ന്യൂഡൽഹി : ഇന്ധന വിലയുടെ വർദ്ധനവിന് പിന്നാലെ പാചകവാതകത്തിനും വില കൂടി . ഗാർഹിക ആവശ്യത്തിനായിട്ടുള്ള പാചകവാതക സിലിണ്ടറിന് 23 രൂപയും വാണിജ്യ ആവശ്യത്തിനായിട്ടുള്ള സിലിണ്ടറിന് 38 രൂപയുമാണ് ഉയർത്തിയത്. ഇതോടെ, സബ്സിഡിയുള്ള സിലിണ്ടറിന് 569.50 രൂപയും വാണിജ്യ സിലിണ്ടറിന് 1057.50 രൂപയുമായി.
ലോകവിപണിയിൽ എണ്ണ വില ഉയർന്നത് മൂലമാണ് പാചകവാതകത്തിന്റെ വില ഉയർന്നതെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. മെയ് 31 ന് പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയിരുന്നു. ഡീസലിന് 2.26 രൂപയും പെട്രോളിന് 2.58 രൂപയുമാണ് ഉയർത്തിയത് .
Post your comments