Global block

bissplus@gmail.com

Global Menu

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ പ്രതിസന്ധിയില്‍

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ കനത്ത പ്രതിസന്ധിയില്‍. ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ബാങ്കുകള്‍ കടന്നു പോകുന്നത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്ബത്തിക വര്‍ഷത്തില്‍ 21 പൊതുമേഖല ബാങ്കുകളുടെയും ആകെ നഷ്ടം 87,370 കോടി രൂപ കടന്നതായാണ് കണക്കുകള്‍.

പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഇതില്‍ ഏറ്റവും വലിയ നിഷ്‌കൃയ ആസ്തി പ്രതിസന്ധിയും നഷ്ടവും നേരിടുന്ന ബാങ്ക്. പൊതുമേഖല ബാങ്കുകളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ മുന്നില്‍ നില്‍ക്കേണ്ടത് അതാത് ബാങ്കുകളുടെ സിഇഒമാരാണ്. എന്നാല്‍ രാജ്യത്തെ നാല് പൊതുമേഖല ബാങ്കുകളില്‍ നിലവില്‍ സിഇഒമാരില്ല.

ആന്ധ്ര ബാങ്ക്, ദേനാ ബാങ്ക്, പഞ്ചാബ് സിന്ധ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയ്ക്കാണ് നിലവില്‍ സിഇഒമാരില്ലാത്തത്. ഐഡിബിഐ ബാങ്ക് സിഇഒയ്‌ക്കെതിരെ അഴിമതി ആരോപണവും നിലവിലുണ്ട്.

Post your comments