Global block

bissplus@gmail.com

Global Menu

വളരുന്ന മലേഷ്യ

ലിസി സമ്പത്ത്

 

ആയിരത്തിതൊള്ളായിരത്തി അൻപത്തേഴിൽ ബ്രിട്ടീഷുകാരിൽ നിന്നും കൃത്യമായി പറഞ്ഞാൽ കേരളപ്പിറവിയെടുത്തപ്പോൾ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യമാണിപ്പോഴത്തെ മലേഷ്യൻ ഫെഡറേഷൻ. തിരുവന്തപുരത്തുനിന്നു സിങ്കപ്പൂർ എയർലൈൻസ് വഴി സിങ്കപ്പൂർ ഇറങ്ങിയശേഷമാണ് മലേഷ്യയിലെത്തിയത്. തിരുവന്തപുരത്തുനിന്നും  നിന്നും സിങ്കപ്പൂർ എത്താൻ  നാലു മണിക്കൂർ യാത്ര. വരുമ്പോൾ വളരെ ആവേശം കൊള്ളിക്കുന്ന ഒരു യാത്രാനുഭവം ഒന്നും ആരിൽ നിന്നും കിട്ടിയില്ല. നമ്മുടെ നാടുപോലെ എന്ന വിവരണമാണ് പൊതുവായി കേട്ടത്. കാലാവസ്ഥ ഏകദേശം ഒരുപോലെ തന്നെ. റബ്ബറി ന്റെ യും എണ്ണപ്പനകളുടെയും നാടായിട്ടാണ് എ ന്റെ   അറിവിലെ മലേഷ്യ. എന്നാൽ ഞാൻ കണ്ട കുലാലംപുർ പാശ്ചാത്യ രാജ്യങ്ങൾക്കു കിടപിടിക്കാവുന്ന സൗകര്യങ്ങളും വൃത്തിയുമുള്ള ഇടമായണനുഭവപ്പെട്ടത്.  
എയർപോർട്ടിൽ നിന്നും കുലാലംപൂർ എത്താൻ ഒരുമണിക്കൂറെടുത്തു.  വഴിനീളെ ഇരുവശത്തും എണ്ണപ്പനതോട്ടങ്ങൾ. മഴയുടെയും വെള്ളത്തി ന്റെയും   ലഭ്യത നമ്മുടെ നാടുപോലെ. ഭൂപ്രകൃതി കൃഷിക്കനുകൂലം.  മലനിരകളും ചതുപ്പു പ്രദേശങ്ങളുമാണ് എഴുപത്തിയഞ്ചു ശതമാനവും.  നെൽകൃഷി പ്രധാനം.  ആഹാരത്തിൽ പ്രധാനം ചോറും മൽസ്യ മാംസ വിഭവങ്ങളും.  റബ്ബറി ന്റെ യും എണ്ണപ്പനയുടെയും തെങ്ങി ന്റെയും  കൊക്കോയുടെയും ധാരാളം  പ്ലാ ന്റെഷനുകളുണ്ടിവിടെ. കൂടാതെ പച്ചക്കറികളും പഴങ്ങളും മാംസവും ഉല്പാദിപ്പിക്കുന്നുമുണ്ട്.  വഴിനീളെ കണ്ട എണ്ണപ്പനതോട്ടങ്ങൾ കൃത്യമായി പരിപാലിക്കുന്നതിനു വേണ്ട പണിക്കാരെ എവിടെനിന്നും കണ്ടെത്തുമെന്ന എ ന്റെ   സംശയം  മനസ്സിൽ മിന്നിമറഞ്ഞു.  നാട്ടിലെ തെങ്ങിൽ കയറാൻ തനത്  തൊഴിലാളികളെ  കിട്ടാത്ത സാഹചര്യം ഇവിടെയുമുണ്ടാകാനിടയുണ്ട് എന്ന് ഒറ്റനോട്ടത്തിൽ തന്നെ തോന്നി. അതി ന്റെ   കൃത്യമായ ഒരുത്തരം  എന്നത് ഷോപ്പിംഗ് മാളിലും പെട്രോൾ പമ്പിലും കൃഷിയിടങ്ങളിലും കണ്ട ഇൻഡോനേഷ്യൻ വംശജർ തന്നു.  തനതു മലേഷ്യൻ ജനവിഭാഗത്തിന് ഇത്തരം ചെറിയ ജോലികൾ ചെയ്യേണ്ടതായ ആവശ്യമില്ല എന്നതാണ് സത്യം. എന്നാൽ വളെരെയധികം പിന്നോക്കാവസ്ഥയുള്ള ഇന്തോനേഷ്യക്കാവട്ടെ ഒരനുഗ്രഹവും. ഗൾഫ് നമുക്കെന്നപോലെ എന്ന് ചുരുക്കം.
