Global block

bissplus@gmail.com

Global Menu

ടൂണ്‍സ്, അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് പരമ്പര നിര്‍മ്മിക്കുന്നു

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കമ്പനി ടൂണ്‍സ്  മീഡിയ ഗ്രൂപ്പ്, ന്യൂയോര്‍ക്ക് ആസ്ഥാനമായ ശര്‍മാജി പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ആനിമേഷന്‍ പരമ്പരയായ 'ഉമാ ദേവന്‍ നമസ്‌തെ' നിര്‍മ്മിക്കുന്നു. ചെറിയ കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിക്കുന്ന ആനിമേഷന്‍ പരമ്പരയില്‍ 5 വയസ്സ് പ്രായമുള്ള ഉമ, 4 വയസ്സുള്ള ദേവന്‍ തുടങ്ങിയ അമേരിക്കയില്‍ വളരുന്ന ഇന്ത്യന്‍ വംശജരായ വികൃതി കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. അമേരിക്കയില്‍ വളരുമ്പോഴും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ സൂക്ഷിച്ചും അവിടുത്തെ സംസ്‌ക്കാരത്തെ ഉള്‍ക്കൊണ്ടുമാണ് കുട്ടികളുടെ കഥ ചിത്രീകരിക്കുന്നത്. 

പരമ്പരയിലെ ഓരോ ഭാഗങ്ങളും എല്ലാ സംസ്‌ക്കാരത്തെയും ഉള്‍ക്കൊള്ളുന്നതും ആഗോള സംസ്‌ക്കാരിക മൂല്യങ്ങളെ മുന്നില്‍ നിര്‍ത്തുന്നതുമാണെന്ന് ടൂണ്‍സ് മീഡിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. ജയകുമാര്‍ പറഞ്ഞു. 

ആഗോളതലത്തില്‍ എല്ലാ പ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്ക് കുട്ടികളുടെ കണ്ണുകളിലൂടെയും ആസ്വാദന യോഗ്യമാക്കിയാണ് ഉമാ ദേവന്‍ നമസ്‌തെ പരമ്പര നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലേക്ക് കുടിയേറിയ മുത്തശ്ശിയും, മുത്തച്ഛനും, അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന അച്ഛനും, അമ്മയും, പ്രത്യേക സ്വഭാവക്കാരനായ അമ്മാവനും, കുട്ടുകാരുമടങ്ങിയ ചെറിയലോകത്ത് ഉമയും, ദേവനും സൃഷ്ടിക്കുന്ന കുസൃതികളാണ് പരമ്പരയുടെ ആധാരം. 

Post your comments