Global block

bissplus@gmail.com

Global Menu

കിറ്റ്‌കോ ടിഇഇസിഎല്ലിന് മുതല്‍ക്കൂട്ടാകും

കൊച്ചി: കിറ്റ്‌കോയെ ഏറ്റെടുക്കല്‍ കൊല്‍ക്കത്ത കമ്പനിയായ ടിഇഇസിഎല്ലിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് വിലയിരുത്തല്‍. പ്രധാനമായും വന്‍കിട ഇലക്ട്രിക്കല്‍ പദ്ധതികള്‍ നടപ്പാക്കി പരിചയമുള്ള ടെക്‌നോ ഇലക്ട്രിക്കല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കമ്പനിക്ക് (ടിഇഇസിഎല്‍) വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള കിറ്റ്‌കോയുടെ വൈദഗ്ധ്യം വന്‍ വളര്‍ച്ചയ്ക്കു വഴിയൊരുക്കും. 

താപജലവൈദ്യുത പദ്ധതികളും വന്‍കിട സബ് സ്റ്റേഷനുകളും റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചു പരിചയമുള്ള കമ്പനിയാണിത്. കിറ്റ്‌കോയുടെ പതിന്മടങ്ങ് ബിസിനസാണ് ടിഇഇസിഎല്‍ നടത്തുന്നത്. 30 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിക്ക് 201718 സാന്പത്തിക വര്‍ഷം വരുമാനം 1331.3 കോടിയാണ്. 

265 കോടി ലാഭവും നേടി. കിറ്റ്‌കോയുടെ വരുമാനമാകട്ടെ 60 കോടിയും. ഐഡിബിഐയുടേതായിരുന്ന കിറ്റ്‌കോയുടെ 49.75% ഓഹരി ഏറ്റെടുക്കുന്നതില്‍ മുന്‍പന്തിയിലുള്ള കൊല്‍ക്കത്ത കന്പനിക്ക് 150 എന്‍ജിനീയര്‍മാരുള്‍പ്പെടെ 200ല്‍ ഏറെ ജീവനക്കാരുണ്ട്. 

 

Post your comments