ഇനി കുറച്ചു ചരിത്രവും രാഷ്ട്രീയവും നോക്കാം. മലേഷ്യയുടെ അറിയപ്പെടുന്ന ചരിത്രം 1400  AD യിലെ സുൽത്താനേറ്റ് ഓഫ് മലാക്കയിൽ നിന്ന് തുടങ്ങുന്നു. ഇന്ത്യപോലെ തന്നെ മലേഷ്യയും ആദ്യം പൊച്ചുഗീസുകാരുടെ കയ്യിലും പിന്നീട് ഡച്ചുകാരുടെ കയ്യിലും അതുകഴിഞ്ഞു ബ്രിട്ടീഷുകാരുടെ കയ്യിലും കോളനിയായിരുന്നു. സ്വാഭാവികമായി തദ്ദേശീയർക്കുണ്ടായിരുന്ന എതിർപ്പ് ഇരുപതാം നൂറ്റാണ്ടിന്റെ   ആദ്യ പകുതിയിൽ വർദ്ധി ക്കാനിടെയായി. ഇതിനു കാരണം തദ്ദേശീയർക്കു പുറം രാജ്യങ്ങളിൽ പോയി ലഭിച്ച വിദ്യാഭ്യാസമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശീയർ  ബ്രിട്ടീഷുകാരെ തുരത്തുവാനായി  ജപ്പാനുമായി അടുത്തു. പരിണിതഫലമായി  1945 വരെ വളരെകുറഞ്ഞകാലത്തേക്ക് ജപ്പാ ന്റെ   കീഴിലായി മലേഷ്യ.ജപ്പാ ന്റെ   തകർച്ചക്ക് ശേഷവും സ്വന്തമായി  സർക്കാറുണ്ടാക്കാനാവാതെ ബ്രിട്ടീഷ് കോളോണിയായിതന്നെ 1957  ആഗസ്ത് 31 വരെ  തുടരേണ്ടിവന്നു. അന്ന് മലേഷ്യയുടെ ഭാഗമായിരുന്ന സിങ്കപ്പൂർ 1965 ലാണ് സ്വതന്ത്ര രാജ്യമായത്.  ഇൻഡിപെൻഡൻസ്   സ്‌ക്വയറിലാണ് 1957  ഓഗസ്റ്റ് 31 ന്  യൂണിയൻ ഫ്‌ലാഗ് താഴ്ത്തി മലേഷ്യൻ കോടി ഉയർത്തി സ്വാതന്ത്യം പ്രഖ്യാപിച്ചത്. എല്ലാ വർഷവും ഇവിടെയാണ് രാജ്യത്തിൻറെ സ്വാതത്ര്യ ദിനാഘോഷങ്ങൾ നടക്കുന്നത്. ഇൻഡിപെൻഡൻസ്  സ്‌ക്വയർ, നാഷണൽ മോണുമെന്റ് എന്നിവിടങ്ങളിൽ ഫോട്ടോയും എടുത്തു. ഇവിടുത്തെ ജ നവിഭാഗങ്ങളിൽ  കൂടുതൽ ഇസ്ലാം വംശജരാണ്. സൗത്ത്  ഏഷ്യ, ചൈന, മിഡിൽ ഈസ്റ്റ് , വെസ്റ്റ് എന്നിങ്ങനെയുള്ള എല്ലാ സംസ്‌കാരങ്ങളും പിന്തുടരുന്നവരുടെ ഒരു സ്വസ്ഥജീവിതമാനവിടെ കണ്ടത്.ഏതു വേഷവും ഭാഷയും ഉപയോഗിക്കാവുന്ന ഒരു സാഹചര്യമുണ്ട് .
മലേഷ്യൻ ഫെഡറേഷനിൽ ഇപ്പോഴും രാജാവാണ് ഭരണത്തലവൻ .  സൗത്ത് ഇന്ത്യയിലെ മൂന്നു നാലു സ്റ്റേറ്റി ന്റെ   വിസ്തൃതിയുള്ള രാജ്യം. പതിമൂന്നു സ്റ്റേറ്റുകളും മൂന്നു ഫെഡറൽ ടെറിറ്ററികളും ചേർന്നുള്ള ഭരണസംവിധാനം. ഇന്ത്യയെപ്പോലെ ഫെഡറൽ  വ്യവസ്ഥയും ലിഖിതഭരണഘടനയും എക്‌സിക്യൂട്ടീവ് കൗൺസിലും ലെജിസ്ലേറ്റീവ് അസ്സംബ്ലിയും ജുഡീഷ്യറിയും ഉൾപ്പെട്ട ഭരണസംവിധാനം ഉള്ള രാജ്യം.   ഒൻപത് സ്റ്റേറ്റുകളിലും ട്രഡീഷണൽ മലയ ഭരണാധികാരികളുണ്ട്. മൂന്നു രാജകുടുംബ ശാഖകളിലുള്ള പുരുഷന്മാരെ സീനോറിറ്റിയും റൊട്ടേഷനും അനുസരിച്ചു രാജാവാക്കും. ഓരോ അഞ്ചു വർഷവും രാജാവ് മാറി വരും. ചിലർക്ക് രണ്ടു തവണ രാജാവാകാൻ അവസരം ലഭിക്കാറുണ്ട്. ഇപ്പോഴത്തെ രാജാവ് സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷായാകുന്നു. ജനറൽ ഇലെക്ഷനിൽ കൂടി പ്രധാനമന്ത്രിയെ കണ്ടെത്തുകയാണ് പതിവ്.  എന്നാൽ അന്തിമവാക്ക് രാജാവി ന്റെ താണ്. കൃത്യമായ ഭൂരിപക്ഷമില്ലാത്തതിനാൽ രാജാവ് സ്വന്തം അധികാരം ഉപയോഗിച്ചാണ് ഇപ്പോൾ പ്രധാനമന്ത്രിയെ നിശ്ചയിച്ചിരിക്കുന്നത്.
