Global block

bissplus@gmail.com

Global Menu

ബാങ്കിടപാടുകള്‍ മാത്രമല്ല, ഗൂഗിള്‍ തേസ് വഴി ബില്ലുകളും അടയ്ക്കാം

ഗൂഗിള്‍ തേസ് പേമെന്റ് ആപ്ലിക്കേഷന്‍ വഴി ഇനി ബില്ലുകളും അടയ്ക്കാം. കഴിഞ്ഞ സെപ്റ്റംബറില്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളിലാണ് ഗൂഗിള്‍ തേസ് ആപ്പ് അവതരിപ്പിച്ചത്. തുടക്കത്തില്‍ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് സംവിധാനം വഴി ബാങ്കുകള്‍ തമ്മിലുള്ള പണമിടപാട് സൗകര്യം മാത്രമാണ് ഈ ആപ്പ് വഴി നല്‍കിയിരുന്നത്. വളരെ വേ?ഗത്തില്‍ പണമിടപാട് നടത്താം എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ തേസ് വഴി ബില്ലുകള്‍ അടയ്ക്കാനും സാധിക്കും. വൈദ്യുതി, ഗ്യാസ്, വെള്ളം, ടിവി, ഇന്റര്‍നെറ്റ് സേവനങ്ങളുടെയും അടക്കം 80 ഓളം സ്ഥാപനങ്ങളുടെ ബില്ലുകള്‍ ഗൂഗിള്‍ തേസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അടയ്ക്കാന്‍ സാധിക്കും. അടച്ച ബില്ലുകളാണ് വീണ്ടും അടയ്ക്കുന്നതെങ്കില്‍ ആപ്പ് അത് സംബന്ധിച്ച നോട്ടിഫിക്കേഷനും നിങ്ങള്‍ക്ക് തരും. നേരത്തെ അടച്ച ബില്ലുകളും ആപ്പില്‍ കാണാം. ഒന്നില്‍ കൂടുതല്‍ ബില്‍ അക്കൗണ്ടുകള്‍ ആപ്പുമായി ബന്ധിപ്പിക്കാനും സാധിക്കും.

Post your comments