Global block

bissplus@gmail.com

Global Menu

സ്വര്‍ണവിലയിൽ റെക്കോർഡ് മുന്നേറ്റം

സ്വര്‍ണ വില വീണ്ടും കുതിച്ചു. ഇന്നത്തെ വില  പവന് 26,800 രൂപയും ഗ്രാമിന് 3,350 രൂപയുമാണ്. 20 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായത്. ഓണം,വിവാഹ സീസണുകൾ എന്നിവ തുടങ്ങുന്നതിനാൽ കേരളത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ  സ്വർണ്ണ  വില വീണ്ടും കൂടാൻ സാധ്യതയുണ്ട്.

ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് ഇന്നത്തെ നിരക്ക്1,461.02 ഡോളറാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണവില ഉയരാൻ ഇടയാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 213 ടൺ സ്വർണം  ഇറക്കുമതി ചെയ്തിട്ടുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. ഇറക്കുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 

 

Post your comments