Global block

bissplus@gmail.com

Global Menu

സറീനയില്‍ എന്‍.ആര്‍.ഐ. ഫെസ്റ്റ്

ഡിസൈനര്‍ വസ്ത്രരംഗത്ത് തലസ്ഥാനത്തെ ശ്രദ്ധേയ സാന്നിദ്ധയമായ സറീനയില്‍ എന്‍.ആര്‍.ഐ. ഫെസ്റ്റിന് തുടക്കമായി.  പ്രഗത്ഭരായ ഡിസൈനേഴ്‌സിന്റെ രൂപകല്‍പ്പനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെയ്യിപ്പിച്ചെടുത്ത മികച്ച ശേഖരമാണ് സറീനയുടെ എന്‍.ആര്‍.ഐ. ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം.

വൈവിദ്ധ്യമാര്‍ന്ന നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാക്കിയിരിക്കുന്ന ടസ്റ്റര്‍, ജോര്‍ജ്റ്റ്‌സ്, ക്രേപ്‌സ്, ഷിഫോണ്‍സ്, കാഞ്ചീപുരം, ബനാറസി, ചന്ദേരി, മഹേശ്വരി, സൂപ്പര്‍ നൈറ്റ്‌സ് എന്നിങ്ങനെയുള്ള സാരി കളക്ഷനുകളും സല്‍വാല്‍ കമ്മിസുകളുടെ വിപുലമായ ശേഖരവും ബ്രൊക്കേഡിലും ജോര്‍ജറ്റിലുമുള്ള ലഹങ്കകളും തികച്ചും എക്‌സ്‌ക്‌ളൂസിവായ ചുരിദാര്‍ മെരീരിയലുകളും ദുപ്പട്ടകളും ഈ എന്‍.ആര്‍.ഐ. ഫെസ്റ്റിന്റെ സവിശേഷതകളാണ്.
വിദേശങ്ങളില്‍ നിന്ന് അവധിക്കാലം ചെലവഴിക്കാന്‍ കേരളത്തിലെത്തുന്നവരില്‍ ഏറെപ്പേരും സറീന സന്ദര്‍ശിക്കാറുണ്ട്.  ഇങ്ങനെ ഇവിടെയെത്തുന്നവര്‍ക്ക്  എന്‍.ആര്‍.ഐ. കളക്ഷനിലൂടെ അവരുടെ മനം നിറയ്ക്കാവുന്ന വൈവിദ്ധ്യങ്ങളാണ് സറീന ഒരുക്കിയിട്ടുള്ളത്.  നാട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ സ്വന്തക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഡിസൈനര്‍ സാരികളും മറ്റ് ഫാഷന്‍ വസ്ത്രങ്ങളും ഈ സവിശേഷ ശേഖരത്തില്‍ നിന്ന് വാങ്ങിക്കൊണ്ട് പോകാനും എന്‍.ആര്‍.ഐ.–കള്‍ മറക്കാറില്ല.  ഫാഷന്‍ രംഗത്ത് മൂന്ന് ദശാബ്ദമായി പ്രവര്‍ത്തിച്ചുവരുന്ന സറീനയുടെ പ്രൊപ്പറൈറ്ററായ ഷീല ജയിംസ് എന്‍.ആര്‍.ഐ.–കളുടെ ആവശ്യങ്ങളും അഭിരുചിയും മനസ്‌സിലാക്കി തയ്യാറാക്കിയതാണ് ഈ വര്‍ഷത്തെ അതിമനോഹരമായ എന്‍.ആര്‍.ഐ. കളക്ഷന്‍.
 തിരുവനന്തപുരത്ത് സ്റ്റാച്യു – ജനറല്‍ഹോസ്പിറ്റല്‍ റോഡിലെ കാത്തലിക് സെന്ററിലാണ് സറീനയുടെ എല്ലാ ഷോറൂമുകളും.  കൂടുതല്‍ വിവരങ്ങള്‍ക്ക് സറീനയുടെ പേയ്‌സ്ബുക്ക് പേജായ https:www.facebook.com/Czarina sesigner Sarees സന്ദര്‍ശിക്കുകയോ 9787721322, 9037393929 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

 

 

Post your comments