Global block

bissplus@gmail.com

Global Menu

ആസ്തികള്‍ വില്‍ക്കാന്‍ എയര്‍ ഇന്ത്യ

കഴിഞ്ഞ കുറച്ചു നാളായി കടം ഉയരുന്ന എയര്‍ ഇന്ത്യ തങ്ങളുടെ ബാധ്യത തീര്‍ക്കാന്‍ സ്വത്തുവകകള്‍ വില്‍ക്കാനൊരുങ്ങുകയാണ്.   40,000 കോടി രൂപായി ബാധ്യത ഉയര്‍ന്നത് പരിഗണിച്ചാണ് കമ്പനിയുടെ തീരുമാനം.
പലിശയിനത്തില്‍ മാത്രം 3,600 കോടിയാണ് എയര്‍ ഇന്ത്യ അടയ്ക്കാനുള്ളത്. വിമാനങ്ങള്‍ വാങ്ങാന്‍ കടമെടുത്ത തുകയാണിത്. പോയ സാമ്പത്തിക വര്‍ഷം 36,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ടിരുന്നു. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാകുമെന്നു കണ്ടാണ്  രാജ്യത്തും വിദേശത്തുമായുള്ള  സ്ഥിര ആസ്തികള്‍ വില്‍ക്കാന്‍ കമ്പനി പദ്ധതിയിടുന്നത്.

 

Post your comments