Global block

bissplus@gmail.com

Global Menu

ഫെഡറല്‍ ബാങ്ക് അറ്റാദായം 333.03 കോടി

കൊച്ചി:  ഫെഡറല്‍ ബാങ്ക് ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍ 333.63 കോടി രൂപ അറ്റാദായം നേടി. മുന്‍ കൊല്ലം ഇതേ കാലയളവിലേക്കാള്‍ 28.31% വര്‍ധനവുണ്ട്.
 
പ്രവര്‍ത്തനലാഭം 26.08% വര്‍ധനയോടെ 707.83 കോടി രൂപയിലെത്തി. വായ്പകളുടെ കാര്യത്തില്‍ 24.61% വര്‍ധനയുണ്ട്. ബാങ്കിന്റെ ആകെ ബിസിനസില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 23.46% വര്‍ധനവുണ്ട്.  

ആകെ നിഷ്‌ക്രിയ ആസ്തി 3.14% (3361.23 കോടി രൂപ) അറ്റ നിഷ്‌ക്രിയ ആസ്തി 1.72% (1817.32 കോടി രൂപ).

Post your comments