രൂപഭംഗിയിലും സവിശേഷതകളും ടി യു വി 300 മായി ഒട്ടേറെ സാമ്യതകളുണ്ട്. സ്‌റ്റൈലിഷ് ലുക്കും ഫീലും ഫീച്ചറുകളും വാഹനത്തിനു മിഴിവേകുന്നു. TUV300 നെക്കാള്‍ TUV300 പ്ലസിനു നീളം കൂടുതലാണ്. മുന്‍വശത്തെ ക്രോം ഗ്രില്ലുകള്‍, ബ്ലാക്ക് ബംപര്‍, ഫ്‌ലാറ്റ് ബോണറ്റ്, സ്റ്റാറ്റിക് ബെന്‍ഡ് ഹെഡ് ലാമ്പ് എന്നിവ ഒരു സ്‌പോര്‍ട്ടി ലുക്ക് വാഹനത്തിനു നല്‍കുന്നു. ബോക്‌സി ഡിസൈന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഇവയെല്ലാം വാഹനത്തിന്റെ പ്രത്യേകതകളാണ്.
2.2 ലിറ്റര്‍ എം ഹാവ്ക്ക് 120 ഡീസല്‍ എഞ്ചിനാണു TUV300 പ്ലസിലുള്ളത്. 118.35 bhp കരുത്തും 280 Nm ടോര്‍ക്കും വാഹനം പ്രദാനം ചെയ്യുന്നു. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. വ്യത്യസ്ത വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. വ്യത്യസ്തമായ രൂപകല്‍പ്പനയുള്ള ടെയില്‍ ലാംപും TUV300 പ്ലസിന്റെ സവിശേഷതയാണ്.
ഇന്റീരിയറിലും TUV300 മായി സാമ്യതകളുണ്ട്. തികച്ചും സ്‌പോര്‍ട്ടി ലുക്കിലാണ് വാഹനത്തിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്മെന്റ് സിസ്‌റ്, ഒപ്ഷനല്‍ ബില്‍ട്ട്ഇന്‍ സാറ്റലൈറ്റ് നാവിഗേഷനും ഉണ്ട്. ബ്രേക്ക് അസിസ്റ്റ്, എ ബി എസ്, ഇത്തരത്തില്‍ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. സ്ഥസൗകര്യത്തിന്റെ കാര്യത്തിലും വാഹനം മുന്നിട്ടു നില്‍ക്കുന്നു.
വ്യത്യസ്തനിറങ്ങളില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കും. 9.46 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
Post your comments