Global block

bissplus@gmail.com

Global Menu

'പീപ്പിള്‍ നിയര്‍ബൈ' ഫീച്ചറുമായി വാട്സാപ്പ്

നിലവിൽ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചാണ് വാട്സാപ്പിൽ ഫയല്‍ ട്രാന്‍സ്ഫര്‍ സാധ്യതമാകുന്നത്. 'പീപ്പിള്‍ നിയര്‍ബൈ' ഫീച്ചര്‍ റിലീസാകുന്നതോടെ ഇന്‍റര്‍നെറ്റില്ലാതെ അടുത്തടുത്തുള്ള ഡിവൈസുകള്‍ തമ്മിൽ ഫയല്‍ കൈമാറ്റം സാധ്യമാകും. ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് ചില അനുമതികള്‍ ഉപയോക്താക്കള്‍ നല്‍കേണ്ടിവരും. ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ കോള്‍ ചെയ്യാന്‍ സഹായിക്കുന്ന ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചറും വാട്സാപ്പ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആശയവിനിമയ രംഗത്ത് വലിയ മാറ്റമാണ് നിലവിൽ മെറ്റ ഉടമസ്ഥതയിലുള്ള വാട്സാപ്പ് കൊണ്ടുവന്നത്. ദൂരെയിരിക്കുന്ന ആളുകള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാകുന്ന പ്രധാന ഉപാധിയായി വാട്സാപ്പ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറി. ലോഞ്ച് ചെയ്തതിന് ശേഷം നിരവധി പുത്തന്‍ ഫീച്ചറുകളും വാട്സാപ്പ് അവതരിപ്പിച്ചു. ഏറ്റവുമൊടുവിൽ ഇന്‍റര്‍നെറ്റില്ലാതെ ഫയല്‍ കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന 'പീപ്പിള്‍ നിയര്‍ബൈ' ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്.

 

തൊട്ടടുത്തിരിക്കുന്ന ഡിവൈസുകള്‍ക്കിടയിൽ ഫയല്‍ കൈമാറ്റം ചെയ്യാനായിരിക്കും ഈ ഫീച്ചര്‍ ഉപകാരപ്പെടുക. നിലവിൽ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ വാട്സാപ്പ് ടെസ്റ്റ് ചെയ്യുന്നുണ്ട്. അടുത്തടുത്തുള്ള ഡിവൈസുകള്‍ക്കിടയിൽ ഫയല്‍ കൈമാറ്റം ചെയ്യുന്നതിന് നിരവധി മാര്‍ഗ്ഗങ്ങള്‍ ആളുകള്‍ ഉപയോഗിക്കാറുണ്ട്. വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇവയിലേറെയും പ്രവര്‍ത്തിച്ചിരുന്നത്.

നിയര്‍ബൈ ഫയല്‍ കൈമാറ്റത്തിനായി നേരത്തെ ഏറെ പ്രചാരത്തിലുണ്ടായിരുന്ന എക്സെന്‍ഡര്‍, ഷെയര്‍ഇറ്റ് തുടങ്ങിയ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇതോടെ അടുത്തടുത്തുള്ള ആളുകള്‍ പോലും വാട്സാപ്പിൽ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ഫയല്‍ കൈമാറ്റം ചെയ്യാന്‍ തുടങ്ങി. പുതിയ 'പീപ്പിള്‍ നിയര്‍ബൈ' ഫീച്ചര്‍ വരുന്നതോടെ ആളുകള്‍ക്ക് ഇന്‍റര്‍നെറ്റില്ലാതെ തന്നെ ഫയല്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും.
 

 

Post your comments