Global block

bissplus@gmail.com

Global Menu

കടലുകൾ താണ്ടിയ നേട്ടം നാലുരാജ്യങ്ങളിൽ വേരുറപ്പിച്ച കാലെക്സ് ഗ്രൂപ്പ്

കൊട്ടാരക്കരക്കാരൻ ബിനോയ് ജോർജിന് ചെറുപ്പം മുതലേ ബിസിനസിനോടായിരുന്നു താല്പര്യം. അതുകൊണ്ടുതന്നെ പഠനം കഴിഞ്ഞ ഉടനെ ബിസിനസിലേക്ക്. അവസരങ്ങളുടെ മഹാനഗരമായ മുംബൈയിൽ ചെറിയ രീതിയിൽ തുടക്കം. രാജീവ് നായർ എന്ന ഊർജ്ജ്വസ്വലനായ സുഹൃത്തിനെ കൂട്ടുകിട്ടിയതോടെ പുതിയ ബിസിനസ് ആശയങ്ങൾ യാഥാർത്ഥ്യമാകാൻ തുടങ്ങി. ആദ്യം മുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുതിയൊരു ബിസിനസുമായി ബിനോയ് എത്തുമ്പോൾ രാജീവ് നായരും ഒപ്പമുണ്ടായിരുന്നു. ചെറിയ രീതിയിൽ തുടങ്ങിയ ഈ ചെറുപ്പക്കാരുടെ സംരംഭം ഇന്ന് കാലെക്‌സ് ഗ്രൂപ്പ് (Calex) എന്ന പേരിൽ ബിസിനസ് വ്യാപനത്തിലൂടെ വിസ്മയമാകുകയാണ്.  ഇന്ത്യ, സൗദി അറേബ്യ, ദുബായ്, ബഹ്‌റൈൻ തുടങ്ങി നാലുരാജ്യങ്ങളിലായി ഇതിനകം കാലെക്‌സ് ഗ്രൂപ്പ് വേരുറപ്പിച്ചുകഴിഞ്ഞു. ഇന്ത്യയിലെ ബിസിനസ് രാജീവ് നായരും മറ്റു രാജ്യങ്ങളിലെ ബിസിനസ് ബിനോയ് ജോർജ്ജുമാണ് നോക്കുന്നത്. കൂടുതൽ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണ് കാലെക്‌സ് ഗ്രൂപ്പിന്റെ അമരക്കാർ.

ബിസിനസിനോടുളള അഭിനിവേശവും ആത്മാർത്ഥമായ പ്രവർത്തനവും അവസരോചിതമായി തീരുമാനങ്ങളെടുക്കാനുളള കഴിവുമാണ് ബിനോയ് ജോർജ് എന്ന മലയാളി സംരംഭകനെ നാലുരാജ്യങ്ങളിൽ വേരുകളുളള കാലെക്‌സ് ഗ്രൂപ്പിന്റെ അമരക്കാരൻ എന്ന നിലയിബിസിനസിന്റെ തുടക്കത്തെ കുറിച്ച് പറയാമോ?

 

കൊട്ടാരക്കര ഉമ്മന്നൂർ ആണ് എന്റെ സ്വദേശം. ജനിച്ചതു കേരളത്തിലാണെങ്കിലും ഞാൻ പഠിച്ചതും വളർന്നതും മുംബയിലാണ്. ബിസിനസ് വളരെ ചെറുപ്പം മുതലേ എന്റെ പാഷനാണ്.  അങ്ങനെ് 2009 ൽ കൊച്ചിയിൽ ബിസിനസ് തുടങ്ങി. പിന്നീട് സൗദി, ദുബായ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് ബിസിനസ്സ് വ്യാപിക്കുകയായിരുന്നു. 

 

സൗദിയിലെ ബിസിനസ് അന്തരീക്ഷം?