വന്നിറങ്ങിയ ദിവസം തന്നെ സമയം കളയാതെ രാജകൊട്ടാരം കാണാൻ പോയി. ഗേറ്റിനുള്ളിൽ വലിയ കൊട്ടാരം കാണാം. നമ്മുടെ രാഷ്ട്രപതി ഭവൻ കാണുന്നതുപോലെ ഗേറ്റിൽ നിന്നും കുറച്ചുള്ളിയായി വിശാലമായ  കൊട്ടാരം കാണാം.  നാലുനിലയിൽ കൂടുതൽ പൊക്കമില്ല.   ഗേറ്റിനു വെളിയിൽ നിൽക്കുന്ന അശ്വഭടന്മാരോടൊപ്പം ഫോട്ടോ എടുക്കാം. ഒരു മുസ്ലിം ഭരണത്തലവനുള്ള രാജ്യമാണെങ്കിലും ഒന്നും അടിച്ചേൽപ്പിക്കലില്ല എന്ന് തോന്നുന്നതാണീ കൊട്ടാരം. ഏതെങ്കിലും ഒരു നിറത്തിലുള്ള കോടിക്കോ വസ്ത്രത്തിനോ അമിത പ്രാധാന്യവുമില്ല. എന്ന് മാത്രമല്ല പാശ്ചാത്യർക്കും കിഴക്കി ന്റെ   മക്കൾക്കും അവരവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വസ്ഥമായി ഉപയോഗിക്കാൻ കഴിയുന്നിടമായിട്ടാണ് അനുഭവപ്പെട്ടത്.  ജീവിതത്തിലെ സ്വാസ്ഥ്യം ജനങ്ങളുടെ ഭാവങ്ങളിലും പ്രകടം. കൂടുതൽ ദിവസങ്ങൾ അവിടെ ജീവിക്കുമ്പോൾ കഥ മാറിവരാനും സാധ്യതയുണ്ട്. സഹകരണത്തിലൂടെയുള്ള സ്വസ്ഥത ദൈനംദിന ജീവിതത്തിൽ കൈവരിക്കാതിരുന്നാൽ ഇന്ത്യ ഇനിയും സന്തോഷമുള്ള  രാജ്യങ്ങളുടെ പട്ടികയിൽ  താഴെ പോകാൻ സാധ്യതയുണ്ട്. അഭ്യസ്തവിദ്യരായ യുവതലമുറ മറ്റു വികസിത   രാജ്യങ്ങിലേക്കു ചേക്കേറിക്കൊണ്ടിരിക്കുന്നത് കൂടാനും സാധ്യതയുണ്ട്.
ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുന്നേ കുലാലംപൂർ സിറ്റി ഇത്ര വിസ്തൃതമായിരുന്നില്ല. കൂടുതലും റബർ പ്ലാന്റെഷനുകളായിരുന്നു.  കാർഷികവൃത്തിയിൽ ഊന്നി മാത്രം രാജ്യത്തിന് വളരാനാകില്ല എന്ന കാഴ്ചപ്പാടാകം ഏക്കറുകണക്കിന് സ്ഥലങ്ങൾ ജപ്പാനും ചൈനക്കുമൊക്കെ കൈമാറി ഇന്ന് കാണുന്ന വ്യവസായപാർക്കുകൾ കൊണ്ടുവന്നിട്ടുണ്ടാവുക. കൂടാതെ പഴയ ബസ് ടെർമിനലുകൾ പുതുക്കി മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഹബ്ബുകളാക്കുകളാക്കുകയും ചെയ്തിട്ടുണ്ട്. എല്ലായിടത്തും പുതുമയുള്ള കെട്ടിടങ്ങളും ഓഫീസുകളും ഫ്‌ലാറ്റുകളും. നഗരത്തി ന്റെ   ഒരു ഭാഗത്തു ചെറിയ നിരക്കിൽ രണ്ടു ബെഡ്റൂം  അപ്പാർട്ടുമെൻറ്റുകൾ   നിർമിച്ചു നൽകണമെന്ന ചില പ്രത്യേകവ്യവസ്ഥകളോടെയാണത്രെ വൻകിട ഫ്‌ലാറ്റ് നിർമാണ കമ്പനികൾക്ക് സ്വന്തം ഫ്‌ലാറ്റുകൾ നിർമിച്ചു വിൽക്കുന്നതിന് അനുമതി നല്കുന്നത്. ചെറിയ തുകക്ക് അപ്പാർട്ടുമെൻറ്റുകൾ  സ്വന്തമാക്കിയ പഴയതലമുറയിലെ തൊഴിലാളികളുടെ പിൻഗാമികൾ ഇന്ന് രണ്ടും മൂന്നും കാറുകളുടെ ഉടമകളാണ്. എന്നാൽ  ആ  ഫ്‌ളാറ്റുകളിലൊന്നും കാർ പാർക്കിങ് സൗകര്യങ്ങളില്ല താനും. പുതിയ ഫ്‌ലാറ്റുകളിൽ പുറമെ തുണി ഉണക്കുന്ന രീതി പൂർണ്ണമായും തടഞ്ഞിട്ടുണ്ടിവിടെ. അതുപോലെ പ്ലാനിൽ കാണിച്ചിടത്തു മാത്രമേ എയർ കണ്ടിഷൻ സിസ്റ്റം   വരെ വയ്ക്കാവൂ എന്നാണ് നാല്പത്തഞ്ചു വർഷമായി മലേഷ്യയിൽ ജീവിച്ചുവരുന്ന നമ്മുടെ കുടുംബ സുഹൃത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഫ്‌ളാറ്റുകളിൽനിന്നും ചവറുകൾ വലിച്ചെറിയുന്ന ഒരു സംസ്‌കാരമേ അവിടെയില്ല.  തെരുവുകളും ഓഫീസും ഭക്ഷണശാലകളുമെല്ലാം വിളക്കുകളാലങ്കരിച്ചിട്ടുണ്ട്.  ഇത് ഫ്‌ലാറ്റുകൾ നിർമ്മിക്കുമ്പോൾ തന്നെ സെൻട്രലൈസ്ഡ് ആയി ചെയ്തിട്ടുണ്ടാകാം. ഒരു ഫ്‌ലാറ്റിൽ ആളില്ലെങ്കിലും പുറമെ നിന്ന് രാത്രയിൽ  നോക്കിയാൽ അറിയാൻ കഴിയില്ല. എല്ലായിടവും വിളക്കുകൾ തെളിഞ്ഞു കിടക്കുന്നു. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിലെ ശ്രദ്ധ ടൂറിസ്റ്റുകളെ ആകർഷിക്കാനാവാം . വേറൊരു കാര്യം ശ്രദ്ധയിൽ പെട്ടത് തെരുവുകളുടെ വൃത്തിയാണ്. യന്ത്രവൽകൃത സംവിധാങ്ങൾ ഉപയോഗിച്ച് കുലാലംപുർ സിറ്റി റോഡുകൾ വെളുപ്പാൻ കാലത്ത്  തൂത്തു വൃത്തിയാക്കി കഴുകിയിടുന്നു. പുലരുമ്പോൾ തെരുവീഥികളൊക്കെ അതിശയകരമായി വൃത്തിയായിരിക്കുന്നതെങ്ങനെയെന്ന തിനുത്തരമായി!  അതുപോലെ വളരെ കാര്യക്ഷമമായ മാലിന്യനിർമാർജന സംവിധാനങ്ങളും ഉണ്ടിവിടെ.  ഈ കുറിപ്പുകളിൽ കണ്ട മലേഷ്യ ന്യൂഡൽഹി കണ്ട ശേഷം ഇന്ത്യയെക്കുറിച്ചു പറയുന്നതുപോലെ അപൂർണ്ണമാകുന്നു. വെറും രണ്ടു ദിവസം കൊണ്ടൊരു രാജ്യത്തെ അളക്കാൻ കഴിയില്ല. ഉൾപ്രദേശങ്ങളിലേക്കൊന്നും യാത്ര നടത്താത്തതിനാൽ ഗ്രാമീണ ജീവിതമോ ഗ്രാമക്കാഴ്ചകളോ ഒന്നും ഇതിലില്ല. പെട്രോളിയത്തി ന്റെ    ലഭ്യതയും, കൃഷിക്കനുയോജ്യമായ മണ്ണും മഴയുടെ ലഭ്യതയും ഇന്തോനേഷ്യയിൽ നിന്നുള്ള തൊഴിലാളികളും മലേഷ്യയെ സമ്പന്നമാക്കുന്നതിൽ പ്രത്യേക പങ്കു വഹിക്കുന്നുണ്ട്.  
