Global block

bissplus@gmail.com

Global Menu

പുരസ്കാര നിറവിൽ ബിസിനസ് പ്ലസ്

ബിസിനസ് പ്ലസിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം 

പൊതുമേഖല സ്ഥാപനങ്ങളുടെ സമഗ്ര റിപ്പോർട്ടിംഗിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വ്യവസായ മാധ്യമ അവാർഡ് വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി.രാജീവിൽ നിന്ന് ബിസിനസ് പ്ലസ് ചീഫ് എഡിറ്റർ ആർ.അശോക്  കുമാർ ഏറ്റുവാങ്ങുന്നു. വ്യവസായ വകുപ്പ് Principal Secretary Suman Billa I.A.S, Industries Director 
Hari Kishore I.A.S, Kerala Media Academy Chairman R.S. Babu, വ്യവസായ വകുപ്പ് സ്പെഷ്യൽ ഓഫീസർ Annie Jula Thomas I.A.S എന്നിവർ സമീപം.

സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചക്ക് സഹായകരമായ മാധ്യമറിപ്പോർട്ടുകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരം ബിസിനസ് പ്ലസിന്. ബിസിനസ് റിപ്പോർട്ടിംഗ് രംഗത്ത് ഒരു ദശാബ്ദം പൂർത്തിയാക്കിയ ബിസിനസ് പ്ലസ് മാഗസിന്റെ നേട്ടങ്ങളുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവലാണ് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം.
കേരളം നിക്ഷേപസൗഹൃദമാണ് എന്ന റിപ്പോർട്ടിനാണ് ബിസിനസ് പ്ലസ് ചീഫ് എഡിറ്റർ ആർ.അശോക്  കുമാർ പുരസ്കാരാർഹനായത്. വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എ.എം. ജിഗീഷ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം മികവുറ്റതാക്കുന്നതിന് സർക്കാർ 
സ്വകരിച്ച വിവിധ നടപടികളുടെ ഭാഗമായാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. 

എക്കാലവും കേരളത്തെ നിക്ഷേപസൗഹൃദമാക്കാനുളള സർക്കാരിന്റെ ശ്രമങ്ങൾക്കൊപ്പം നിലകൊണ്ട മാസികയാണ് ബിസിനസ് പ്ലസ്. സംരംഭകർ അറിഞ്ഞിരിക്കേണ്ട വിവരങ്ങളും വാർത്തകളും സമയബന്ധിതമായി വായനക്കാരിലെത്തിച്ചു. മാറുന്ന കാലത്ത്ചെറുസംരംഭങ്ങളിലൂടെയും സ്റ്റാർട്ടപ്പുകളിലൂടെയും എങ്ങനെ വളരാമെന്നും അതിന് സഹായകമായും മാർഗ്ഗദീപമായും നിലകൊളളുന്ന സർക്കാർ വകുപ്പുകളെയും പദ്ധതികളെയും കുറിച്ചും അതത് കാലത്ത് ബിസിനസ് പ്ലസ് വിശദമായ 
ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസത്തിനുശേഷം ഒരു തൊഴിൽ എന്ന പഴയ ചിന്തയിൽ നിന്നുമാറി സംരംഭങ്ങളിലൂടെ കൂടുതൽ പേർക്ക്തൊഴിലും സാമ്പത്തിക പുരോഗതിയും എന്ന ലക്ഷ്യത്തിലേക്കുളള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങൾ വികസിപ്പിക്കുന്നതിനും നിലകൊളളുന്ന പ്രസിദ്ധീകരണമാണ് ബിസിനസ് പ്ലസ്.

Post your comments