Global block

bissplus@gmail.com

Global Menu

ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ ഏറ്റെടുക്കല്‍ എല്‍ഐസി പൂര്‍ത്തിയാക്കി

മുംബൈ: ഐഡിബിഐ ബാങ്കിന്റെ 51% ഓഹരികള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായി ഐഡിബിഐ ബാങ്ക് സ്ഥിരീകരിച്ചു. 

ഇതോടെ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയായി എല്‍ഐസി മാറി. 2018 ജൂണിലാണ് വിന്‍~വിന്‍ നയത്തിന്റെ ഭാഗമായി ഐഡിബിഐ ഓഹരികള്‍ ഏറ്റെടുക്കാന്‍ എല്‍ഐസി തീരുമാനിച്ചത്. 

ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഏറ്റെടുക്കല്‍ വഴി എല്‍ഐസിക്കും ഐഡിബിഐ ബാങ്കിനും ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ പ്രയോജനങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Post your comments