മലേഷ്യയുടെ പ്രത്യേക നിർമിതികളായ ഇലക്ട്രോണിക് ടവർ , ട്വിൻ ടവർ എന്നിവ എന്റെ മനസ്സിലെ  മായാത്ത കാഴ്ച്ചകളിൽ ഇടം പിടിച്ചു കഴിഞ്ഞു.  ദുബായിലെ ബുർജ് ഖലീഫ വരുന്നതിനുമുന്നെ പൊക്കത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു ട്വിൻ ടവർ. 452 മീറ്റർ ഉയരം. ഒരുപോലെയുള്ള രണ്ടു കെട്ടിടങ്ങൾ രാത്രികാഴ്ചക്കു അതിമനോഹരം. രണ്ടു നിർമിതിയിലും  ഉള്ളിലുള്ള ലൈറ്റുകൾ ഉൾപ്പെടെ സെൻട്രലൈസ്ഡ് ഓപ്പറേഷൻ ആണെന്ന് തോന്നുന്നു. രണ്ടിനും ഇളം പച്ച നിറത്തിലുള്ള ലൈറ്റിംഗുകളാണ്.  ഇളം പച്ച ലഹങ്കയും മൂടുപടവുമണിഞ്ഞ രണ്ടു നമ്രശിരസ്‌കരായ  രാജകുമാരിമാരെ പോലെ  സുന്ദരം.  നിർമ്മാണ  സമയത്തെ പ്ലാനിൽ നിന്നും അണുകിടെ  വ്യത്യാസമില്ലാതെ ഇ ന്റെ രിയറും ലൈറ്റിംഗുകളും കാണാം .  ടവറിനുള്ളിൽ  ഓഫീസ് സമുച്ചയങ്ങളാണ് . അകത്തേക്ക് പ്രവേശനമില്ല. പുറത്തു ഫൗണ്ടനുകൾ സ്ഥാപിച്ചു  അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കുന്നുണ്ട്. പുറത്തുനിന്നും ഭംഗി ആസ്വദിക്കുകയും ഫോട്ടോ എടുക്കുകയും ആവാം. അവിടെയും സാധാരണ ടൂറിസ്റ്റ് സെൻ റ്ററുകളിലേതു പോലെ ദൈനം ദിനജീവിതത്തിലെ വരുമാനമാർഗമായി ഫോട്ടോ എടുത്തു കൈമാറുന്ന  ഒരു  മിനിറ്റ് ഫോട്ടോഗ്രാഫർമാരുടെ  സാന്നിധ്യമുണ്ട്. ഫോട്ടോ കൈമാറ്റം ഓൺലൈൻ ആയിട്ടാവുന്നു എന്ന് മാത്രം. നമ്മുടെ ക്യാമറയിൽ നന്നായി ടവറിനെയും നമ്മേയും മുഴുവൻ കവർ ചെയ്യുന്ന ഒരു ഫോട്ടോ എടുത്തു തരുന്നതിന് നാലു റിങ്കിറ്റ് അതായതു നാട്ടിലെ എൺപതു രൂപ കൊടുത്തു.  ടൂറിസ്റ്റിന്റെതായ മിനിമം മര്യാദ. 421 മീറ്റർ ഉയരമുള്ള  ടെലികമ്യൂണിക്കേഷൻ (കുലാലലം പുർ)  ടവറിൽ ടിക്കറ്റ് എടുത്താൽ ലിഫ്റ്റ് വഴി മുകളിലെത്താം. രാത്രി എട്ടര മണിക്ക് ലോകത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളോടൊപ്പം ഞങ്ങളും മുകളിലെത്തി. ചൂടുകാലമായതിനാൽ ശരീരം മൂടുന്ന വേഷമണിയുന്നവർ കുറവ്. ഇന്ത്യക്കാരും മലയക്കാരും ഇക്കാര്യത്തിൽ ഒരുപോലെ. വേഷവും മുഖാകൃതിയും നിറവും നോക്കി ഏകദേശം ഏതു ദേശക്കാരാണെന്ന് മനസിലാക്കാം. എല്ലാപേരും മലേഷ്യയിലെ ദീപക്കാഴ്ചകൾ കാണുന്ന തിരക്കിലാണ്. ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല. ദീപത്തിൽ മുങ്ങിയ കുലാലംപുർ സിറ്റി  രാത്രിയിൽ  മുകളിൽ നിന്ന് നോക്കുന്നത്  അതിമനോഹര കാഴ്ചതന്നെ.  ട്വിൻ ടവർ ഇവിടെ നിന്നാൽ കൂടുതൽ നന്നായി കാണാം. ടെലിസ്‌കോപ്പിൽ കൂടി നോക്കാനുള്ള സംവിധാനവും ഉണ്ടിവിടെ. സുവനീറുകളും മലേഷ്യൻ ചോക്കലേറ്റുകളും ആവശ്യമുള്ളവർക്ക് വാങ്ങാം.
