Global block

bissplus@gmail.com

Global Menu

ഓഹരി വിപണി പരിശീലന കരുത്തുമായി അക്യുമെന്‍

'Empower  investors  through education' എന്ന ഉന്നതമായ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് ഞങ്ങളുടെ വിവിധങ്ങളായ ഓരോ പരിശീലന പരിപാടികളും അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റിന്റെ ട്രെയിനിംഗ് വിഭാഗം മേധാവി സനില്‍കുമാറിന്റെ വാക്കുകളില്‍ ഓഹരി വിപണി നിക്ഷേപകര്‍ക്കായി അക്യുമെന്‍ നടത്തിവരുന്ന പരിശീലന പരിപാടികളിലുള്ള ആത്മവിശ്വാസം നിറഞ്ഞിരുന്നു. 

എറണാകുളത്ത് വീക്ഷണം റോഡില്‍ എസ്.റ്റി റഡട്ടഹ്യാര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഷെയര്‍ ബ്രോക്കിംഗ് കമ്പനിയായ അക്യുമെന്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ പല തലങ്ങളിലുള്ള പരിശീലനമാണ് നിക്ഷേപകര്‍ക്കായി നടത്തപ്പെടുന്നത്.

തങ്ങളുടെ ഇടപാടുകാര്‍ക്കു മാത്രമല്ല, പൊതുജനങ്ങള്‍ക്കും,  വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇവ നടത്തപ്പെടുന്നത്.

കമ്പനിയുടെ ആസ്ഥാനമായ കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഈ രീതിയിലുള്ള പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിക്ഷേപകര്‍ ആവശ്യപ്പെടുന്നതും ഓഹരി വിപണി സംബന്ധമായ വിഷയങ്ങളിലാണ് പഠനക്‌ളാസുകള്‍ നടത്തപ്പെടുന്നത്.

ഓഹരി  വ ിപണിയില്‍  നിക്ഷേപിച്ച്  അതില്‍ നിന്നും ലാഭം  നേടുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍, ഫണ്ടമെന്റല്‍ ടെക്‌നിക്കല്‍ അനാലിസിസുകള്‍,  ഫ്യൂചേഴ്‌സ്-ഓപ്ഷന്‍ രീതികള്‍, കറന്‍സി-കമ്മോഡിറ്റി ട്രേഡിംഗ്, മ്യൂചല്‍ഫണ്ട് എന്നീ വിഷയങ്ങളിലാകും പ്രധാനമായും പരിശീലനം

എറണാകുളത്തെ കച്ചേരിപ്പടിയിലുള്ള കോര്‍പ്പറേറ്റ്  ഓഫീസില്‍ നടത്തപ്പെടുന്ന പത്തുദിവസം നീളുന്ന വിപണി പരിശീലനമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക്  ഒരു മണിവരെയാണ്  ക്‌ളാസ്  നടക്കുക. വിപണിയുമായി ഇതുവരെ യാതൊരു പരിചയവുമില്ലാത്ത ഒരു സാധാരണക്കാരന് ഷെയര്‍മാര്‍ക്കറ്റ് പഠിക്കാനും, വേണമെങ്കില്‍ വീട്ടിലിരുന്നുകൊണ്ടു തന്നെ കമ്പ്യൂട്ടര്‍ വഴിയോ മെറ്റ്‌ബെല്‍ ആപ്‌ളിക്കേഷന്‍ വഴിയോ സ്വയം ട്രേഡ് ചെയ്യുന്നതിനാവശ്യമായ പരിശീലനം എന്നിവ ലഭിക്കും എന്നതിന് ഒരു ഉത്തരമാണ് ഈ പറഞ്ഞ പരിശീലന പരിപാടി. തിയറിയും പ്രക്ടിക്കലും ഒരു വിദഗ്ദ്ധന്റെ മേല്‍നോട്ടത്തില്‍ നിരവധി ബ്രാഞ്ചുകളുള്ള ബ്രോക്കിംഗ് കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ വച്ചുതന്നെ ലഭിക്കുക എന്ന സൗകര്യം കൂടി ലഭിക്കുന്നു വിദ്യാസമ്പന്നരായ വീട്ടമ്മമാരും സീനിയര്‍  സിറ്റിസണ്‍സുമാണ് ഈ പരിശീലനത്തില്‍ ഏറെ താല്പര്യം കാണിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്ന എല്ലാവരും തന്നെ മികച്ച നിക്ഷേപകരായി മാറുന്നു എന്നതു കൂടാതെ ചിലരാകട്ടെ ഓഹരി വ്യാപാരരംഗത്ത് സംരംഭകരാകാനും തയ്യാറാകുന്നു. സബ്‌ബ്രോക്കര്‍ എന്ന നിലയില്‍ ഓഫീസ് തുറക്കുന്നതിന് വേണ്ട സൗജന്യസേവനങ്ങള്‍ ഇവര്‍ക്കെത്തിച്ചു നല്‍കുന്നത് വലിയ പ്രോല്‍സാഹനമായിത്തീരുന്നു.