2015-16 -ലാണ് കാലെക്‌സ് ഗ്രൂപ്പ് എന്ന നിലയിൽ സ്വതന്ത്രമായി മികച്ച രീതിയിൽ ബിസിനസ് യാഥാർത്ഥ്യമായത്. സൗദി അതിവേഗം വളരുകയാണ്. ബിസിനസ് അവസരങ്ങൾ ധാരാളമാണ്. സൗകര്യങ്ങളും വളരെ മികച്ചുനിൽക്കുന്നു. ബിസിനസ് പാടവമുളളവർക്ക് വളരാൻ പറ്റിയ സാഹചര്യമാണ് സൗദിയിലുളളത്. വിഷൻ 2030 എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംരംഭകരെ സൗദി വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. പണ്ടുമുതൽക്കേ സൗദിയിലെ പ്രധാന വ്യവസായം ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രിയാണ്. എന്നാൽ സമീപകാലത്തായി ടൂറിസം, റിയൽ എസ്റ്റേറ്റ് തുടങ്ങി ഇതരമേഖലകളും വളർച്ചയുടെ പാതയിലാണ്. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് വളരെ ദീർഘദർശിയാണ്. അദ്ദേഹം മുന്നോട്ടുവച്ച വിഷൻ 2030ന്റെ ഭാഗമായി പ്രവാസികൾക്ക് സൗദിയിൽ നിക്ഷേപം നടത്തുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിനും അനുകൂലമായ നടപടികൾ സ്വീകരിച്ചുവരുന്നു. മികച്ച  ബിസിനസ് സൗഹൃദ അന്തരീക്ഷമാണ് സൗദിയിലുളളതെന്ന് എനിക്ക് അനുഭവത്തിന്റെ വെളിച്ചത്തിൽ ഉറപ്പിച്ചു പറയാനാകും.സൗദിയിൽ അടുത്ത പത്തുവർഷത്തിനുളളിൽ ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്‌റ്റേറ്റ്, മറൈൻ എന്നീ നിരവധി വിഭാഗങ്ങളിൽ മികച്ച നിക്ഷേപവും വളർച്ചയും ഉണ്ടാകും.എന്റെ അഭിപ്രായത്തിൽ സൗദിയായിരിക്കും ഭാവിയിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുളള പ്രവേശനകവാടം. സൗദിയിൽ നിന്ന് ഈജിപ്തിലേക്ക് വളരെ വേഗം എത്താനാകും. അതുകൊണ്ടുതന്നെ സൗദിയിൽ ബിസിനസ് വിജയിപ്പിച്ച ഒരാൾക്ക് തന്റെ സംരംഭത്തെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിപ്പിക്കാനാകും. 

 

കാലെക്‌സ് ഗ്രൂപ്പിന്റെ വളർച്ചാവഴികൾ?

 

2015 -16 കാലഘട്ടത്തിലാണ് വൈദ്യുതി, ഊർജം, സമുദ്ര മേഖലകൾ കേന്ദ്രീകരിച്ച് സൗദി അറേബ്യയിലെ ജുബൈലിൽ ആദ്യ ശാഖ സ്ഥാപിച്ചുകൊണ്ട് കാലെക്സ് ഗ്രൂപ്പ് അതിന്റെ ജൈത്രയാത്ര ആരംഭിച്ചത്. തുടക്കത്തിൽ കപ്പൽ അറ്റകുറ്റപ്പണികളിലും ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ജനറേറ്ററുകളിലും വൈദഗ്ദ്ധ്യം നേടിയ കമ്പനി അതിവേഗം അതിന്റെ ചക്രവാളങ്ങൾ വിപുലീകരിച്ചു.

 

ചുരുങ്ങിയ സമയത്തിനുള്ളിൽ കാലെക്സ് ഗ്രൂപ്പ് ഓയിൽ ആൻഡ് ഗ്യാസ് വ്യാവസായിക മേഖലയിലേക്ക് കടക്കുകയും മേഖലയിലെ ഒരു പ്രധാന ബിസിനസ്ഗ്രൂപ്പ് എന്ന നിലയിൽ അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പവർ & മറൈൻ, ഇൻഡസ്ട്രിയൽ എന്നീ ബിസിനസ് മേഖലകൾക്കാണ് കമ്പനി കൂടുതൽ ഊന്നൽ നൽകുന്നത്. കമ്പനിയുടെ വിജയക്കുതിപ്പ് നിർണ്ണയിക്കുന്നതിൽ ഈ ബിസിനസ് വിഭാഗങ്ങളുടെ പങ്ക് നിർണ്ണായകമാണ്.

