Global block

bissplus@gmail.com

Global Menu

ഓട്ടോണോമസ് ഫ്ലൈയിങ് കാറുകൾ എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു; സുസുക്കി ഫ്ലൈയിങ് കാറുകൾ ഉടൻ

ഇനി ഫ്ലൈയിങ് കാറുകൾക്കായി അധികം കാത്തിരിക്കേണ്ട. സുസുക്കിയും സ്കൈഡ്രൈവും ചേർന്ന് ജപ്പാനിലെ ഷിസുവോക്കയിൽ ‘പറക്കും കാറുകളുടെ’ ഉത്പാദനം ആരംഭിച്ചു.
നിർമ്മാണ കരാറിൽ ഒപ്പുവെച്ച് അഞ്ച് മാസത്തിന് ശേഷമാണ്, സുസുക്കി മോട്ടോർ കോർപ്പറേഷനും സ്കൈഡ്രൈവും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് വിമാനങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. സുസുക്കിയുടെ ഉടമസ്ഥതയിലുള്ള പ്ലാൻ്റിൽ പ്രതിവർഷം 100 യൂണിറ്റുകൾ ആണ് ഉൽപ്പാദന ശേഷി. ഏഴ് സീറ്റാണ് കപ്പാസിറ്റി. അ‍ഞ്ചു മീറ്റർ ആണ് ഫ്ലൈയിങ് കാറിൻെറ നീളം . അത്യാധുനിക ഡിസൈൻ ആണ് വാഹനത്തിനുള്ളത്. പുതിയ സാങ്കേതികവിദ്യയിലെ പെട്ടെന്നുള്ള ചാർജിംഗ് ആണ് ഒരു സവിശേഷത. അൾട്രാ ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുകളോട് കൂടിയതാണ് വാഹനം.

 

2024 മാർച്ച് ആറിന് സുസുക്കി വാഗനത്തിൻെറ മോഡൽ പ്രദ‍ശിപ്പിച്ചിരുന്നു. ജപ്പാനിലെ കൻസായിയിൽ നടക്കുന്ന 2025-ലെ എക്സ്പോയിൽ വിമാനങ്ങൾ വിൽപ്പനക്കുണ്ടാകും. സുരക്ഷിതവും താങ്ങാനാവുന്ന വിലയിലേതുമാണ് പുതിയ ഫ്ലൈയിങ് കാറുകൾ എന്നാണ് സൂചന. നിശ്ശബ്ദവും എമിഷൻ രഹിതവുമായ ഏരിയൽ മൊബിലിറ്റി സൊല്യൂഷനുകൾ ‌ഉപയോഗിച്ചാണ് നിർമാണം.പ്രശസ്ത വാഹന നിർമ്മാതാക്കളായ സുസുക്കിയുമായി ചേ‌ർന്ന് ഫ്ലൈയിങ് കാറുകൾ നിർമിക്കാനായത് ഒരു പുതിയ ഘട്ടത്തിൻ്റെ തുടക്കമാണെന്ന് സ്കൈ വർക്ക്സ് ഇൻകോർപ്പറേറ്റ് പ്രസിഡൻ്റ് നോബുവോ കിഷി പറയുന്നു. ഉ‍യ‍ർന്ന ഗുണനിലവാരം, ഉപഭോക്തൃ സംതൃപ്തി എന്നിവ ലക്ഷ്യമിട്ടാണ് വാഹനം നിർമിക്കുന്നത്. നഗരങ്ങളിലെ എയർ ട്രാഫിക്ക് രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആണിത്.

 

സുസുക്കിയുടെ മാനുഫാക്ചറിംഗ് സ്പെഷ്യലിസ്റ്റുകൾക്കൊപ്പം സ്കൈഡ്രൈവിൻ്റെ പ്രതിനിധികളും ചേർന്നാണ് ഉൽപ്പാദനം .ചെറുതും ഭാരം കുറഞ്ഞതുമായ മോഡൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അധികം വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ബിസിനസ് ലക്ഷ്യമിട്ടിട്ടുള്ളതിനാൽ സമീപ വർഷങ്ങളിൽ റോഡിലെ തിരക്കുകൾ കുറക്കുന്നതും നഗരങ്ങളിലെ മൊത്തത്തിലുള്ള ഗതാഗതം എളുപ്പമാക്കുന്നതിനുമാകും. വ്യക്തിഗത ഗതാഗതത്തിൻ്റെ ആവശ്യം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഫ്ലൈയിങ് കാറുകൾ പുതിയ മാറ്റത്തിന് തുടക്കമാകും..

Post your comments