Global block

bissplus@gmail.com

Global Menu

ഇന്ത്യക്കാർക്ക് ഇപ്പോൾ ഖത്തറിൽ യുപിഐ വഴി പണമടയ്ക്കാം; യുഎഇക്ക് പിന്നാലെ യുപിഐ അംഗീകരിച്ച് ഖത്തറും

നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അന്താരാഷ്‌ട്ര വിഭാഗമായ എൻപിസിഐ ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡ് ഖത്തറിലും സേവനങ്ങൾ നൽകും. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎൻബിയുമായി ചേർന്ന് കമ്പനി ക്യൂആർ കോഡ് ഇടപാടുകൾക്കായി കരാർ ഒപ്പിട്ടിരുന്നു. ഗൾഫ് രാജ്യത്തുടനീളം യുപിഐ പേയ്‌മെൻ്റ് സംവിധാനം ലഭ്യമാക്കുന്നതാണ് നീക്കം. ഇന്ത്യയിൽ നിന്ന് ഖത്തറിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ഇത് സഹായകരമാകും. ഇന്ത്യക്കാർക്ക് പണം ഇടപാടുകൾ‌ എളുപ്പമാക്കാനും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും കഴിയുമെന്ന് എൻപിസിഐ ഇൻ്റർനാഷണൽ ഡെപ്യൂട്ടി ചീഫ് അനുഭവ് ശർമ്മ പറയുന്നു. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് റീട്ടെയിൽ സ്റ്റോറുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പേയ്‌മെൻ്റ് നൽകാൻ ഇത് സഹായകരമാകും.
 

യുപിഐ പേയ്‌മെൻ്റുകൾ സ്വീകരിക്കുന്നത് ഖത്തറിലെ വ്യാപാരികൾക്കും എളുപ്പമാണ്. വേഗമേറിയ പേയ്‌മെൻ്റ് സംവിധാനമാണ് ഇത്.യുഎഇലേക്ക് യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല അവിടെ താമസിക്കുന്ന എൻആർഐകൾക്കും ഷോപ്പിംഗ് എളുപ്പമാകും. നാട്ടിലെ പോലെ തന്നെ കടകളില പിഒഎസ് മെഷീനുകൾ ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് യുപിഐ പേയ്‌മെൻ്റുകൾ നടത്താം

 

യുഎഇ വ്യാപാരികൾക്കിടയിൽ യുപിഐ പേയ്‌മെൻ്റുകളുടെ സ്വീകാര്യത വർദ്ധിച്ചുവരികയാണ്. ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ യാത്രക്കാരുടെ എണ്ണം 2024-ൽ 98 ലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.യുഎഇയിൽ മാത്രം ഏകദേശം 53 ലക്ഷം ഇന്ത്യക്കാർ എത്താൻ സാധ്യതയുണ്ട്. വേഗത്തിലുള്ള ഡിജിറ്റൽ പേയ്‌മെൻ്റുകൾക്കായി ഇന്ത്യൻ സർക്കാർ ആഗോളതലത്തിൽ യുപിഐ സംവിധാനം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇപ്പോൾ നേപ്പാൾ, ശ്രീലങ്ക, മൗറീഷ്യസ്, യുഎഇ, സിംഗപ്പൂർ, ഫ്രാൻസ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ യുപിഐ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.
 

Post your comments