ടൂറിസ്റ്റുകൾക്ക് കൗതുകമുള്ളിടമാണ് ജെ ന്റിങ് ഹൈലാൻഡിലേക്കുള്ള കേബിൾ കാർ യാത്ര.  നമ്മുടെ പൊന്മുടിപോലെ ഉയരെയുള്ള മലമുകളിലേക്ക് കേബിൾ കാറിൽ പോകാം. റോഡും ഉണ്ട്. സമുദ്രനിരപ്പിൽ നിന്നും  ഏകദേശം മുവായിരം  അടി ഉയർത്തിലാണിവിടം. ചെറിയ തണുപ്പും ഉണ്ട്. ടുറിസ്റ്റുകളുടെ ബാഹുല്യമുള്ളിടം.  കേബിൾ കാറിലിരുന്ന് താഴെയുള്ള  മരങ്ങൾ നിറഞ്ഞ മലപ്രദേശത്തിന്റെ   ഭംഗി ആസ്വദിക്കാം. ഹൈലാൻഡിൽ ഒരു ടൂറിസ്റ്റ്  സെൻറ്ററി ന്റെതായ എല്ലാ സൗകര്യങ്ങളും ഉണ്ട്. എല്ല  ഉപഭോഗവസ്തുക്കളും കിട്ടുന്ന ഷോപ്പിംഗ് മാളുകൾ. വമ്പൻ  ഹോട്ടലുകൾ, കാസിനോകൾ, അമ്യൂസ്‌മെൻറ്റ്  പാർക്കുകൾ, മണി എക്‌സ്‌ചേഞ്ച് സൗകര്യങ്ങൾ  എന്നിവ അവയിൽ ചിലത്.   എല്ലാ രാജ്യത്തി ന്റെ യും ഭക്ഷണശാലകൾ എന്നെ വളരെ ആകർഷിച്ചു.  ഓരോ ഭക്ഷണ ശാലകളിലും വിവിധതരം ഭക്ഷണങ്ങളുടെ ബഹുവർണ്ണ ചിത്രങ്ങൾ പുറത്തു ഒട്ടിച്ചിട്ടുണ്ട് . ഒന്ന് രണ്ടിടങ്ങളിൽ തായ്,  ജപ്പാൻ ആഹാരങ്ങൾ പരീക്ഷിച്ചു നോക്കി . പടങ്ങളിൽ  കാണുമ്പോഴുള്ള രുചി നാക്കിൽ കിട്ടിയില്ല എന്നതാണ് യാഥാർഥ്യം!   മകനോടൊപ്പം ബർഗർ തപ്പി നടക്കുന്നിടയിൽ വഴി തെറ്റി  കാസിനോയുടെ വഴിയിലെത്തി.   ഒരു സെക്യൂരിറ്റി മാത്രം ഉണ്ടവിടെ. കാസിനോയുടെ ബോർഡോ ജനക്കൂട്ടമോ അവിടെ കണ്ടില്ല. കുറച്ചുകൂടി മുന്നോട്ടുപോയാലേ കാസിനോയിലെത്തൂ.   സെക്യൂരിറ്റി പ്രായപൂർത്തിയാകാത്തതിനാൽ മകനെ  പിടിച്ചുനിർത്തി. പുറകെച്ചെന്ന ഞാൻ കാര്യം അറിയിച്ചപ്പോൾ ബർഗർ കടയിലേക്കുള്ള ശരിയായ വഴി പറഞ്ഞുതന്നു.  കേബിൾ കാർ  സർവീസ്  കേരളത്തിൽ പുതുമയുള്ള കാര്യമല്ല.  മലമ്പുഴയിൽ വളരെക്കാലമായുള്ള ടൂറിസ്റ്റു അട്ട്രാക്ഷൻ ആണിത്.   എന്നാൽ മലേഷ്യയ്യിലേത് വളരെ ദൂരത്തിൽ ഉള്ള സർവീസാണ്. നമ്മുടെ ശബരിമയ്ക്കു സമാനമായ കുന്നെന്നു പറയാം.    സന്തോഷമുള്ള കുടുംബങ്ങളുടെയും കുട്ടികളുടെയും സാന്നിദ്ധ്യം എന്നെ ഏറെ സതോഷിപ്പിച്ചു.  നിരത്തുകളിലൊക്കെ ഒരു മാസമായ കുട്ടികളെ വരെ ധാരാളമായി കാണാൻ കഴിഞ്ഞു.  സന്ധ്യയായാൽ കുട്ടിക്കൂട്ടത്തോടൊപ്പം കുടുംബമായി കറങ്ങി നടക്കുകയാണിവിടുത്തുകാർ.  മലേഷ്യൻ ജനത സമ്പന്നരാണെന്നാണ്  മനസ്സിലാകുന്നത്.  