Global block

bissplus@gmail.com

Global Menu

ലുലു ഫിനാഷ്യല്‍ ഗ്രൂപ്പിന്റെ അദീബ് അഹമ്മദ് കൊച്ചി–മുസരിസ് ബിനാലേയ്ക്ക് ഒരുകോടിരൂപ നല്‍കി

കൊച്ചി, 03.08.2018:ലുലു ഫിനാഷ്യല്‍ ഗ്രൂപ്പിന്റെ അദീബ് അഹമ്മദ് ഈ വര്‍ഷം ഡിസംബര്‍ 12 മുതല്‍ നടക്കുന്ന കൊച്ചി–മുസരിസ് ബിനാലേയുടെ നാലാം പതിപ്പിന് ഒരുകോടിരൂപ നല്‍കി.  അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെഎംഡിഅദീബ് അഹമ്മദ് ബിനാലെയുടെ പ്‌ളാറ്റിനം പേട്രണ്‍മാരുടെ നിരയിലേക്ക് കടന്നു കൊണ്ടാണ് ഈ പിന്തുണ പ്രഖ്യാപിച്ചത്.  കൊച്ചി–മുസരിസ് ബിനാലേയെ പിന്തുണക്കാന്‍ ലഭിച്ച ഈ അവസരത്തില്‍ താന്‍ ഏറെ ആഹ്‌ളാദവാനാണെന്ന് ലുലു ഫിനാഷ്യല്‍ ഗ്രൂപ്പ്, ടേബിള്‍സ്, ട്വന്റി 14 ഹോള്‍ഡിങ്‌സ് എന്നിവയുടെ മാനേജിങ് ഡയറക്ടറായ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയുടെ കലാ–സാംസ്‌ക്കാരിക പശ്ചാത്തലംവികസിപ്പിക്കുന്നതില്‍ ബിനാലെ ഫൗണ്ടേഷന്‍ മികച്ച സംഭാവനയാണു നല്‍കുന്നതെന്നും അതിനു പ്രാദേശിക തലത്തിലും അന്താരാഷ്ര്ട തലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.

Post your comments