കെമിക്കൽ ക്ലീനിംഗ് സേവനങ്ങൾക്കായി അതിനൂതനമായ സാങ്കേതികവിദ്യകൾക്ക് തുടക്കമിട്ടുകൊണ്ട് കാലെക്‌സ് ഗ്രൂപ്പ് പുതിയ ഉയരങ്ങൾ താണ്ടുകയാണ്. ഗുണനിലവാരത്തോടും കൃത്യനിഷ്ഠയോടും കാലെക്‌സ് ഗ്രൂപ്പിനുളള പ്രതിബദ്ധത അതിന്റെ ഓൺസൈറ്റ് സേവനങ്ങളിൽ പ്രകടമാണ്. അത്യാധുനിക ഉപകരണങ്ങളും ഉയർന്ന യോഗ്യതയുള്ള സാങ്കേതിക ടീമും കമ്പനിയുടെ മുന്നോട്ടുളള കുതിപ്പിന് സർവ്വപിന്തുണയുമായി ഒപ്പം നിൽക്കുന്നു. 

സൗദി അറേബ്യയിലെ അൽ ജുബൈൽ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുളള കാലെക്‌സ് ഗ്രൂപ്പ് അതിന്റെ പ്രവർത്തനമണ്ഡലം ബഹ്റൈനിലേക്കും യുഎഇയിലേക്കും വ്യാപിപ്പിച്ചു കഴിഞ്ഞു. 300-ൽ അധികം ജീവനക്കാരാണ് കാലെക്‌സ് ഗ്രൂപ്പിൽ ജോലിചെയ്യുന്നത്. 

സൗദി അറേബ്യയുടെ  2023 വിഷൻ പ്രോഗ്രാമുമായി ചേർന്നുനിന്ന് നിർമ്മാണ മേഖലയുടെ ഒരു സുപ്രധാന ഭാഗമാകാൻ കാലെക്‌സ് ഗ്രൂപ്പ് സർവ്വ സജ്ജമാണ്. കമ്പനിയുടെ തന്ത്രപരമായ കാഴ്ചപ്പാട്, സാങ്കേതിക പുരോഗതിക്കും ഗുണനിലവാരമുള്ള സേവനത്തിനുമുള്ള സമർപ്പണം എന്നിവ വ്യാവസായിക സേവനങ്ങളുടെ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഭൂമികയിൽ ഒരു മുൻനിര ശക്തിയായി  നിലനിർത്തുന്നു.

Calex ഗ്രൂപ്പിന്റെ ഇന്ത്യയിലെ ബിസിനസ്സ് ഒന്ന് വിശദീകരിച്ചു പറയാമോ?

Calex ഗ്രൂപ്പ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത് 2008 ൽ ആണ്. മറൈൻ സർവ്വീസ് മേഖലയിലാണ് പ്രവർത്തനം ആരംഭിച്ചത്. വ്യവസായ മേഖലയിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചു. രാജീവ് നായരുടെ നേതൃത്വപാടവത്തിൻ കീഴിൽ ഇന്ത്യയിലെ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വലിയ രീതിയിലാണ് മുന്നേറുന്നത്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകീകൃത സ്വഭാവം ഉള്ളതും Calex ഗ്രൂപ്പിന്റെ മറ്റു രാജ്യങ്ങളിലെ ഓഫീസുമായി ആശ്രയിച്ചു പ്രവർത്തിക്കാതെ സ്വയം നിലയിൽ പ്രവർത്തന ലാഭം ഉണ്ടാക്കാൻ പ്രാപ്തമാവും വിധമാണ് ഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ Calex അതിന്റെ പ്രവർത്തനങ്ങൾ മറ്റ് ഗൾഫ് രാജ്യങ്ങളിലെ ഓഫീസുമായി ഒരു വിധത്തിലും ബന്ധപ്പെടുത്താതെ സ്വയം പര്യാപ്തമായ നിലയിലാണ് പ്രവർത്തനം മുഴുവൻ ഏകീകരിച്ചിരിക്കുന്നത്. രാജീവ് നായർ നേതൃത്വം നൽകുന്ന ഇന്ത്യൻ പ്രവർത്തനം വരും വർഷങ്ങളിൽ കൂടുതൽ ഉയരം കീഴടക്കാൻ സജ്ജമായി മുന്നേറുകയാണ്.

രാജീവ് നായരുമായുളള സൗഹൃദം?

