Global block

bissplus@gmail.com

Global Menu

എല്ലാ ശനിയാഴ്ചകളിലും ഇനി ബാങ്ക് അവധി; ശമ്പളം, അവധി, ആനുകൂല്യങ്ങള്‍ എല്ലാം കൂടും; കോളടിച്ച ബാങ്ക് ജീവനക്കാർ

ഏറെ നാളായി കാത്തിരുന്ന ഒരു പ്രഖ്യാപനം ഉണ്ടായതിൻെറ സന്തോഷത്തിലാണ് സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരും. ഇനി എല്ലാ ശനിയാഴ്ചകളിലും ബാങ്ക് അവധിയായിരിക്കും. ഞായറാഴ്ചകളിലെ അവധി ദിനത്തിന് പുറമെയാണിത്. ശമ്പളത്തിൽ 17 ശതമാനം വാർഷിക വർദ്ധനയും ഇനി മുതൽ ലഭിക്കും. 2022 നവംബർ മുതൽ ആണ് വേതന വ‍ധന പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തെ എട്ടു ലക്ഷത്തോളം ജീവനക്കാർക്ക് ഇതിൻെറ പ്രയോജനം. ലഭിക്കും. എല്ലാ ശനിയാഴ്ചകളും അവധി ദിവസങ്ങളായിരിക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ ആണ് അറിയിച്ചത്. സർക്കാർ വിജ്ഞാപനത്തിന് ശേഷം ബാങ്കുകളുടെ പുതുക്കിയ പ്രവൃത്തി സമയ ക്രമം പ്രാബല്യത്തിൽ വരും. പുതിയ വേതന വ്യവസ്ഥകൾ അനുസരിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാതെ തന്നെ എല്ലാ വനിതാ ജീവനക്കാർക്കും മാസത്തിൽ ഒരു ദിവസത്തെ സിക്ക് ലീവ് അനുവദിക്കും. വിരമിക്കുമ്പോഴോ ജീവനക്കാരൻെറ മരണം ഉണ്ടായാലോ 255 ദിവസം വരെ എൻക്യാഷ് ചെയ്യാനാകും. വിരമിച്ച ജീവനക്കാർക്ക് പൊതുമേഖലാ ബാങ്കുകൾ നൽകുന്ന പെൻഷൻ, ഫാമിലി പെൻഷൻ എന്നിവയ്‌ക്ക് പുറമെ, പ്രതിമാസ എക്‌സ്‌ഗ്രേഷ്യ തുകയും നൽകും.

 

ഏറെ പ്രയോജനകരമായ ഒരു തീരുമാനം ആണിതെന്ന് ബാങ്ക് ജീവനക്കാർ. പ്രഖ്യാപനത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ്. ജോലി ഭാരം കുറയുന്നത് ആശ്വാസകരമാണ്. ശനിയാഴ്ച അവധിയായതിനാൽ ബാക്കിയുള്ള ദിവസങ്ങളിലെ സമയം പുന ക്രമീകരിക്കും. അധിക സമയം ബാങ്കുകൾ പ്രവർത്തിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഈ സമയങ്ങൾ പ്രയോജനപ്പെടുത്താം . ഇപ്പോൾ ജോലി തീർക്കാൻ മിക്ക ജീവനക്കാരും വൈകി ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് അധിക സമയക്രമം കാര്യമായി ബാധിക്കില്ല. വിദേശ നാണ്യ ഇടപാടുകളും ശനിയാഴ്ച ഉണ്ടായിരിക്കില്ല. ആർബിഐ ഓഫീസുകൾക്കും അവധിയായിരിക്കും. വാരാന്ത്യങ്ങൾ ഇനി കുടുംബസമേതമുള്ള യാത്രകൾക്കും മറ്റുമായി ചെലവഴിക്കാൻ ആകുന്നതിൻെറ സന്തോഷത്തിലാണ് ജീവനക്കാരിൽ അധികവും.

Post your comments