വളരെ നേരത്തെ തന്നെ മലേഷ്യൻ ജനതക്കായി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഗവണ്മെൻറ്റ്   ജോലികളിലും വ്യവസായത്തിന് ലൈസെൻസ് ലഭിക്കുന്നതിനുമെല്ലാം സംവരണമുള്ള രാജ്യമാണിത്. കായികാധ്വാനമുള്ള ജോലികളൊക്കെ ഇൻഡോനേഷ്യ, ഇന്ത്യ,  ചൈന എന്നിവിടെങ്ങളിൽ നിന്നുള്ളവരാണ് ചെയ്യുന്നത്. അതിൽ പ്ലാന്റേഷനുകളിൽ അധികവും ഇന്തോനേഷ്യക്കാരും. ഇന്ത്യയിൽ നിന്നുള്ളവരിൽ  തമിഴ് ജനതയുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.  അവിടെയുള്ള  ചരിത്രപ്രസിദ്ധമായ ബാടു  ഗുഹയിലുള്ള മുരുകൻ കോവിലിലെ തൈപ്പൂയ മഹോത്സവം വളരെ പ്രസിദ്ധം. കോവിലിനു താഴെ പടികൾ തുടങ്ങുന്നിടത്തു അതിയായ വേൽമുരുക പ്രതിമ കാണാം. വലിയമൈതാനത്തിൻറെ  ഒരറ്റത്തു  നിന്നും മുന്നൂറിന് പുറത്തു പടികൾ കയറിയാൽ വലിയ ഗുഹയിലുള്ള മുരുകൻ കോവിലിലെത്താം. ഗുഹക്കു മുകളിൽ ധാരാളം ചെറുമരങ്ങളും കാണാം.  കോവിലിനും നൂറടി മുകളിലാണ് ഗുഹയുടെ മുകൾ ഭാഗം. ഗുഹയുടെ ഭിത്തികളും മേലാപ്പും ലൈം സ്റ്റോണുകളാണ്.  ചിലയിടങ്ങളിൽ മുകളിലെ വലിയ വിള്ളലിലൂടെ ആകാശം കാണാം. അതിലൂടെ മഴത്തുള്ളികൾ വീഴുന്നതുകാണാൻ ഒരു പ്രത്യേക ഭംഗി തന്നെ.
യാത്രകളിൽ  സമ്പത്തിനുവേണ്ടി ചായയും മകനുവേണ്ടി എന്തെങ്കിലും തനതു ആഹാരവും തപ്പി ഇറങ്ങുക നമ്മുടെ ഒരു ഹോബിയാണ്.  റോഡിലൂടെ കാഴ്ചകണ്ടു നടക്കുകയും ആവാം. അങ്ങനെയുള്ള ഒരു നടത്തത്തിൽ നമ്മുടെ നാട്ടിലെപ്പോലെ  സൈലെൻസെർ ഊരി  ശബ്ദമുണ്ടാക്കി പായുന്ന ബൈക്കുയാത്രികരായ  ചെറുപ്പക്കാരെ കണ്ടു. വളരെ നല്ല റോഡും ട്രാഫിക് സിഗ്‌നലുകളുമുള്ള രാജ്യത്ത് ഇങ്ങനെയും ചില വില്ലത്തരങ്ങളൊക്കെ നടക്കുന്നുണ്ട്. നഗരമധ്യത്തിൽ കൂടി നമ്മുടെ പർവ്വതിപുത്തനാർ പോലെ മലിനജലമൊഴുക്കിവിടുന്ന കനാലിനെ  വെളിയിൽ നിന്നും കൊണ്ടുവരുന്ന വെള്ളം  ശക്തിയായി  പമ്പു ചെയ്തു കഴുകികൊണ്ടിരിക്കുന്നു. ഇതുകാരണം ഓടവെള്ളം വളരെപ്പെട്ടെന്ന് ഒലിച്ചു പോകുന്നുണ്ട് . സിറ്റിയിലുണ്ടാകുന്ന മാലിന്യവെള്ളത്തിന്റെ  കാഠിന്യം കുറയ്ക്കാനും,  ടൂറിസ്റ്റുകൾക്ക് തന്മൂലം ഉണ്ടായേക്കാവുന്ന അലോസരം ഒഴിവാക്കാനും ഇവ്വിധം ചില  ടെക്നിക്കുകൾ ഒക്കെ മലേഷ്യ ഇറക്കുന്നുണ്ട്. വെള്ളം സുലഭമായതിനാൽ ഇതവർക്കു അപ്പ്രോപ്രിയേറ്റ് ടെക്‌നോളജി ആകാം.  ഇവിടെയും ഫൗണ്ടനുകളും വർണ്ണവെളിച്ചങ്ങളും നൽകി കാഴ്ചക്ക് ഭംഗിയാക്കിയിട്ടുണ്ട്.  ദൂരെ നിന്ന് രാത്രികാഴ്ചക്ക് നല്ല ഭംഗി അടുത്തിയപ്പോഴാണ് ഓടവെള്ളം ആണെന്ന് മനസ്സിലായത്.  