മുംബയിൽ വച്ച് ആരംഭിച്ച ആ സൗഹൃദം ഇന്ന് സാഹോദര്യമായി വളർന്നിരിക്കുന്നു. ഞാനെന്തു ചെയ്യുമ്പോഴും രാജീവിന്റെ പിന്തുണയുണ്ട്. അദ്ദേഹം എനിക്ക് കേവലം ബിസിനസ് പങ്കാളി മാത്രമല്ല, സഹോദരതുല്യനാണ്. എന്റെ നട്ടെല്ല് എന്നുതന്നെ പറയാം. 

 

ബിസിനസ്സ് വളർച്ചയ്ക്ക് ആവശ്യമായ താങ്കളുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കാമോ?

സൗദി അറേബ്യയിലെ ഞങ്ങളുടെ വികസന ലക്ഷ്യം പ്രധാനമായും ഊന്നൽ കൊടുക്കുന്നത് രണ്ട് മേഖലകൾക്കാണ്. ഒന്ന് ഊർജ്ജവും മറൈൻ സർവ്വീസ് മേഖലയും രണ്ട് വ്യവസായ സർവ്വീസിംഗ് വിഭാഗവും. 

വ്യാവസായിക സർവ്വീസിംഗ് മേഖലയിൽ ഞങ്ങൾ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ഓയിൽ ഗ്യാസ് മേഖലയിലെ കെമിക്കൽ ക്ലീനിംഗ് ചെയ്യുന്നതിനായി വിഭാവനം ചെയ്തതാണ് ഈ നൂതന സാങ്കേതിക വിദ്യ. കാലക്‌സ് ഗ്രൂപ്പിന്റെ ജനറൽ മാനേജർ മിസ്റ്റർ തൻവീർ പട്ടേലിന്റെ തന്ത്രപരമായ നീക്കങ്ങൾ, തീരുമാനങ്ങൽ എന്നിവയാണ് ഈ മുന്നേറ്റത്തിന് കമ്പനിയെ സഹായിച്ചത്. സൗദി അറേബ്യയിലെ ജീവനക്കാർക്ക് നല്ല രീതിയിലുള്ള പരിശീലനം നൽകാനും അദ്ദേഹത്തിന് സാധിച്ചു.

Calex ഗ്രൂപ്പിന്റെ എടുത്തുപറയാൻ പറ്റുന്ന ഒരു വമ്പൻ തീരുമാനമായിരുന്നു ഒരു വലിയ യൂറോപ്യൻ കമ്പനിയുമായി  ചേർന്നുള്ള പ്രവർത്തന കരാർ. സൗദി അറേബ്യയിൽ ഡീസൽ പവർ ജനറേറ്ററുകൾ വിൽപന നടത്താനുള്ള അവകാശം Calex Power സ്വന്തമാക്കി. Calex Power ലക്ഷ്യമിടുന്നത് മിഡിൽ ഈസ്റ്റ് ആഫ്രിക്കൻ വിപണിയാണ്. 

Calex ഗ്രൂപ്പ് വഴി സമൂഹത്തിനായി എന്ത് ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്?

കഴിയുന്ന അത്രയും ആളുകൾക്ക് Calex ഗ്രൂപ്പ് വഴി നേരിട്ടോ അല്ലാതെയോ മികച്ച ജീവിതമാർഗ്ഗം ചിട്ടപ്പെടുത്തി കൊടുക്കുക എന്നതാണ് ലക്ഷ്യം. ഒരുപാട് ജീവനക്കാർക്ക് തൊഴിൽ നൽകുക വഴി അത്രയും കുടുംബങ്ങൾക്ക് തണലായി മാറുകയാണ് Calex ഗ്രൂപ്പ്. ഞങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ നയപരമായ തീരുമാനങ്ങളും നേതൃനിരയിലുള്ള ജീവനക്കാർ കൂട്ടായി എടുക്കുന്നവയാണ്. ഈ വളർച്ചയുടെ ഭാഗമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്കും Calex ന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ഞങ്ങൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യത്തും അവിടെയുള്ള സമൂഹത്തിന് കൂടി നന്മ പകരുന്ന പ്രവർത്തനങ്ങൾക്ക് മാത്രമേ Calex ഗ്രൂപ്പ് ഏർപ്പെടുകയുള്ളൂ. ചുറ്റുമുള്ള സമൂഹത്തിന് കൂടി പ്രയോജനം ലഭിക്കുന്ന വിധമാകും Calex ഗ്രൂപ്പിന്റെ പ്രവർത്തന ശൈലി. 

