Global block

bissplus@gmail.com

Global Menu

നികുതി വർധന ബാധിച്ച ഓഹരി വിപണി;തുടർച്ചയായ നാലാം ദിവസം ഇടിവ്

ബജറ്റ് ദിവസത്തിന് ശേഷവും ഓഹരി വിപണിയിൽ ഇടിവ്. ബജറ്റിന് ശേഷം നിക്ഷേപകർക്ക് നഷ്ടം 8.8 ലക്ഷം കോടി രൂപയാണ്. കമ്പനികളുടെ വിപണി മൂല്യം ഇടിഞ്ഞതിനാലാണിത്. കഴിഞ്ഞ മൂന്ന് സെഷനുകളിലും വിപണിയിൽ ഇടിവാണ്. ബിഎസ്ഇ കമ്പനികളുടെ വിപണി മൂല്യം നേരത്തെ 448.32 ലക്ഷം കോടി രൂപയായിരുന്നത് കഴിഞ്ഞ ദിവസത്തെ സെഷനിൽ 8.85 ലക്ഷം കോടി രൂപ കുറഞ്ഞ് 439.46 ലക്ഷം കോടി രൂപയായി മാറിയിരുന്നു. ഇന്ന് വീണ്ടും ഇടിവ്. റിലയൻസ് ഇൻഡസ്ട്രീസ്‌, ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, പവർഗ്രിഡ് തുടങ്ങിയ മുൻനിര ഓഹരികൾ എല്ലാം ബജറ്റിന് ശേഷം ഇടി‍ഞ്ഞു.

 

ബിഎസ്ഇയിൽ 31 ഓഹരികൾ ആണ് ബജറ്റ് ദിവസം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. ആപ്‌ടെക് ലിമിറ്റഡ്, ലാൻഡ്‌മാർക്ക് കാർസ് ലിമിറ്റഡ്, റിപ്രോ ഇന്ത്യ ലിമിറ്റഡ്, ട്രൂക്യാപ് ഫിനാൻസ് ലിമിറ്റഡ് തുടങ്ങിയവ ബജറ്റിന് ശേഷം ബിഎസ്ഇയിൽ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 137 ഓഹരികൾ ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.

 

ബുധനാഴ്ചയും ഓഹരി വിപണി ഇടിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാക്കിയ മേഖലകളിൽ ബാങ്കിംഗ് രംഗവും. സെൻസെക്‌സ് 280.16 പോയിൻ്റ് ഇടിഞ്ഞ് ‌80,148 എന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 66 പോയിൻ്റ് ഇടിഞ്ഞ് 24,413.50 എന്ന ലെവലിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, എച്ച്‌യുഎൽ, നെസ്‌ലെ ഇന്ത്യ, അദാനി പോർട്ട്‌സ്, എസ്‌ബിഐ, കൊട്ടക് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ഓഹരികളിൽ ഇടിവ്. അതേസമയം ബിഎസ്ഇ മിഡ്കാപ്പ് സൂചിക 0.68 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക രണ്ട് ശതമാനവും ഉയർന്നു. നിഫ്റ്റി മീഡിയ സൂചിക 2.5 ശതമാനവും നിഫ്റ്റി ഫാർമ, റിയൽറ്റി സൂചികകൾ 0.7 ശതമാനം വീതവും ഉയർന്നു. അതേസമയം നിഫ്റ്റി ബാങ്ക് സൂചിക 0.89 ശതമാനം ഇടിഞ്ഞു.

അതേസമയം, ടെക് മഹീന്ദ്ര, ഐടിസി, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പുകയില ഉൽപന്നങ്ങൾക്ക് പുതിയ നികുതി നൽകേണ്ടതില്ലെന്ന ബജറ്റ് നിർദ്ദേശം ഐടിസിക്ക് നേട്ടമായി. തുടർച്ചയായ രണ്ടാം ദിവസത്തെ നേട്ടത്തിന് ശേഷം ഐടിസി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

Post your comments