Global block

bissplus@gmail.com

Global Menu

പുതിയ പ്ലാനുകളുമായി ജിയോ; ജിയോ ഭാരത് ഫോൺ വാങ്ങുന്നവർക്കായി കിടിലൻ പ്ലാൻ

ജിയോ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും നൽകിയിരുന്ന 119 രൂപയുടെ റീചാർജ് പാക്ക് നിർത്തലാക്കി. റീചാർജ് പ്ലാൻ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും മൈജീയോ ആപ്പിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഇപ്പോൾ 149 രൂപയുടേതാണ്. 20 ദിവസമാണ് വാലിഡിറ്റി. ജിയോ നമ്പറുകൾ ആക്ടീവായി നിലനിർത്താൻ ഉപഭോക്താക്കൾ സാധാരണയായി ആശ്രയിക്കാറുണ്ടായിരുന്ന ചെലവുകുറഞ്ഞ ഒരു പ്ലാൻ ആയിരുന്നു 119 രൂപയുടേത്.
ജിയോയുടെ 119 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്. 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവ ഉൾപ്പെടുന്നു. പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. 14 ദിവസമായിരുന്നു വാലിഡിറ്റി.
 

ജിയോ ഫോൺ വാങ്ങുന്നവർക്കായി കിടിലൻ ഒരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. 234 രൂപക്ക് രണ്ടു മാസത്തെ പ്രീപ്യ്ഡ് പ്ലാൻ ചെയ്യുന്നവർക്ക് രണ്ടു മാസത്തെ സൗജന്യ കണക്റ്റിവിറ്റി ലഭിക്കും. പരിമിതകാലത്തേക്കാണ് ഓഫർ. 234 രൂപയ്ക്ക് ‌ റീചാർജ് ചെയ്യുന്നവർക്ക് നാലും മാസം റീചാർജ് ചെയ്യേണ്ടതില്ല. ‌ 234 രൂപുടെ അടിസ്ഥാന പ്ലാനിൽ 28 ജിബി ഡാറ്റ (0.5GB/ ഒരു ദിവസം) അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. 300 സൗജന്യ എസ്എംഎസുകൾക്ക് പുറമെ ,ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ, 56 ദിവസത്തെ വാലിഡിറ്റി എന്നിവയും ലഭ്യമാകും. 999 രൂപയാണ് ജിയോ ഭാരത് 4ജി ഫോണിൻറെ കുറഞ്ഞ മോഡലിൻെറ വില. ഫോണിൽ യു പി ഐ സേവനങ്ങൾ ലഭ്യമാണ്. 1, 299 രൂപയുടെ മറ്റൊരു മോഡലും ലഭ്യമാണ്.

 

ജിയോ ഉപയോക്താകൾക്ക് ഐപിഎൽ സീസൺ മുഴുവൻ ക്രിക്കറ്റ് സ്ട്രീമിംഗിനായി നിരവധി സ്പെഷ്യൽ പ്ലാനുകൾ ലഭ്യമാണ്. ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളും ലബിക്കും. 749 രൂപയുടെ പ്ലാനിൽ 200 ജി ബി ഡാറ്റയും 90 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. ഒരു ദിവസം മാത്രം വാലിഡിറ്റിയുള്ള 49 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. നിലവിലെ പ്ലാനിന്റെ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാവുന്ന 222 രൂപയുടെ ഡാറ്റ പ്ലാനിൽ 50 ജി ബി ഡാറ്റയും ലഭ്യമാകും. 19 രൂപയുടെയും 29 രൂപയുടെയും പ്ലാനുകളിൽ1 .5 ജി ബി, 2 .5 ജി ബി വീതം ഡാറ്റ ലഭ്യമാകും.

Post your comments