 

കേരളത്തിലെ സാങ്കേതിക മികവുള്ള വിദ്യാർത്ഥികൾക്ക് Calex ഗ്രൂപ്പിൽ എന്ത് മാത്രം സാധ്യതകളാണുളളത്?

കേരളത്തിലെ വിദ്യാർത്ഥികൾക്ക് വളരെ മികവുറ്റ സാങ്കേതിക വിദ്യാഭ്യാസം ആണ് ലഭിക്കുന്നത്. മലയാളികളുടെ അർപ്പണബോധവും ഉയർന്ന ചിന്താശേഷിയും കമ്പനി വളരെ അനുകൂലമായാണ് കാണുന്നത്. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോർത്ത് കൊണ്ട് സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടുപിടിച്ച് പരിശീലനം നൽകി Calex ഗ്രൂപ്പിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ് ലക്ഷ്യം. Vision 2030 ലക്ഷ്യത്തിലേക്ക് കമ്പനി കൂടുതൽ അടുക്കുന്നതോടെ കേരളത്തിൽ നിന്നു മികവുറ്റ അനേകം വിദ്യാർത്ഥികൾക്ക് ഈ കമ്പനിയുടെ പ്രവർത്തനത്തിൽ വളർച്ചയൽ ഭാഗമാകാൻ സാധിക്കും എന്ന് പ്രത്യാശിക്കുന്നു.

സൗദിയിലും ഇന്ത്യയിലും ബിസിനസ് ചെയ്യുമ്പോഴുളള വ്യത്യാസം

ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ബിസിനസ് ചെയ്യാനൊക്കെ കഴിയും. പക്ഷേ , ഇവിടെ കുറഞ്ഞ മുതൽമുടക്കിൽ കാര്യം നടക്കണമെന്ന ശീലമുണ്ട്. ഗുണനിലവാരത്തിന് രണ്ടാം സ്ഥാനമാണ്. അതേസമയം സൗദിയിൽ ക്വാളിറ്റി ചെക്കിംഗ് കർശനമാണ്. മികച്ച ഗുണനിലവാരമുളള ഉത്പന്നം കൊടുക്കുമ്പോൾ വിലയും മാറും. അത്തരത്തിൽ ക്വാളിറ്റി ജോബ്‌സിന് ഇന്ത്യയേക്കാൾ അല്ലെങ്കിൽ കേരളത്തേക്കാൾ നല്ലത് സൗദി പോലുളള ജിസിസി രാജ്യങ്ങളാണ്. 

 

സൗദിയിലെ ബിസിനസ് നിയമങ്ങൾ  സൗഹാർദ്ദപരമാണോ?

ശരിയാണ് ഞാൻ ഇവിടേക്ക് വന്ന സമയത്ത് സൗദി അറേബ്യയിൽ നിയമങ്ങൾ ഇഴകീറിപ്പരിശോധിക്കുകയായിരുന്നു പതിവ്. എന്നാൽ സൽമാൻ രൗജകുമാരന്റെ വരവോടെ കടുംപിടിത്തങ്ങളിൽ അയവുവന്നു. ഇൻഡസ്ട്രിയൽ സെക്ടർ മാത്രമല്ല റിയൽ എസ്റ്റേറ്റ് ,ടൂറിസം, മാനുഫാക്ചറിംഗ് മേഖലകളും വളരേണ്ടതുണ്ടെന്നും എന്നാൽ മാത്രമേ രാജ്യത്തിന് കാലോചിതമായ പുരോഗതി കൈവരിക്കാനാവൂ എന്നുമാണ് സൽമാൻ രാജകുമാരന്റെ പക്ഷം. അതുകൊണ്ടുതന്നെ പഴയ കടുംപിടിത്തങ്ങളില്ല. എന്നാൽ, നിയമങ്ങളിൽ വിട്ടുവീഴ്ചയുമില്ല. കഴിവുളള ആർക്കും ബിസിനസ് ചെയ്യുന്നതിനുളള മികച്ച അന്തരീക്ഷമാണ് നിലവിൽ സൗദിയിലുളളത്. എല്ലാം വളരെ കൃത്യമായി മുന്നോട്ടുപോകുന്നു. ജിസിസി രാജ്യങ്ങളിൽ ബിസിനസ് പൊട്ടൻഷ്യൽ കൂടുതലുളള രാജ്യമാണ് സൗദി അറേബ്യ. സൗദിയിൽ അവസരങ്ങളുടെ വാതിൽ തുറന്നുകിടപ്പുണ്ട്. വിദേശികൾക്ക് നൂറ് ശതമാനം നിക്ഷേപം നടത്താൻ അനുവദിക്കുമോ എന്ന് ചോദിച്ചാൽ അത് ഇന്ത്യയിലും അനുവദനീയമല്ലല്ലോ. ആ സാഹചര്യത്തിൽ നമുക്ക് മറ്റൊരു രാജ്യത്തെ എങ്ങനെ കുറ്റപ്പെടുത്താനാകും. എന്തായാലും വിദേശ പൗരന്മാർക്ക് നേരിട്ട് നിക്ഷേപം നടത്താനുളള അനുമതി സൗദി സർക്കാർ നൽകിയ ശേഷം അവിടെ അത്തരത്തിൽ ബിസിനസുകൾ നടത്തുന്നതിലധികവും ഇന്ത്യാക്കാരാണ്. 

