Global block

bissplus@gmail.com

Global Menu

ഗുരുതരമായ എയർബാഗ് പ്രശ്നം. ചില കാർ മോഡലുകൾ ഉപയോഗിക്കരുതെന്ന് ടൊയോട്ട

ഗുരുതരമായ പരിക്കുകളോ മരണമോ പോലും ഉണ്ടാക്കിയേക്കാവുന്ന എയർ ബാഗ് പ്രശ്‌നം കാരണം ചില വാഹന മോഡലുകൾ ഉപയോഗിക്കരുതെന്ന് ടൊയോട്ട വാഹന ഉടമകളോട് ആവശ്യപ്പെട്ടു. ഏകദേശം 50,000 വാഹന ഉടമകൾക്കാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്. 2003-2004 മോഡൽ വർഷത്തിലെ കൊറോള, കൊറോള മാട്രിക്സ് കാറുകളും എയർ ബാഗ് ഇൻഫ്ലേറ്ററുള്ള 2004-2005 മോഡൽ വർഷങ്ങളിലെ RAV4 വാഹനങ്ങളും ഓടിക്കുന്നവർക്കാണ് ന്യൂയോർക്കിൽ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ന്യൂയോ‍ർക്കിൽ മാത്രമല്ല കാനഡയിലും ഈ മോഡലുകൾ കമ്പനി തിരിച്ചു വിളിച്ചിട്ടുണ്ട്. യുഎസിൽ 50,000 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതായി ടൊയോട്ട സൂചന നൽകിയിരിക്കുന്നത്. കാനഡയിൽ 7,300 വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് ടൊയോട്ട വക്താവ് വ്യക്തമാക്കി.

 

2003-2004 മോഡൽ കൊറോള, കൊറോള മാട്രിക്സ് കാറുകളും തകാത്ത എയർ ബാഗ് ഇൻഫ്ലേറ്ററുള്ള 2004-2005 മോഡൽ RAV4 വാഹനങ്ങളും ഉപയോഗിക്കുന്നവ‍ർക്ക് കമ്പനിയുമായി ബന്ധപ്പെടാം. തകരാറിലായ വാഹനങ്ങളിലെ എയർ ബാഗുകൾക്ക് സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇവ തിരിച്ചുവിളിക്കുന്നത് എന്നാണ് വീശദീകരണം. ഈ വാഹനങ്ങൾ ഓടിക്കരുത് എന്ന് തന്നെയാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 

എയർ ബാഗ് ഉപയോഗിക്കേണ്ടി വന്നാൽൽ അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഡ്രൈവർക്കോ യാത്രക്കാരനോ ഗുരുതരമായ പരിക്കോ മരണമോ ഉണ്ടായേക്കാമെന്നാണ് സൂചന. എയർബാഗ് പൊട്ടി മൂർച്ചയുള്ള ലോഹ ശകലങ്ങൾ പുറത്തുവരാനുള്ള സാധ്യത കൂടുതലാണ്."
ഈ മോഡലുകളിലെ എയർബാഗുകൾക്ക് കമ്പനി തന്നെ സൗജന്യ അറ്റകുറ്റപ്പണി നടത്തും. ഇതുവരെ ഉടമകൾ ഈ വാഹനങ്ങൾ ഓടിക്കരുതെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്.

എയർ ബാഗ് ഇൻഫ്ലേറ്ററുകളിലെ സുരക്ഷാ പ്രശ്നങ്ങൾ യുഎസിൽ മറ്റ് വാഹന നിർമ്മാതാക്കളെയും ബാധിച്ചിട്ടുണ്ട്. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ്റെ കണക്കനുസരിച്ച് യുഎസിൽ, തിരിച്ചുവിളിച്ച തകാറ്റ എയർ ബാഗുകളുടെ എണ്ണം ഏകദേശം 6.7 കോടിയാണ്. അമേരിക്കയിൽ 27 മരണങ്ങളാണ് ഈ സുരക്ഷാ പ്രശ്നങ്ങൾ മൂലമുണ്ടായത്. കുറഞ്ഞത് 400 പേർക്ക് പരിക്കേറ്റത് ഇൻഫ്ലേറ്ററുകളുടെ പ്രശ്നം മൂലമാണെന്നാണ് റിപ്പോർട്ടുകൾ.
 

Post your comments