കേരളം പുതിയ കാലഘട്ടത്തിൽ നൂതന ആശയങ്ങളുടെ രൂപീകരണത്തിനും പുതിയ ബിസിനസ്സുകളുടെ പരീക്ഷണത്തിനും വേദിയാവുകയാണ്. അവയിൽ പലതും നിലവിലുള്ള ബിസിനസ് മോഡലുകളുടെ പോരായ്മ പരിഹരിച്ച് ഉപഭോക്താക്കളുടെ ആവശ്യകതകൾ വേഗത്തിലും എളുപ്പത്തിലും നിറവേറ്റുന്നവയാണ്. നിലവിലുള്ള സംവിധാനത്തിന് അപ്പാടെയുള്ള ബദൽ ബിസിനസ് മോഡലുകളും രൂപപ്പെടുന്നുണ്ട്. പുതിയ തലമുറയും നാല്പത് വയസ്സ് കഴിഞ്ഞവരും ഇത്തരം ബിസിനസ്സ് മോഡലുകൾ രൂപപ്പെടുത്തുന്നതിന് മുന്നിലുണ്ട്. നിലവിലുള്ള ബിസിനസ്സ് മോഡലുകളിൽ വ്യക്തികളും സമൂഹവും നേരിടുന്ന പരിമിതികൾക്കുള്ള
പരിഹാരങ്ങൾ സംരംഭങ്ങളാകുമ്പോൾ അവ വേഗത്തിൽ സ്വീകാര്യത നേടുന്നു. കാലഘട്ടത്തിന്റെ ആവശ്യ
കത ഭാഗമായി രൂപപ്പെട്ട ഒരു ബിസിനസ്സ് മോഡലാണ് ക്ളൗഡ് കിച്ചൺ.ഒരു കേന്ദ്രീകൃത അടുക്കളയിൽ ഭക്ഷ്യ
വിഭവങ്ങളുണ്ടാക്കി ഉപഭോക്താക്കൾക്ക് നേരിട്ടും ഹോട്ടലുകൾക്കും വില്പന കകന്ദ്രങ്ങൾക്കും എത്തിച്ചും
നല്കുന്ന രീതിയാണ് ക്ളൗഡ് കിച്ചൺ ന്റെ ബിസിനസ്സ് മോഡൽ.
സാദ്ധ്യത - നഗരങ്ങളിൽ ഹോട്ടലുകൾ
നഗരങ്ങളിലെ ഹോട്ടലുകളിൽ ഭൂരിഭാഗവും അർദ്ധരാത്രി വരെ പ്രവർത്തിക്കുന്നവയാണ്.അതുകൊണ്ട്
തന്നെ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് പ്രഭാതഭക്ഷണം തയ്യാറാക്കി രാവിലെ നല്കാനാവില്ല. ചെറിയ
ഹോട്ടലുകൾ പലതും മഹാമാരിക്കാലത്തിന് ശേഷം ജീവനക്കാരുടെ എണ്ണം കുറച്ച് ചിലവ് നിയന്ത്രിക്കുന്ന
രീതിയും അവലംബിച്ചിട്ടുണ്ട്. ഈ ഹോട്ടലുകൾക്ക് ഉപഭോക്താക്കൾക്ക് വിളമ്പാൻ ആവശ്യമായ പ്രഭാത
ഭക്ഷണം ക്ളൗഡ് കിച്ചണിൽ നിന്ന് നില്ക്കാം. ഇഡ്ഡലി, ഇടിയപ്പം , പാലപ്പം , കള്ളപ്പം, പുട്ട് , ഉപ്പുമാവ് , ദോശ
എന്നീ വിഭവങ്ങളും അവയ്ക്ക് ആവശ്യമായ കറികളുമാണ് നിർമ്മിക്കേണ്ടിവരിക. ഹോട്ടലുകളെ സംബന്ധിച്ച് വിളമ്പി കൊടുക്കാൻ ആളുണ്ടെങ്കിൽ കച്ചവടം നടത്താവുന്ന അവസ്ഥ. ക്ളൗഡ് കിച്ചണിൽ ഭക്ഷണമുണ്ടാക്കി ഹോട്ടലുകൾ വഴി വിതരണം നടത്തുന്നത് ഇരുകൂട്ടർക്കും ലാഭം നേടിത്തരുന്ന ബിസിനസ്സാണ്.
നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് നേരിട്ട്
ജനസാന്ദ്രത വർദ്ധിച്ച ധാരാളം പാർപ്പിട സമുച്ചയങ്ങളുള്ള നഗരങ്ങളിൽ പാർക്കുന്നവർ ഭൂരിപക്ഷവും
ഏതെങ്കിലും തരത്തിലുള്ള ജോലിയിൽ ഏർപ്പെടുന്നവർ ആയിരിക്കും. രാവിലെ കുറഞ്ഞ ചിലവിൽ ഗൃഹാതുരത്വം ഉണർത്തുന്ന നാടൻ ഭക്ഷണങ്ങൾ ലഭിച്ചാൽ അവ വാങ്ങിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ് നഗരവാസികൾ ഭൂരിപക്ഷവും. പ്രഭാത ഭക്ഷണവും കറികളും അടങ്ങുന്ന കൊബോ പായ്ക്കുകളിലാക്കി ഇത്തരം ഉപഭോക്താക്കൾക്ക് നല്്കാം. ഉപഭോക്താക്കളെ സംബന്ധിച്ച് പാചകത്തിനായി ചിലവഴിക്കുന്ന സമയം, ഉപയോഗിക്കുന്ന സാധനങ്ങളുടെ വില ഇന്ധന ചെലവ് എന്നിവയെല്ലാം കണക്ക് കൂട്ടുമ്പോൾ പുറത്ത് നിന്ന് പ്രഭാത ഭക്ഷണം വാങ്ങുന്നത് തന്നെയാണ് ലാഭം. ഇവിടെയും ക്ളൗഡ് കിച്ചൺന്റെ സാദ്ധ്യത നിലനിൽക്കുന്നു.
സാദ്ധ്യത - വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം താമസസൗകര്യം ലഭ്യമാക്കുന്ന റൂമുകൾ
നല്കുന്ന പ്രോപ്പർട്ടീസുണ്ട്. വൻകിട ഹോട്ടലുകളിൽ ഒഴികെ മറ്റെങ്ങും പ്രഭാത ഭക്ഷണം റൂൂം റെന്റിനൊപ്പം
പാക്കേജായി നല്കുന്നില്ല. പാചകക്കാരനും അടുക്കളയും ഇല്ല എന്നുള്ളതാണ് ഇതിന് കാരണം. ടൂറിസ്റ്റുകൾ
പലപ്പോഴും റൂൂം ബുക്ക് ചെയ്യുന്‌പോൾ പ്രഭാതഭക്ഷണം റൂൂം റെന്റിനൊപ്പം ലഭിക്കുന്ന പ്രോപ്പർട്ടികൾക്കാണ്
മുൻഗണന നൽകാറ്. പ്രഭാത ഭക്ഷണത്തിനായി പിന്നീട് സമയം ചിലവഴിക്കേണ്ടിവരില്ല എന്നത് തന്നെ
യാണ് പ്രധാന കാരണം.മൂന്നാറും അനുബന്ധ മേഖലകളും എടുത്താൽ തന്നെ ഭക്ഷണം നല്കാതെ റൂമുകൾ മാത്രം നല്കുന്ന 2000ൽ അധികം ചെറുകിട പ്രോപ്പർട്ടികളുണ്ട്. വയനാടും തേക്കടിയുംവർക്കലയും ആലപ്പുഴയും കോവളവുമെല്ലാം പരിഗണിച്ചാൽ ആയിരകണക്കിന് പ്രോപ്പർട്ടീസ് ഉണ്ട് .ഇത്തരം പ്രോപ്പർട്ടികൾക്ക് ഒരു ടൂറിസ്റ്റിന് 50 രൂപ നിരക്കിൽ പ്രഭാത ഭക്ഷണം എത്തിച്ച് നല്കാൻ ക്ളൗഡ്കിച്ചൺ വഴി കഴിയും. പ്രോപ്പർട്ടി ഉടമകൾക്ക് ചെറിയ ചിലവിൽ ബുക്കിങ്ങിനൊപ്പം പ്രഭാത ഭക്ഷണം ഉൾപ്പെടുത്താനാകും. അടുക്കളയും വേണ്ട, പാചകക്കാരനും വേണ്ട. ഓൺലൈൻ ബുക്കിങ്ങിന്റെ കാലത്ത് റൂൂം ബുക്ക് ചെയ്യുന്നവർ തിരയുന്നത് കിടക്കാൻ റൂൂംലഭിക്കുന്നതിനൊപ്പം എന്തൊക്കെ അധിക സൗകര്യങ്ങൾ ലഭിക്കുന്നു എന്നുള്ളതാണ്. പാക്കേജിനൊപ്പം ലഭിക്കുന്ന പ്രഭാത ഭക്ഷണം ഗസ്റ്റിനെ ആകർഷിക്കുന്ന ഒരു മൂല്യവർധിത സേവനമായാണ് കണക്കാക്കുന്നത് .