 

Calex ഗ്രൂപ്പിന്റെ ഭാവി പദ്ധതികൾ എങ്ങനെ വിഭാവനം ചെയ്തിരിക്കുന്നു?

സൗദി അറേബ്യ ലക്ഷ്യം വച്ചിരിക്കുന്ന Vision 2030 എന്ന സ്വപ്നപദ്ധതികൾക്ക്  അനുകൂലമാകും വിധമാണ് Calex ഗ്രൂപ്പിന്റെയും ഭാവി പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. മാനുഫാക്ച്ചറിംഗ് രംഗത്ത് കൂടുതൽ ഊന്നൽ നൽകിയുള്ളതാവും Calex ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ. ഡീസൽ ജനറേറ്ററുകളുടെയും പെട്രോ കെമിക്കൽ വ്യവസായങ്ങൾക്ക് ആവശ്യമായ പല ഉൽപ്പന്നങ്ങളും വിപണിയിൽ ഇറക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.

Calex ഗ്രൂപ്പിന്റെ വിവിധ പ്രവർത്തനമേഖലകളിൽ ചുക്കാൻ പിടിക്കുന്നത് വളരെ പ്രാഗൽഭ്യം ലഭിച്ച വ്യക്തികളാണ്. ഇവരുടെ നേതൃത്വനിരയാണ് കമ്പനിയെ Vision 2030 എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറാൻ സഹായിക്കുന്നത്. Mr. Tanveer Patel (General Manager), Mr. Mintu Daniel (Administration Manager), Mr. Ali Rasheed (Chief Financial Officer), Mr. Arun Thomas (Operation Manager), Mr. Vishnu M (Operations in-charge), Ms. Noorah Alkhaldhi (HR Manager) എന്നിവരാണ്  Calex ഗ്രൂപ്പിന്റെ വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

വരും വർഷങ്ങളിൽ Calex ഗ്രൂപ്പ് അവരുടെ ജീവനക്കാരുടെ എണ്ണം ആയിരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യബോധത്തോടെയാണ് മുന്നേറുന്നത്. Calex ഗ്രൂപ്പിന്റെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത് ഞങ്ങളുടെ പ്രഖ്യാപിത നയമായ കൂടുതൽ മനുഷ്യർക്ക് തൊഴിലും, ജീവനമാർഗ്ഗവും പ്രദാനം ചെയ്യുക എന്നതാണ്. നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കുന്നത് മുൻനിർത്തിയാണ് ഓരോരുത്തരും അവരവരുടെ ജീവിതം പടുത്തുയർത്തുന്നത്. എന്നാൽ, നമുക്ക് ലഭിച്ചതിൽ നിന്നും കൂടുതൽ വ്യക്തികൾക്ക് മികച്ച തൊഴിലും ജീവിതമാർഗ്ഗവും തുറന്നു കൊടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

 

കുടുംബത്തിൽ നിന്നുള്ള പിന്തുണ നന്നായി ലഭിക്കുന്നുണ്ടോ? കുടുംബാംഗങ്ങളെ പരിചയപ്പെടുത്താമോ?

