Global block

bissplus@gmail.com

Global Menu

ഇവേ ബില്‍ എന്‍എച്ച്എഐ ഫാസ്റ്റ്ടാഗുമായി ബന്ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: ചരക്കു നീക്കത്തിനുള്ള  ഇവേ ബില്ലിനെ ടോള്‍ പ്‌ളാസകളുമായി ബന്ധിപ്പിക്കുന്ന നടപടി ഏപ്രിലില്‍ നടപ്പിലാകും. ദേശീയപാത അതോറിറ്റിയുടെ ഫാസ്റ്റ് ടാഗ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഒറ്റ ഇവേ ബില്‍ ഉപയോഗിച്ചു പല ട്രിപ്പുകള്‍ നടത്തുന്നതു ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണു നടപടി.
 
ഫാസ്റ്റ് ടാഗ് വഴി വാഹനങ്ങള്‍ എത്ര തവണ ടോള്‍ പ്‌ളാസ കടന്നുപോയെന്നു കണ്ടെത്താനാവും. ചരക്ക് ഗതാഗതം നിരീക്ഷിക്കാനും, ചരക്ക് സേവന നികുതി തട്ടിപ്പു തടയാനും ഇതുവഴി കഴിയുമെന്ന് വിലയിരുത്തുന്നു. 

ഇവേ ബില്‍, ഫാസ്റ്റ് ടാഗ്, ലോജിസ്റ്റിക് ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്കും റവന്യൂ വിഭാഗം രൂപം നല്‍കി.  2018 ഏപ്രിലിലാണ് ഇവേ ബില്‍ നടപ്പാക്കിയത്. 50,000 രൂപയില്‍ അധികം മൂല്യമുള്ള സംസ്ഥാനാന്തര ചരക്കു നീക്കത്തിനാണ് ഇവേ ബില്‍ നിര്‍ബന്ധം.

Post your comments