രാവിലെ ഒമ്പതേകാല്‍ മുതല്‍ വൈകിട്ട് മൂന്നര വരെ വരെ മാത്രമുള്ള മാര്‍ക്കറ്റിന്റെ സമയക്രമം  ഏറ്റവും സൗകര്യമായിട്ടുള്ളത് വീട്ടമ്മമാര്‍ക്കുതന്നെയാണ്. അതിനാല്‍ തന്നെ അക്യുമെന്‍ നടത്തുന്ന പത്തുദിവസത്തെ പരിശീലനപരിപാടിയില്‍ നിരവധി വീട്ടമ്മമാരാണ് പങ്കെടുക്കുന്നത്. മലയാളഭാഷയില്‍ത്തന്നെ അമിതമായ സാങ്കേതിക പദങ്ങള്‍ ഒഴിവാക്കിയുള്ള പഠനരീതി  മാര്‍ക്കറ്റിനെ  മനസിലാക്കുന്നതില്‍ വളരെ സഹായകരമാണ്.

വലിയ സ്‌ക്രീനില്‍ ലൈവ് ട്രേഡിംഗ് പരിശീലനം നടത്തുന്നതുവഴി വീട്ടിലിരുന്നു സ്വയം കമ്പ്യൂട്ടര്‍ വഴി വ്യാപാരം നടത്തുന്നതിനുള്ള പരിശീലനമാണ് ലഭിക്കുന്നത്.

സെബിയുടെ വിദ്യാഭ്യാസ വിഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് (NISM)  നിര്‍ദ്ദേശിക്കുന്ന പല ട്രെയിനിംഗ് മൊഡ്യൂളുകളും അക്യുമെന്‍ പരിശീലന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

അതിനും പുറമെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പലതരത്തിലുള്ള ക്‌ളാസുകളും നടത്തപ്പെടുന്നു. കോളേജ് അധികൃതരുടെ ആവശ്യപ്രകാരം നടത്തപ്പെടുന്ന സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സും ഇതില്‍  ഉള്‍പ്പെടുന്നു.

ഏറ്റവും അധികം' ടെക്‌നിക്കല്‍ നോ ഹൗ' (Tecknical Know how) ആവശ്യമായതും, അതോടൊപ്പം ഏറ്റവും കൂടുതല്‍ ലാഭസാദ്ധ്യതയുള്ളതുമായ ഷെയര്‍മാര്‍ക്കറ്റ് ഇന്‍വെസ്റ്റ്‌മെന്റ് നടത്തും മുമ്പ് ഇത്തരത്തില്‍ ഉള്ള ഒരു പരിശീലനം സ്വയം നേടുന്നത് ഏറ്റവും അഭികാമ്യമായിരിക്കും

sanilkumar@acmlmail.com, കോഴ്‌സ് സംബന്ധമായ വിവരങ്ങള്‍ക്ക്-9388312345

 

 

 

Post your comments