Global block

bissplus@gmail.com

Global Menu

സൗദി അറേബ്യയിലെ ഷോപ്പിംഗ് മാളുകളിൽ നിതാഖത്ത്

റിയാദ്: സൗദി അറേബ്യയിലെ ഷോപ്പിംഗ് മാളുകളിൽ നിതാഖത്ത് നടപ്പാക്കാൻ ഉത്തരവ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ ഷോപ്പിംഗ് മാളുകളിൽ അവിടത്തെ പൗരന്മാർക്കു മാത്രം ജോലി നൽകാനാണ് പുതിയ ഉത്തരവ്. സൗദി അറേബ്യയിലെ തൊഴിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. അലി അല്‍ഗഫീസാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. സൗദി തൊഴിൽ മന്ത്രാലയം ട്വിറ്ററിലൂടെ പുതിയ ഉത്തരവ് രാജ്യത്തെ അറിയിച്ചു.

ഭാവിയിൽ കൂടുതൽ  തൊഴിൽ  മേഖലകളിൽക്കൂടി നിതാഖത്ത് നിയമം നടപ്പാക്കുമെന്നാണ് സൂചന. സ്വദേശികൾക്കിടയിൽ തൊഴില്ലായ്‌മ വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് നിതാഖത്ത് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള 'വിഷൻ 2030' കൂടുതൽ മേഖലകളിൽ നിതാഖത്ത് നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഈ  നിയമം  എന്നുമുതൽ പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല. 

രാജ്യത്തെ ഷോപ്പിംഗ് മാളുകളിൽ ഈ  നിയമം നടപ്പാക്കുന്നതോടെ പന്ത്രണ്ട് ലക്ഷം വിദേശികളുടെ ജോലിയാണ് നഷ്ടപ്പെടാൻ പോകുന്നത്. ഈ നിയമം ഗൾഫ് മലയാളികളുടെ  ജീവിതത്തെ സാരമായി  ബാധിക്കും. ഇതിന് മുൻപ് സൗദി അറേബ്യയിലെ മൊബൈൽ ഫോൺ കടകളിൽ സർക്കാർ സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷോപ്പിംഗ് മാളുകളിലും ഈ നിയമം നടപ്പാക്കാക്കുന്നത്.

Post your comments