Global block

bissplus@gmail.com

Global Menu

വൈദ്യുതി വാഹന വിപണിയിൽ മത്സരം ശക്തം; പുതിയ മോഡലുകളുമായി നിസ്സാൻ

രാജ്യത്ത് കൂടുതൽ വൈദ്യുതി വാഹനങ്ങൾ പുറത്തിറക്കാനുള്ള വമ്പൻ പദ്ധതിയുമായി നിസ്സാനും റെനോയും. ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി പിടിക്കാനുള്ള പുതിയ തന്ത്രങ്ങൾ ഇരുകമ്പനികളും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സമാനമായ പദ്ധതി മിത്‍സുബിഷിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വൈദ്യുതി വാഹനങ്ങൾ രാജ്യത്ത് വികസിപ്പിക്കുന്നതിനായി റെനോ-നിസാൻ-മിത്‍സുബിഷി സഖ്യവും രൂപീകരിച്ചിട്ടുണ്ട്. റെനോയും നിസ്സാനും ചേർന്ന് നാല് പുതിയ ഇവി മോഡലുകൾ ആണ് ഉടൻ അവതരിപ്പിക്കുന്നത്. അഞ്ച് സീറ്റുകളുള്ള എസ്‍യുവി കൂടാതെ ഏഴ് സീറ്റുകളുള്ള എസ്‌യുവികളും കമ്പനികൾ പുറത്തിറക്കും. അതേസമയം ഇന്ത്യയിൽ നിർമാണം ആരംഭിക്കുമോ എന്നതിൽ വ്യക്തതയില്ല.
 

പുതിയ എസ്‌യുവികൾ വിജയമായാൽ കൂടുതൽ പദ്ധതികൾ ഉണ്ടാകാമെന്ന് കമ്പനി അധികൃതർ സൂചിപ്പിക്കുന്നു. നിസാൻ റെനോയുമായി കൈകോർത്താൽ ചെന്നൈയിലെ പ്ലാൻ്റിൽ പ്രതിവർഷം 4.4 ലക്ഷം കാറുകൾ നിർമ്മിക്കാനാകും. കയറ്റുമതിക്കായി കൂടുതൽ ഇവി മോഡലുകൾ വികസിപ്പിക്കുന്നതിനൊപ്പം, സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും റെനോ-നിസാൻ-മിത്‍സുബിഷി സഖ്യത്തിന് കഴിഞ്ഞേക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ഇൻ്റർഫേസ് എന്നിവ ഉപയോഗിച്ച് പരസ്പര സഹകരണത്തോടെ മികച്ച മോഡലുകൾ വികസിപ്പിക്കാൻ ആകും.

 

2026-ഓടെ കയറ്റുമതിക്കായി ഇന്ത്യയിൽ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കുകയാണ് നിസ്സാൻ . റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലാണ് നിർമ്മാണം. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ മാത്രം 2026 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിൽ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കും. ഇന്ത്യയിൽ മത്സരം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. 2023 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വരും സാമ്പത്തിക വർഷങ്ങളിൽ 10 ലക്ഷം യൂണിറ്റ് അധിക വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 30 പുതിയ മോഡലുകൾ ആണ് കമ്പനി അവതരിപ്പിക്കുന്നത്. ഇതിൽ 16 എണ്ണം ഇവി മോഡലുകളായിരിക്കും.

Post your comments