Global block

bissplus@gmail.com

Global Menu

വിവിധ പരിപാടികളോടെ കെത്രിഎ ആഡ് ഫെസ്റ്റ്

കല്പറ്റ: പരസ്യരംഗത്തെ സർഗാത്മക കഴിവുകൾ  കണ്ടെത്തുന്നതിനും വ്യവസായ രംഗത്തെ പുതിയ മാറ്റങ്ങൾ കാഴ്ചവയ്ക്കു- ന്നതിനുമായി നാലു വർഷം കൂടുമ്പോൾ നടത്തിവരുന്ന  കെ ത്രി.എ ആഡ്  ഫെസ്റ്റ്  ഞായറാഴ്ച്ച സമാപിക്കും. ഇവിടെ ആരംഭിച്ച ഫെസ്റ്റ് വിവിധ കലാ പരിപാടികൾകൊപ്പം അവാർഡുകളും സമ്മാനിക്കും. 

വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കെ.ത്രി.എ. ആഡ് ഫെസ്റ്റിന്റെ ബ്രാൻഡ് ഐക്കൺ ഓഫ് കേരള അവാർഡ് മോഹൻലാലിനു നൽകുന്നതോടൊപ്പം വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച 10 പ്രമുഖരെയും ആദരിക്കും. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ക്രിയേറ്റീവ് അഡ്വർടൈസിങ് അവാർഡുകളിലൊന്നായ ഫുക്ക ക്രിയേറ്റീവ് അവാർഡ് വിതരണം 28 ന് നടക്കും.

വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സംവാദവും പരസ്യരംഗത്തെ പ്രമുഖരായ ബ്രിജേഷ് ജേക്കബ്  നയിക്കുന്ന ക്രിയേറ്റീവ് സെഷനും രാജ് നായർ  നയിക്കുന്ന ഡിജിറ്റൽ സെഷനുമുണ്ടാകും. തിരക്കഥാകൃത്ത് ആർ. വേണുഗോപാൽ നായരുടെ നേതൃത്വത്തിൽ നടക്കുന്ന  സംവാദത്തിൽ ചലച്ചിത്ര സംവിധായകരായ ശ്യാമപ്രസാദ്, ലാൽ ജോസ്, ആഷിക് അബു, മാർട്ടിൻ പ്രക്കാട്ട്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ പങ്കെടുക്കും. 

Post your comments