Global block

bissplus@gmail.com

Global Menu

വില 23000 ഡോളര്‍ കടന്നു, ചരിത്രക്കുതിപ്പില്‍ ഡിജിറ്റല്‍ കറന്‍സി ബിറ്റ് കോയിന്‍

ലണ്ടന്‍: ലോക സാമ്പത്തിക രംഗത്ത് അനിശ്ചതത്വം നിലനില്‍ക്കുന്നതിനിടെ നേട്ടം കൊയ്ത് ഡിജിറ്റല്‍ കറന്‍സികള്‍. പ്രധാന ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ ആണ് വന്‍ നേട്ടം കൊയ്യുന്നത്. ബിറ്റ് കോയിന്‍ വില ചരിത്രത്തില്‍ ആദ്യമായി 23000 കടന്നു. രണ്ടു ദിവസം മുമ്പ് 20000 കടന്നതിന് പിന്നാലയാണ് ഇന്ന് 23000 കടന്നിരിക്കുന്നത്. ഓഹരി വിപണികളും സ്വര്‍ണ നിക്ഷേപവും അനിശ്ചത്വത്തിലായിരിക്കെയാണ് ഡിജിറ്റല്‍ കറന്‍സിയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നത്.
ഇന്ത്യയുള്‍പ്പെടെയുള്ള പ്രബല സാമ്പത്തിക രാജ്യങ്ങള്‍ ബിറ്റ് കോയിന് അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും പ്രമുഖര്‍ക്കെല്ലാം ബിറ്റ് കോയിന്‍ നിക്ഷേപമുണ്ടെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. ഈ വര്‍ഷം ബിറ്റ് കോയിന് 220 ശതമാനം വില വര്‍ധനവുണ്ടായി. രണ്ടു ദിവസത്തിനിടെ മാത്രം 10.5 ശതമാനം വില വര്‍ധിച്ചു. 23655 ഡോളര്‍ ആണ് പുതിയ വില. ക്രിപ്‌റ്റോ കറന്‍സിയില്‍ ചെറിയവനായ എതിരിയം വിലയും വര്‍ധിച്ചിട്ടുണ്ട്. 1.75 ശതമാനം വിലയാണ് ഇതിന് വര്‍ധിച്ചിരിക്കുന്നത്.
10 വര്‍ഷം മുമ്പാണ് ബിറ്റ് കോയിന്‍ വിപണിയിലെത്തിയതെങ്കിലും അടുത്ത കാലത്താണ് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷം മുമ്പ് ബിറ്റ് കോയിന്‍ വില 19000 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് അതിവേഗം ഇടിഞ്ഞു. 3000 ഡോളറിലേക്ക് താഴ്ന്നു. ഈ വര്‍ഷം ബിറ്റ്‌കോയിന്‍ ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. കൊറോണ മൂലം വിപണികളെല്ലാം നിര്‍ജീവമായ അവസ്ഥയിലാണ് നിക്ഷേപകര്‍ കൂടുതലായി ക്രിപ്‌റ്റോകറന്‍സിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. വിശ്വാസ്യതയില്‍ സംശയമുള്ളതിനാലാണ് പലരും ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. നികുതി വെട്ടിപ്പിന് ഈ മേഖല കൂടുതലായി ഉപയോഗിക്കുന്നു എന്ന കാരണത്താല്‍ തന്നെ ഇന്ത്യ ക്രിപ്‌റ്റോ കറന്‍സി ഇടപാട് അംഗീകരിച്ചിട്ടില്ല.

 

Post your comments