Global block

bissplus@gmail.com

Global Menu

പുതിയ ചെറു ഹൈബ്രിഡ് മോഡലുകൾ വികസിപ്പിക്കാൻ ഒരുങ്ങി സുസുക്കി

നിലവിലെ കാർ മോഡലുകളേക്കാൾ അധിക മൈലേജ് വാഗ്ദാനം ചെയ്യുന്ന ചെറു ഹൈബ്രിഡ് കാറുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സുസുക്കി. മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവയാണ് ഇത് വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച മാരുതിയുടെ പ്രവർത്തന ഫല റിപ്പോ‍ർട്ട് പുറത്ത് വിട്ടതിന് ശേഷമായിരുന്നു പ്രഖ്യാപനം. മാരുതി സുസുക്കി കൂടുതൽ കുഞ്ഞൻ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായി സൂചനയുണ്ടായിരുന്നു.

ടൊയോട്ട ഹൈബ്രിഡുകളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ചെലവേറിയതാണെന്നും അതാണ് ഈ മോഡലുകളുടെ വില കൂടാൻ കാരണമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. . ചെലവ് കുറഞ്ഞ ഹൈബ്രിഡ് കാറിൻ്റെ ആവശ്യകത ഇതിന് മുമ്പും ആ‍ർസി ഭാ‍ർഗവ ചൂണ്ടിക്കാട്ടിയിരുന്നു. സുസുക്കി ചെറിയ ഹൈബ്രിഡ് കാറുകൾക്കായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹൈബ്രിഡ് കാറുകൾക്ക് ജിഎസ്ടി കുറച്ചാൽ താങ്ങാനാകുന്ന വിലയിലെ കൂടുതൽ ഹൈബ്രിഡ് കാറുകൾ പുറത്തിറക്കാൻ ആകുമെന്നാണ് ഭാർഗവ ചൂണ്ടിക്കാട്ടുന്നത്. ഇന്ധനച്ചെലവ് കുറക്കുന്നതിനായി കൂടുതൽ ഹൈബ്രിഡ് മോഡലുകൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറിയ ഹൈബ്രിഡ് കാറുകൾക്ക് അനുയോജ്യമായ മികച്ച സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സുസുക്കി ജപ്പാനിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യ നികുതി കുറച്ചാൽ മികച്ച മൈലേജുള്ള ചെറുകാറുകൾ പുറത്തിറക്കാൻ എളുപ്പമാണെന്ന് ഭാർഗവ പറയുന്നു.

 

2024 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ മികച്ച അറ്റാദായമാണ് മാരുതി സുസുക്കി നേടിയത്. 38,234.9 കോടി രൂപയാണ് അറ്റാദായം. മികച്ച വിൽപ്പന വള‍ർച്ചയും കമ്പനി നേടി . കമ്പനിയുടെ നവിവിധ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2023 ലെ നാലാം പാദത്തിൽ രേഖപ്പെടുത്തിയ 32,048 കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ 38,234.9 കോടി രൂപയായി.

Post your comments