Global block

bissplus@gmail.com

Global Menu

യുപിഐ വഴി ഇഎംഐ ഓപ്ഷൻ ലഭ്യമാക്കി ഐസിഐസി ബാങ്ക്

 

ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത്, യുപിഐ പെയ്മെന്‍റുകളില്‍ ഇഎംഐ നേടാന്‍ അവസരമൊരുക്കി ഐസിഐസിഐ ബാങ്ക്. ഇപ്പോള്‍ വാങ്ങി പിന്നീടു പണമടയ്ക്കാനുള്ള, ബാങ്കിന്‍റെ 'പേ ലേറ്റര്‍' സംവിധാനം വഴി ലളിതമായ ഇഎംഐ ഓപ്ഷൻ പ്രയോജനപ്പെടുത്താം. മൂന്ന്, ആറ്, ഒന്‍പത് മാസങ്ങള്‍ വീതം കാലാവധിയുള്ള ഫ്ളെക്സിബിള്‍ ഇഎംഐ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഇലക്ട്രോണിക്സ്, ഗ്രോസറി, ഫാഷന്‍, യാത്ര, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ വിഭാഗങ്ങളില്‍, 10,000 രൂപയ്ക്കു മുകളിലുള്ള തുക ഇങ്ങനെ ഇഎംഐ ആക്കി മാറ്റാം. ഇത്തരത്തിലൊരു സംവിധാനം അവതരിപ്പിക്കുന്ന ആദ്യ ബാങ്കാണ് തങ്ങളെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഉപഭോക്താക്കളുടെ ക്രെഡിറ്റ് ആവശ്യങ്ങൾ ഇക്കാലത്ത് വികസിച്ചു കൊണ്ടിരിക്കുന്നു. ഇവ പരിഹരിക്കുന്നതിനാവശ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും സമാരംഭിക്കുക എന്നതാണ് ലക്ഷ്യം.

ഇക്കാലത്ത് കൂടുതല്‍ പണമടയ്ക്കലുകളും യുപിഐ വഴിയാണ് നടക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് ഡിജിറ്റല്‍ ചാനല്‍സ് & പാർട്ണർഷിപ്പ്സ് വിഭാഗം മേധാവി ബിജിത്ത് ഭാസ്കര്‍ പറഞ്ഞു. ബാങ്കിന്റെ 'ബൈ നൗ, പേ ലേറ്റർ' സൗകര്യമാണ് കൂടുതൽ ഉപഭോക്താക്കളും തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ലഭ്യമായിരിക്കുന്ന 'പേ ലേറ്റർ' ഓപ്ഷനിൽ 45 ദിവസം വരെ, ഡിജിറ്റലായി ഇൻസ്റ്റന്റ് ക്രെ‍ഡിറ്റ് ലഭ്യമാക്കിയിരിക്കുന്നു. ബില്ലുകൾ അടയ്ക്കുക, ഓൺലൈൻ ഷോപ്പിങ് നടത്തുക, മെർച്ചന്റ് പെയ്മെന്റുകൾ നടത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും യുപിഐ ഐഡി ഉപയോഗിച്ച് നടത്താൻ സാധിക്കും.

സേവിങ്സ് അക്കൗണ്ട് ബാലൻസ് ഉപയോഗിക്കാതെ തന്നെ ചിലവുകൾ നടത്താനുള്ള പണം 45 ദിവസത്തേക്ക് ലഭ്യമാകും എന്നതാണ് പ്രത്യേകത. ഇതിലൂടെ സേവിങ്സ് അക്കൗണ്ടിൽ പണം കരുതാനും ആ പണത്തിന് പലിശ നേടാനും അവസരം ഒരുങ്ങുന്നു. പേ ലേറ്റർ കുടിശ്ശിക തുക ഐസിഐസിഐ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി ഡെബിറ്റാവുന്നതാണ്. ക്രെഡിറ്റ് കാർഡ് പെയ്മെന്റുകൾ, ഇതര ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ഫണ്ട് ട്രാൻസ്ഫർ, വ്യക്തികൾക്കുള്ള ഫണ്ട് ട്രാൻസ്ഫർ എന്നിവയ്ക്ക് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കില്ല. ഒരു പേ ലേറ്റർ അക്കൗണ്ടാണ്, ഒരു വ്യക്തിക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ യോഗ്യമായ പേയ്മെന്റ് ഓപ്ഷനുകൾ അറിയാൻ സാധിക്കും. പണമടയ്ക്കാന്‍, ഐ മൊബൈല്‍ പേ ആപ്പിലെ ക്യുആര്‍ കോഡ് സ്കാന്‍ ഓപ്‌ഷൻ വഴി ഈ സേവനം പ്രയോജനപ്പെടുത്താം. പേ ലേറ്റർ സൗകര്യത്തെക്കുറിച്ച് കൂടുതലറിയാൻ, https://www.icicibank.com/Personal-Banking/paylater.page.page സന്ദർശിക്കാം.

Post your comments