Global block

bissplus@gmail.com

Global Menu

ഓൺലൈനിലൂടെ ഇനി മദ്യവും വീടുകളിലേക്ക്

ഓൺലൈനിലൂടെ മദ്യ വിതരണം എന്ന ആശയം അധികം യാഥാർത്ഥ്യമായേക്കും? ഡൽഹിയിലും കർണാടകയിലും ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൾ ഈ പ്രോജക്ടുകളിൽ ചർച്ചകൾ നടക്കുന്നതായി സൂചന. സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബിയറും വൈനും, ആൽക്കഹോൾ കുറഞ്ഞ മദ്യവും വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ ഈ സംസ്ഥാനങ്ങളിൽ നടപ്പാക്കി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ആണ് മദ്യം ഹോം ഡെലിവറി ചെയ്യാൻ അനുമതിയുള്ളത്.

 

വലിയ നഗരങ്ങളിൽ യുവാക്കൾക്കിടയിൽ ഉൾപ്പെടെ ഓൺലൈൻ മദ്യ ഡെലിവറിക്ക് ഡിമാൻഡുണ്ട്. ഭക്ഷണത്തോടൊപ്പം മിതമായ അളവിൽ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് ഡിമാൻഡ് ഏറുന്നുണ്ട്. ഇത് ജീവിത ശൈലിയുടെ ഭാഗമായി ഇപ്പോൾ ഒരു വിഭാഗം കണക്കാക്കുന്നതിനാൽ പരമ്പരാഗത മദ്യവിൽപ്പന ശാലകളിൽ സ്ത്രീകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാൽ കടയിലും മറ്റ് ഔട്ട്ലെറ്റുകളിലും എത്തി മദ്യം വാങ്ങുന്ന സ്ത്രീകൾക്ക് ആളുകളുടെ പരിഹാസം ഉൾപ്പെടെയുള്ള ദുരനഭവങ്ങൾ നേരിടേണ്ടി വരാറഉണ്ട്. മുതിർന്ന പൗരന്മാ‍ർക്കും ഔട്ട്ലെറ്റുകളിൽ എത്തി മദ്യം വാങ്ങുന്നത് അസുഖകരമാണ്.

 

ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ നിബന്ധനകൾക്ക് വിധേയമായി മദ്യം എത്തിക്കുന്നത് ഇത്തരം അസൗകര്യങ്ങൾ ഒഴിവാക്കും. ‌പ്രായം, അടിസ്ഥാന വിവരങ്ങൾ എന്നിവ ഉറപ്പാക്കിയായിരിക്കും മദ്യ വിതരണം എന്നാണ് സൂചന. സമയക്രമം, ഡ്രൈ ഡേ തുടങ്ങിയവ ഡെലിവറിക്കും ബാധകമാകും. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിൽ കൊവിഡ് കാലത്ത് താൽക്കാലികമായി മദ്യവിതരണം അനുവദിച്ചിരുന്നെങ്കിലും ഇത് നിയന്ത്രണങ്ങളോടെയായിരുന്നു. ഓൺലൈൻ ഡെലിവറി പശ്ചിമ ബംഗാളിലും ഒഡീഷയിലും മദ്യ വിൽപ്പന‌ 20 മുതൽ 30 ശതമാനം വരെ ഉയരാൻ കാരണമായിരുന്നു. മദ്യത്തിൻ്റെ ഓൺലൈൻ ഹോം ഡെലിവറി ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കും എന്ന് മാത്രമല്ല സംസ്ഥാനങ്ങൾക്കും നേട്ടമാകുമെന്ന് പബ് ശൃംഖലയായ ബിയർ കഫേയുടെ ചീഫ് എക്സിക്യൂട്ടീവ് രാഹുൽ സിംഗ് പറയുന്നു.

Post your comments