Global block

bissplus@gmail.com

Global Menu

നോക്കി നിന്നാല്‍ ഇനി കൂലിയില്ല...

തൊഴിലാളിവര്‍ഗ്ഗത്തിന്റെ സഹനത്തിന്റെ അതിര്‍വരമ്പുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ അവര്‍ സംഘടിതരായി. ആ പോരാട്ടത്തിന് ചരിത്രത്താളുകളില്‍ ഒരു ഓര്‍മ്മദിനമുണ്ടായി. അത് മെയ് ദിനമായി. 18 മണിക്കൂര്‍വരെ നീണ്ട അതികഠിനമായ വെയിലിലും മഴയിലുമെല്ലാം ഒരുപോലെ എല്ലുമുറിയെ തൊഴിലാളികള്‍ പണിചെയ്തിരുന്നു. ദയയ്ക്കും നീതിയ്ക്കും വേണ്ടിയുള്ള അവരുടെ പോരാട്ടംമുതലാളിമാരും പൊലീസും എതിര്‍ത്തു. സമര നേതാക്കളായ ഓഗസ്റ്റ്‌സ്‌പെയിസ്, ജോര്‍ജ്, എംഗല്‍ അഡോള്‍ഫ് ഫിഷര്‍, ആല്‍ബര്‍ട്ട് പാഴ്‌സന്‍സ് എന്നിവരെ തൂക്കിക്കൊന്നു. എങ്കിലും ഐതിഹാസികമായ ആ സമരത്തില്‍ തൊഴിലാളികളുടെ ന്യായവാദമായ എട്ടുമണിക്കൂര്‍ ജോലിസമയം യാഥാര്‍ത്ഥ്യമായിക്കിട്ടി. 

എല്ലാതരത്തിലുമുള്ള ജോലി ചെയ്യുന്നവരും  തൊഴിലാളികളില്‍പെടുന്നു. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ക്ക് അവകാശങ്ങളുള്ളതുപോലെ തൊഴിലുടമയ്ക്കും അവകാശങ്ങളുണ്ട്. അത് ലംഘിക്കപ്പെടുമ്പോഴാണ് അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതും. 
അവകാശങ്ങള്‍, അധികാരങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിമാറിയ സാഹചര്യത്തില്‍ ഭേദഗതി വരുത്തേണ്ടത് അനിവാര്യമായ ഒരുതൊഴില്‍ മേഖലയായിരുന്നു ചുമട്ടുതൊഴില്‍ എന്ന തൊഴില്‍വിഭാഗം. 
തൊഴിലാളിവര്‍ഗ്ഗങ്ങളുടെ പോരാട്ടങ്ങളുടെ സ്മരണകളോടെ ആരംഭിച്ച മെയ്മാസത്തിലെ, ചുമട്ടു തൊഴിലിടങ്ങളില്‍ നിലനിന്ന നോക്കുകൂലിയില്‍ നിയമത്തില്‍ വന്ന ഭേദഗതിയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
സംസ്ഥാനത്ത് ഇനിമുതല്‍ നോക്കുകൂലി സമ്പ്രദായം ഉണ്ടാകില്ല എന്നതുതന്നെയാണ് വാര്‍ത്ത. മെയ്ദിനത്തില്‍ തന്നെയാണ് ഇത് പ്രാബല്യത്തില്‍ വന്നതും. തൊഴില്‍ വകുപ്പാണ് നോക്കുകൂലി നിരോധനവുമായി ബന്ധപ്പെട്ട ഉത്തരവറക്കിയത്. 
നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി ഗവര്‍ണര്‍ അംഗീകരിച്ചതോടെയാണ് നോക്കുകൂലി ഇല്ലാതാകുന്നത്.
തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നോക്കുകൂലി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. സംസ്ഥാന തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനാണ് ഇത് പ്രഖ്യാപിച്ചത്. ഈ തീരുമാനം സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുമെന്നതാണ് സര്‍ക്കാരന്റെ പ്രതീക്ഷ. 
എന്താണ് നോക്കുകൂലി
അംഗീകൃത ചുമട്ട് തൊഴിലാളികളല്ലാത്തവരെക്കൊണ്ട് കയറ്റിറക്ക് ജോലികള്‍ നടത്തുമ്പോഴും ആധുനിക യന്ത്രങ്ങള്‍ (ജെസിബി ക്രെയിന്‍ ടിപ്പര്‍ മുതലായവ) ഉപയോഗിച്ചും കയറ്റിയിറക്കു നടത്തുമ്പോള്‍ ആ പ്രദേശത്തെ തൊഴിലാളിയൂണിയന് കൊടുക്കേണ്ട കൂലിയാണ് നോക്കുകൂലി
നോക്കുകൂലി നിയമഭേദഗതിയില്‍ പറയുന്നത്..
ഇതു പ്രകാരം ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപെടാനോ കൈപ്പറ്റാനോ പാടില്ല. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ചട്ടപ്രകാരം നടപടിസ്വീകരിക്കാം. കയറ്റിറക്ക്കൂലി അതത് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവാക്കിയ ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കണം. പട്ടികയില്‍പെടാത്ത ഇനങ്ങള്‍ക്ക് ഉഭയക്ഷികരാര്‍ അടിസ്ഥാനമാക്കികൂലി നല്‍കണം. ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക ്എന്നിവക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം.
തൊഴിലാളികള്‍കൂടുതല്‍ തുകകൈപ്പറ്റിയാല്‍...
കൂടുതല്‍ തുക തൊഴിലാളികള്‍ കൈപ്പറ്റിയാല്‍ തിരികെവാങ്ങി നല്‍കാന്‍ അസിസ്റ്റന്റ്‌ലേബര്‍ ഓഫീസര്‍മാര്‍ നടപടി എടുക്കണം. യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കാന്‍ നിര്‍ദേശം ഉണ്ട്.
അമിതകൂലി ഈടാക്കിയാല്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡ് റദ്ദാക്കും. തൊഴിലുടമയെ അധിക്ഷേപിച്ചാല്‍ പരാതി പോലീസിന് കൈമാറും. അസിലേബര്‍ ഓഫീസര്‍ ഇടപെട്ട് അമിത കൂലി തിരികെ വാങ്ങി നല്‍കും. നോക്കുകൂലി അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കളക്ടറുടെ നേതൃത്വത്തില്‍ ജില്ലകളില്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കും.
പരാതി നല്‍കേണ്ടത് ആര്‍ക്ക്?
മുതല്‍ നോക്കുകൂലിവാങ്ങിയാല്‍ ജാമ്യമില്ലാത്ത വകുപ്പ്ചുമത്തികേസെടുക്കും. അമിതകൂലി ഈടാക്കിയാല്‍ തൊഴില്‍ വകുപ്പിന് പരാതി നല്‍കാം. പരാതി പരിശോധിച്ച് അമിതമായി വാങ്ങിയതുകതിരികെവാങ്ങി നല്‍കും. 
തൊഴിലാളികളും പരിഗണനയില്‍...
അതേസമയം നോക്കുകൂലി പ്രശ്‌നം പരിഹരിക്കാന്‍ 11 ജില്ലകളില്‍ ഏകീകൃത ചുമട്ടുകൂലി നിശ്ചയിച്ചിട്ടുണ്ട്. 
നിയമങ്ങള്‍ ശരിയായ ദിശയില്‍ സഞ്ചരിക്കാനുള്ളത് തന്നെയാണ്.ചെയ്യാത്ത ജോലിക്ക് കൂലി വേണ്ടെന്ന എല്ലാ തൊഴിലാളി സംഘടനകളുടെയും അഭിപ്രായത്തിനും വില കല്‍പ്പിക്കുന്നതാണ് ഈ നിയമ ഭേദഗതി. 

