Global block

bissplus@gmail.com

Global Menu

കാറ്റിനെപ്പോലെയാകുക...

കിഷോര്‍ തമ്പി

ഞാന്‍ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ഏകദേശം ഏഴുമണിയോടടുപ്പിച്ചിരുന്നു. സൂര്യന്‍ അസ്തമിച്ചു. വഴിവിളക്കുകള്‍ പതിയെ തെളിഞ്ഞു തുടങ്ങി. അസംഖ്യം വര്‍ണ്ണങ്ങളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായി പ്രകൃതിയും. ഞാന്‍ എന്റെകാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തെ ലക്ഷ്യംവെച്ച് നടന്നുതുടങ്ങിയ നേരത്ത് ഒരിളംകാറ്റ് വന്ന് എന്റെ തലമുടിയില്‍ തത്തിക്കളിച്ചും വയറ്റില്‍ ഇക്കിളിയിട്ടുംകടന്നുപോയി. ഞാന്‍ ഉടനെ കാറില്‍ കയറി.കുറച്ച് പാട്ട് കേട്ട് ഇരിക്കുകയായിരുന്നു ലക്ഷ്യം. കാരേന്‍ കാര്‍പെന്ററിന്റെ ശബ്ദം എന്റെകാറിലും മനസ്‌സിലുംഅലയടിച്ചു. കണ്ണുകള്‍ അടച്ച് ശ്ബ്ദത്തെ എന്റെ മനസ്‌സിന്റെ അന്തരാഴങ്ങളില്‍ പൂട്ടിയിട്ട് അല്‍പസമയംഞാനിരുന്നു. പാട്ടിനൊപ്പം ഞാനുംകാറിന്റെ ജനലിന് വെളിയിലൂടെവായുവില്‍തെന്നിനീങ്ങുകയാണെന്ന് എനിക്ക് തോന്നി. ഇടവേളകളില്ലാതെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഈ ലോകത്തേയ്ക്ക് ഞാനുംകാറ്റുപോലെ തെന്നിത്തെന്നി പായുകയാണെന്ന് എനിക്ക് തോന്നി. 
പാട്ടിന്റെ തരംഗങ്ങള്‍ക്കൊപ്പം അങ്ങ് ചക്രവാള സീമയിലേയ്ക്ക് പോകവേ പെട്ടെന്ന് ഒരുകാറ്റ് വന്ന് സ്വപ്‌നലോകത്ത് നിന്നും എന്നെ തട്ടിയുണര്‍ത്തി. വീട്ടിലേയ്ക്ക് പോകാന്‍ സമയമായിരിക്കുന്നു. 
റോഡില്‍തിരക്കിട്ട് അവനവന്റെ ഇടത്തിനായി തര്‍ക്കിച്ചുകൊണ്ടിരുന്ന വാഹനയാത്രക്കാര്‍ക്കിടയില്‍ ഞാനും പെട്ടു. അപ്രതീക്ഷിതമായ വാഹനത്തിരക്ക് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് ട്രാഫിക് പൊലീസും പണിപ്പെട്ടു കൊണ്ടിരുന്നു. ഞാന്‍ എന്റെ കാര്‍ തെല്ലുനേരം ശാന്തമാക്കിയിട്ട് വെളിയിലേയ്ക്ക് നോക്കിയിരുന്നു. 
മിഠായിക്കാരന്റെ ഉച്ചത്തിലുള്ള മണികിലുക്കം കേട്ട് ആഹ്‌ളാദചിത്തരായ കുട്ടികളിലേയ്ക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു. തെരുവില്‍കളിച്ചുകൊണ്ടിരുന്ന അവര്‍ക്കിടയിലേയ്ക്ക് വന്ന മിഠായിക്കാരന്റെ നേര്‍ക്ക് അവര്‍കൈകള്‍ നീട്ടി കെഞ്ചിക്കൊണ്ടിരുന്നു.
ഇതിനിടയില്‍ ഒരുകുട്ടി മാത്രം ഈ ബഹളങ്ങളില്‍ പെടാതെ ഒറ്റപ്പെട്ട് തന്റെകീറിയ പാവക്കുട്ടിയെയുംകൈയില്‍ പിടിച്ച് പെരുവിരലുംവായിലിട്ട് നില്‍ക്കുന്നുണ്ടായിരുന്നു. മിഠായിക്കാരന്റെ അടുത്ത് നിന്ന് അത്യുല്‍സാഹത്തോടുകൂടിചാടിക്കൊണ്ടിരുന്ന ആങ്ങളയുടെ മേലായിരുന്നു അവളുടെ ശ്രദ്ധ മുഴുവനും. 
ആ കാഴ്ച കണ്ടിട്ടാകണംമിഠായിക്കാരന്‍ അനുകമ്പയോടെ അവളെവിളിച്ച് രണ്ട് മിഠായി നല്‍കി. സന്തോഷം നിറഞ്ഞ അവളുടെചിരി ആ പ്രദേശംമുഴുവനും പരന്നു. 
പെട്ടെന്ന് പിന്നാലെയെത്തിയ ആ കൊച്ചുപയ്യന്‍ അവളുടെ കൈയിലിരുന്ന മിഠായി തട്ടിപ്പറിച്ച് ഓടി. പിന്നാലെ കൊതിയുമായി മറ്റ് ഇരുപത് കുട്ടികളും. പെണ്‍കുട്ടി കരയാന്‍ തുടങ്ങി. 
ചിരിയുടെ ഭാവം മാറി, പെണ്‍കുട്ടി നിരത്തില്‍കിടന്ന് കരഞ്ഞുതുടങ്ങി. വീണ്ടും അവളുടെ പെരുവിരല്‍ വായിലേയ്ക്ക് കയറി. ലോകത്തിലെ ഏറ്റവും മധുമുള്ള മിഠായിയായി അവളുടെ പെരുവിരല്‍ മാറി. വീണ്ടും ഒരുകാറ്റെത്തി അവളെ തഴുകി മയക്കി. ഒരു അമ്മയെപ്പോലെ. 
അവളുടെ കരച്ചിലടക്കിയ കാറ്റിന് ഞാന്‍ നന്ദിപറഞ്ഞു.
പച്ച ലൈറ്റ് തെളിഞ്ഞു. ഗതാഗതം പുനസ്ഥാപിക്കപ്പെട്ടു. വാഹനങ്ങള്‍ വീണ്ടും നീങ്ങിത്തുടങ്ങി. കേട്ടുകൊണ്ടിരുന്ന ഗാനത്തിന്റെ വരികള്‍ എന്നില്‍ വന്ന് തറച്ചു. നിങ്ങള്‍ ഒരു കാറ്റാണ്.. ഇനിയും വീശേണ്ടിയിരിക്കുന്ന കാറ്റ്.

Post your comments