Global block

bissplus@gmail.com

Global Menu

'വലി'ഞ്ഞു മുറുകി സിഗറ്റ് വിപണി; സിഗറ്റ് വില്‍പനയില്‍ ആയിരം കോടിയിലേറെ ഇടിവ്

ലോകമെമ്പാടും പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ അവബോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എങ്കില്‍ പോലും പുകയില ഉപയോഗത്തില്‍ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നാണ് കണക്കുകള്‍. എന്തായാലും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇന്ത്യയില്‍ സിഗററ്റ് വില്‍പനയില്‍ വലിയ കുറവാണ് വന്നിട്ടുള്ളത്. ...

സിഗററ്റിന് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ വലിയതോതില്‍ വില വര്‍ദ്ധിച്ചു എന്നതാണ് വില്‍പന കുറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. പത്ത് വര്‍ഷം മുമ്പത്തെ കണക്ക് നോക്കിയാല്‍ പല ബ്രാന്‍ഡുകള്‍ക്കും നൂറും നൂറ്റിയമ്പതും ശതമാനം ആണ് വില കൂടിയിട്ടുള്ളത്. നികുതി വര്‍ദ്ധനയാണ് സിഗററ്റ് വില കൂടാന്‍ കാരണം.

2015 ല്‍ ഇന്ത്യയില്‍ വിറ്റത് മൊത്തം 8810 കോടി സിഗററ്റുകള്‍ ആയിരുന്നു. 2014 ല്‍ ഇത് 9590 ആയിരുന്നു എന്ന് കൂടി ചേര്‍ത്തുവായിക്കണം. അഞ്ച് വര്‍ഷം കഴിഞ്ഞ് 2020 ല്‍ എത്തിയപ്പോള്‍ ഇന്ത്യയില്‍ ആകെ വിറ്റഴിയ്ക്കപ്പെട്ടത് 7,350 കോടി സിഗററ്റുകള്‍ ആയിരുന്നു. 2014 ന് ശേഷം എല്ലാ വര്‍ഷവും സിഗററ്റ് വില്‍പന കുറഞ്ഞുവരികയാണ് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

2020 ല്‍ സിഗററ്റ് വില്‍പന കുറയാന്‍ പ്രധാന കാരണമായത് കൊവിഡ് തന്നെ ആയിരുന്നു. കൊവിഡ് ലോക്ക് ഡൗണും അതിന് ശേഷം ഏറെനാള്‍ നിലനിന്ന നിയന്ത്രണങ്ങളും സിഗററ്റ് വില്‍പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യപരമായി നോക്കിയാല്‍ ഏറെ ആശ്വസിക്കാനുള്ള വകയാണിത്.

Post your comments