ഒരുപ്രോപ്പർട്ടിയിൽ മിനിമം 10 താമസക്കാർ ഉണ്ടങ്കിൽ കിച്ചന് 500 രൂപ ലഭിക്കും. 50പ്രോപ്പർട്ടികളിൽ സപ്ലൈ ചെയ്താൽപോലും പ്രതിദിനം 25000 രൂപ വിറ്റുവരവ് നേടാം
പ്രവർത്തന മാതൃക
ഹോട്ടലുകൾ, ടൂറിസം പ്രോപ്പർട്ടികൾ, ഉപഭോക്താക്കൾ എന്നിവരിൽ നിന്ന് തലേ ദിവസം തന്നെ ഓൺലൈൻ
ബുക്കിംഗ് എടുക്കുക.പണം അടച്ച്് ബുക്കിംഗ് സ്വീകരിക്കുന്നത് ആണ് നല്ലത്. ഭക്ഷണം പാഴായിപോകാ
തിരിക്കുന്നതിനും ക്രെഡിറ്റ് പോകാതിരിക്കുന്നതിനും ഇതാണ് നല്ലത്. ലഭ്യമാക്കുന്ന ഭക്ഷണങ്ങളുടെ ലിസ്റ്റും
വിലവിവരവും മുൻകൂർ ലഭ്യമാക്കണം. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും സാധ്യത നിലനിൽക്കുണ്ട്. എല്ലാം ഓർഡർ പ്രകാരം മാത്രം നിർമിക്കുന്നതാണ് ഉത്തമം.
യന്ത്രങ്ങൾ സംവിധാനങ്ങൾ
1. മാവ് അരക്കുന്നതിനുള്ള യന്ത്രം - 45000 /-
2. മാവ് കുഴയ്ക്കുന്നതിനുള്ള യന്ത്രം - 50000 /-
3. സ്റ്റീമിംഗ് ഉപകരണങ്ങൾ - 45000 /-
4. സ്ലൈസർ - കട്ടിങ് യന്ത്രം - 50000/-
5. ഗ്യാസ്സ്റ്റവ് -കല്ല് - 50000/-
6. ഫ്രീസർ - 30000/-
7. ഇതരച്ചിലവുകൾ - 50000/-
അനുബന്ധ സംവിധാനങ്ങൾ - 25000 /-
ആകെ - 345000 /-
ഉത്പന്നങ്ങൾ
ഇഡ്ഡലി,ദോശ,ഇടിയപ്പം,കള്ളപ്പം,പാലപ്പം,പുട്ട്,ഉപ്പുമാവ്,ചപ്പാത്തി തുടങ്ങിയവയാണ് പ്രഭാത ഭക്ഷണത്തിൽ
ഉൾപ്പെടുത്തുന്നത്.
സ്റ്റീം സ്നോക്സ്
രാവിലത്തെ ഭക്ഷണവിതരണം കഴിഞ്ഞാൽ ഇതെ സംവിധാനങ്ങൾ ഉപയോഗിച്ചു ഇലഅട,കൊഴുക്കട്ട, തുടങ്ങിയ സ്‌നാക്‌സുകൾ നിർമിച്ചു പത്തു മണിയോടെ ബേക്കറികൾക്കും ചെറിയ ടീ ഷോപ്പുകൾക്കും
സപ്പ്‌ലൈ ചെയ്യാം.
വരവ് - ചെലവ് - ലാഭം
ഉത്പാദന ചിലവ്
ഇഡലി -ഇടിയപ്പം -പുട്ട് -ചപ്പാത്തി തുടങ്ങിയവക്ക് ഉല്പാദന ചിലവ് 2.50 മുതൽ 3 രൂപ വരെയാണ്
4 ഇഡ്ഡലിയും ചമ്മതിയും അടങ്ങുന്ന കൊബോ പാക്കിങ് അടക്കം 20.00 രൂപ വരെ ചെലവ് വരും.
വരവ്
ഉല്പന്ന വിലകൾ സാഹചര്യങ്ങൾക് അനുസരിച്ചു നിശ്ചയിക്കാം .
ലൈസൻസുകൾ
ഭക്ഷ്യ സുരക്ഷാ ലൈസൻസ്, ഉദ്യം രജിസ്ട്രേഷൻ എന്നിവ നേടി ക്ളൗഡ് കിച്ചൺ ആരംഭിക്കാം.
Post your comments