Global block

bissplus@gmail.com

Global Menu

"സംസ്ഥാനത്തെ വ്യവസായ- വാണിജ്യ മേഖലയ്ക്ക് മുതൽക്കൂട്ടാണ് ബിസിനസ് പ്ലസ് മാഗസിൻ " ഡോ.എം.ഐ.സഹദുളള

 

ഡോ.എം.ഐ.സഹദുളള
സിഎംഡി, കിംസ് ഹെൽത്ത് കെയർ മാനേജ്‌മെന്റ് ലിമിറ്റഡ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് കേരള ചെയർമാൻ

 

ഒരു ഫിക്കി അസോസിയേറ്റ് എന്ന നിലയിൽ ബിസിനസ് പ്ലസുമായി കരുത്തുറ്റ ബന്ധമാണുളളത്. സംസ്ഥാനത്തെ ട്രേഡ്, ബിസിനസ് ബന്ധങ്ങൾ വളർത്തുന്നതിൽ ബിസിനസ് പ്ലസ് വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. എല്ല അക്രെഡിറ്റഡ് പബ്ലിഷിംഗ് ഏജൻസികളിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുളള ഈ മാഗസിൻ പത്താം വാർഷികം ആഘോഷിക്കുമ്പോൾ ഇത്തരമൊരു സംരംഭത്തിന് ചുക്കാൻ പിടിച്ചതിന് അശോക് കുമാറിനെയും അസോസിയേറ്റ് എഡിറ്റർ ജിജു ജോർജ് എബ്രഹാമിനെയും അഭിനന്ദിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി എന്നും നിലകൊണ്ട മാഗസിനാണ് ബിസിനസ് പ്ലസ്. അതുപോലെ എമർജിംഗ് ട്രിവാൻഡ്രം എന്ന പേരിൽ തിരുവനന്തപുരത്തെ ഒരു ബിസിനസ് ഹബ്ബെന്ന നിലയിൽ അവതരിപ്പിച്ചുകൊണ്ട് ഒരു പ്രത്യേകലക്കം തന്നെ പുറത്തിറക്കി. വിവിധ ബിസിനസ് രംഗങ്ങളെക്കുറിച്ചുളള വാർത്തകളും അവ നേരിടുന്ന വെല്ലുവിളികളും ബിസിനസ് പ്ലസ് പങ്കുവച്ചു. ഹെൽത്ത് കെയർ ഇൻഡസ്ട്രിക്കും മികച്ച പിന്തുണ നൽകി. ഇന്ന് ബിസിനസ് പ്ലസ് സ്വന്തം യുട്യൂബ് ചാനൽ ആരംഭിക്കുകയാണ്. അത് വലിയൊരു നേട്ടം തന്നെയാണ്. ബിസിനസ് പ്ലസിന് പിന്നിടാൻ നാഴികക്കല്ലുകളേറെയാണ്. ഈ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിൽ ബിസിനസ് പ്ലസ് അമരക്കാർക്ക് നന്ദി.

 

Post your comments