Global block

bissplus@gmail.com

Global Menu

തകര്‍ന്നടിയുന്ന സ്വര്‍ണ്ണ വിപണി; നാലുമാസത്തിനിടെ ഇടിഞ്ഞത് പവന് 6,000 രൂപ

സ്വര്‍ണവില ശനിയാഴ്ചയും കൂപ്പുകുത്തി. പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. 

ഓഗസ്റ്റില്‍ പവന്‍വില ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയില്‍ എത്തിയതിനു ശേഷം വിലയില്‍ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളില്‍ പവന് 6,000 രൂപയുടേയും ഇടിവാണുണ്ടായത്. ഇതോടെ കഴിഞ്ഞ ജൂലായ് മാസത്തെ നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില. ജൂലായ് ആറിനാണ് പവന്‍ വില 35,800ലെത്തിയത്. 

ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞതിനുപിന്നാലെയാണ് ശനിയാഴ്ചയും ഇടിവുണ്ടായത്. 

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1,789.03 ഡോളര്‍ നിലവാരത്തിലെത്തി. എക്കാലത്തെ ഉയര്‍ന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്.

Post your comments