ന്യൂഡല്‍ഹി: ഉരുക്ക് നിര്‍മ്മാണത്തില്‍ ഒഴിച്ചുകൂടാനാവാത്ത അസംസ്‌കൃത വസ്തുവായ ഇരുമ്പയിരിന്റെ ഇറക്കുമതി ചുങ്കം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ മന്ത്രാലയങ്ങളില്‍ പുരോഗമിക്കുകയാണ്. ആഭ്യന്തര വിപണിയെ സഹായിക്കുന്നതിനാണ് ഇറക്കുമതി ചുങ്കം കൂട്ടുന്നത്.
സംസ്ഥാനം ഈ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇരുമ്പയിരിന്റെ ഇറക്കുമതി ചുങ്കം കൂട്ടണമെന്നും കുമാരസ്വാമി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Post your comments