എന്താണ്‌മെയ്ദിനം

അതികഠിനമായ ജോലിഭാരം കൊണ്ടും അമിതമായ ജോലി കൊണ്ടും വീര്‍പ്പുമുട്ടിയിരുന്ന ഒരുവിഭാഗം–സമൂഹത്തിന്റെ ദൈന്യതയാര്‍ന്ന മുഖങ്ങള്‍– അവരത്രെ തൊഴിലാളികള്‍. മുതലാളിവര്‍ഗ്ഗത്തിന്റെകരുത്തുംകാര്‍ക്കശ്യവും കറക്കിയെറിഞ്ഞ ജീവിതങ്ങള്‍ക്ക് പുതിയ പ്രകാശത്തിന്റെകൈത്തിരിപോലെ ചില നിയമങ്ങള്‍ നിലവില്‍വന്നു. തൊഴിലാളികള്‍ ഏറ്റവുംകൂടുതല്‍ ഉണ്ടായിരുന്ന അമേരിക്കയിലെ ചിക്കാഗോ നഗരത്തിലാണ് 1886ല്‍ ആദ്യമായിതൊഴിലാളി ക്ഷേമത്തിനുവേണ്ടിയുള്ള സമരം നടന്നത്. അങ്ങനെ മെയ് ഒന്ന് അവരുടെ പ്രകടന ദിനമായി. അവകാശങ്ങള്‍ കെട്ടിപ്പടുത്ത് ആവശ്യമായജോലിസമയ ക്‌ളിപ്തത നേടിയെടുത്ത് മനുഷ്യത്വത്തിന്റെ നല്ല വശങ്ങള്‍ അവര്‍ക്കും ലഭ്യമായ സമരപ്രകടനങ്ങളുടെസ്മരണയ്ക്കായിഇന്നുംമെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നു.

Post your comments