Global block

bissplus@gmail.com

Global Menu

ക്രിസ്മസ് മത്സരങ്ങളുമായി ഫെററോ റോഷര്‍

കൊച്ചി: അലങ്കരിച്ച വീടുകള്‍, സമ്മാനങ്ങള്‍, സമ്മാനങ്ങളുമായി വരുന്ന സാന്തായ്ക്കുള്ള കാത്തിരിപ്പ്. ക്രിസ്മസ് സന്തോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും സമയമാണ്. ഈ ആഹ്ലാദത്തിനു കൂടുതല്‍ ഊര്‍ജം നല്കാനും ക്രസ്മസിന്‍റെ സ്പിരിറ്റ് ഉപഭോക്താക്കള്‍ക്കു അനുഭവിച്ചറിയുവാനുമായി  ഇറ്റാലിയന്‍ ചോക്ലേറ്റ് കമ്പനിയായ  ഫെററോ റോഷര്‍  ക്രസ്മസ് മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ്.

 മത്സരത്തില്‍ പങ്കെടുത്തു വിജയിക്കുന്നവര്‍ക്കു വന്‍ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ക്രിസ്മസിന്‍റെ ആഹ്ലാദവും സന്തോഷവും പ്രതിഫലിപ്പിക്കുന്ന അലങ്കരിച്ച മുറിയുടെ  കാഴ്ച ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഇടും. ഇത് ലൈക്ക് ചെയ്ത് കമന്‍റ് ചെയ്തു മത്സരത്തില്‍ പങ്കെടുക്കാം. ഡിസംബര്‍ 19 മുതല്‍ 25 വരെയാണ് മത്സരം. ഏഴു വ്യത്യസ്ത മത്സരങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

"ഉപഭോക്താക്കളുമായി നല്ല ബന്ധം ദൃഢപ്പെടുത്തുന്നതിനുള്ള ഈ ഡിജിറ്റല്‍  പ്രവര്‍ത്തനം വഴി ക്രിസ്മസിന്‍റെ സ്പിരിറ്റ് സൃഷ്ടിക്കുകയും  സ്നേഹിക്കുന്നവരെക്കുറിച്ചു മറക്കാത്ത അനുഭവങ്ങളും ഓര്‍മകളും മനസില്‍ സൃഷ്ടിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം." ഫെററോ ഇന്ത്യ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് ഇമ്മാനുവേല് ഫിയോര്‍ഡാലിസി പറയുന്നു.

 മുംബൈ, ഡല്‍ഹി, ബംഗളരു,കൊച്ചി തുടങ്ങിയ നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളില്‍ ക്രിസ്മസിനോടനുബന്ധിച്ചു പ്രത്യേക ചോക്ലേറ്റ് പായ്ക്കുകളും ലഭ്യമാക്കും.  അഞ്ചു ചോക്ലേറ്റ് അടങ്ങിയ ലിറ്റില്‍ ട്രീറ്റ് പായ്ക്ക്, 16 ചോക്ലേറ്റ് ഉള്ള ഐക്കോണിക് ഷെയറിംഗ് പായ്ക്ക്, 24 എണ്ണമുള്ള ഐക്കോണിക് ഗിഫ്റ്റിംഗ് പായ്ക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Post your comments