എന്റെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുന്നതിൽ സന്തോഷമേയുള്ളൂ. എന്റെ പിതാവ് ജോർജ്ജ്. മാതാവ് ഗ്രേസിക്കുട്ടി. കേരളത്തിലാണ് ജനിച്ചത് എങ്കിലും പഠിച്ചതും വളർന്നതും എല്ലാം മുംബൈയിലാണ്. അവിടുത്തെ അനുഭവങ്ങളും ചുറ്റുപാടുകളുമാണ് ബിസിനസ്സ് എന്ന ചിന്തയിലേക്ക് മനസ്സ് എത്തിച്ചേരാൻ കാരണം.

ഇപ്പോൾ എന്നോടൊപ്പം എന്റെ ജീവിതപങ്കാളിയായി ലിജി ഉണ്ട്. ഞങ്ങൾക്ക് രണ്ട് മക്കൾ. റോബിൻ, റേഹ. കുടുംബം ഇപ്പോൾ കേരളത്തിലാണ്. കുട്ടികളുടെ മികച്ച വിദ്യാഭ്യാസം ലക്ഷ്യം വച്ചാണ് കേരളത്തിൽ അവർ താമസിക്കാൻ തീരുമാനിച്ചത്.

എന്റെ തിരക്കേറിയ ഉത്തരവാദിത്തങ്ങൾ ഏറെയുള്ള ഈ യാത്രയിൽ എന്റെ ജീവിതപങ്കാളി ലിജി നൽകുന്ന പിന്തുണ വളരെ വലുതാണ്. എന്റെ പല വിഷമഘട്ടങ്ങളിലും പോസിറ്റീവായി മുന്നേറാൻ ഉള്ള പ്രേരണയും ശക്തിയും നൽകിവരുന്നത് ഭാര്യയാണ്. മാനസ്സികമായി ശക്തി നൽകുന്ന പിന്തുണയാണ് ലിജിയുടെ ഭാഗത്തു നിന്നും ഉണ്ടാകാറുള്ളത്. ഇത് Calex ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് വളരെ സഹായകരമായിട്ടുണ്ട്. ബിസിനസ്സിന്റെ പിരിമുറുക്കങ്ങളും, നിരവധി യാത്രകളും കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാതെ അത് മനസ്സിലാക്കി കൂടെ നിൽക്കുന്ന ശക്തിയാണ് ലിജി. നാട്ടിൽ എനിക്ക് വേണ്ടി ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങളുമായി ഊഷ്മളമായ ബന്ധം നിലനിർത്താനും ലിജി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത്രയധികം പിന്തുണ നൽകുന്നതിനാലാണ് എനിക്ക് ബിസിനസ്സ് വളർത്തുന്നതിനായി സന്തോഷമായി എല്ലായിടവും യാത്ര ചെയ്യാൻ സാധിക്കുന്നത്. ഇത്രയും നല്ല ഒരു ജീവിതപങ്കാളിയെ നൽകിയതിന് ഞാൻ സർവ്വേശ്വരനോട് വളരെ കടപ്പെട്ടിരിക്കുന്നു.

 

ഹരിത പ്രോട്ടോക്കോളിന്റെ കാലമാണല്ലോ.സ്വന്തം ബിസിനസ്

അത്തരത്തിലേക്ക് മാറ്റിയിട്ടുണ്ടോ?

പ്രകൃതിയോട് ഇഴചേർന്ന് ജീവിക്കാനാണ് എനിക്കിഷ്ടം. ബിസിനസ് പരിസ്ഥിതി സൗഹദപരമാക്കുന്നതിനായി കാലെക്‌സ് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ പരമാവധി ജീർണ്ണിക്കുന്ന (ബയോഡീഗ്രേഡബിൾ) പദാർത്ഥങ്ങൾ വ്യാവസായികപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനാണ് ശ്രമിക്കുന്നത്. 

 

ബിസിനസ് കഴിഞ്ഞാൽ?

സ്‌പോർട്‌സിനോട് എനിക്ക് പ്രിയമാണ്. സൗദിയിലെ ജുബൈലിൽ കാലെക്‌സ് ഗ്രൂപ്പിന് ഒരു ഫുട്‌ബോൾ ടീമുണ്ട്. മാത്രമല്ല, സൗദി അറേബ്യയിലെ  ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ക്രിക്കറ്റ് തുടങ്ങി വിവിധ കായികഇനങ്ങളുടെ മത്സരങ്ങൾ സ്‌പോൺസർ ചെയ്യാറുണ്ട്.

Post your comments