കുലാലംപുർ സിറ്റി മുഴുവൻ ദീപപ്രഭയിൽ മുങ്ങി നിൽക്കും രാത്രിയിൽ.  അതൊക്കെ സിറ്റി പ്ലാനിങ്ങിൽ ഉൾപെട്ടതാകാം.  നമുക്കും നഗരകാഴ്ചകൾ  കാണാൻ ഒരു ടവർ  ഉണ്ടെങ്കിൽ എന്ന് ആശിച്ചുപോയി . എയർപോർട്ടിന്റെ  സാന്നിദ്ധ്യം  കെട്ടിടങ്ങളിലെ ഉയരത്തിനു ചില പരിമിതികൾ നിശ്ചയിച്ചട്ടുണ്ട്. അവയും മനസ്സിൽ കാണേണ്ടിവരും പ്ലാനിങ്ങുകൾ നടത്തുമ്പോൾ. കൂടാതെ ഓരോ സിറ്റിയിലുമെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണവും പ്രധാനം. ഞാൻ കണ്ട മലേഷ്യയിലെ കാഴ്ചകളുമായി നമ്മുടെ രാജ്യത്തിനെയോ സംസ്ഥാനത്തിനെയോ പൂർണ്ണമായി താരതമ്യം ചെയ്യുക  അസാദ്ധ്യം. കാരണം രണ്ടിനും കാലാവസ്ഥയിലും ജിയോ പോളിറ്റിക്‌സിലും ജനസംഖ്യയിലുമുള്ള വ്യത്യാസം തന്നെ. ആദ്യത്തെ രണ്ടുകാര്യങ്ങൾ വിസ്മരിച്ചാലും ഏതെങ്കിലുമൊരു രാജ്യത്തിന്റെ  വികസനമാതൃക പിന്തുടരുന്നതിനു മുൻപേ അവിടുത്തെ ജനസാന്ദ്രത ഏകദേശം ഒരുപോലെയാണോ എന്ന് പ്രധാനമായും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാനഡ ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽ 'ഹ്യൂമൻ ഈസ് കിംഗ് '.  ഓരോ വ്യക്തിയും രാജ്യത്തിന് മുതൽക്കൂട്ടാണ്. അവിടെ കുടിയേറാൻ വരുന്ന ഓരോ വ്യക്തിയെയും വളരെ കരുതലോടും സ്‌നേഹത്തോടുമാണ് രാജ്യം സ്വീകരിക്കുന്നത്. എന്നാൽ നമ്മുടെ രാജ്യത്തെ അമിത ജനസംഖ്യ ചില്ലറ  പ്രതിസന്ധിയല്ല ഭരണാധികാരികൾക്ക് സൃഷ്ടിക്കുന്നത്.  എല്ലാപേർക്കും ഭക്ഷണവും പാർപ്പിടവും ഉറപ്പാക്കാനാണു  ഭരണാധികാരികൾ  പ്രധാനമായും ശ്രദ്ധിക്കുന്നത്.  അങ്ങനെയുള്ള ഇന്ത്യ ജനസംഖ്യ അധികമായുള്ള  ചൈനയുടെ വികസനമാതൃക ശ്രദ്ധിക്കുന്നത് ഇതിനാലാകാം. നാട്ടിലെത്തിയപ്പോഴാണ് പുരോഗതിയും സന്തോഷവുമുള്ള  രാജ്യപട്ടികയിൽ  മലേഷ്യ ഇന്ത്യക്കും വളരെ മുകളിലാണെന്നു വായിക്കാൻ കഴിഞ്ഞത്. അതെ പെട്രോളിയം  കൊണ്ട് സമ്പുഷ്ടമായ  രാജ്യം   വ്യവസായ വൽക്കരണത്തിൽ  മാത്രമല്ല ആധുനിക വൽക്കരണത്തിലും മുന്നിൽ തന്നെ. അംബരചുംബികളായ ബഹുനില കെട്ടിടങ്ങളും, കേബിൾ കാർ സർവീസുകളും, റോഡ്, ജല,  മെട്രോ ട്രെയിൻ ഉൾപ്പെടെയുള്ള യാത്രാ സംവിധാനങ്ങളും ഇതുനുദാഹരണം. സാന്തമോനിക്ക ടൂർ ഓപ്പറേറ്റർ വഴിയാണ് മലേഷ്യ  കാണാനിറങ്ങിയതെന്നതിനാൽ മുൻ നിശ്ചയിച്ച പ്രകാരം മൂന്നു  ദിനങ്ങളിൽ കുലാലംപുർ കാഴ്ചകൾ കണ്ടു തീർത്തു എയർപോർട്ടിലേക്കു  തിരിച്ചു.

Post your comments