Global block

bissplus@gmail.com

Global Menu

ട്രെൻഡായി ബലേറോയുടെ നിയോ പ്ലസ്

 

ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് രണ്ട് വേരിയൻറുകളില്‍ ബൊലേറോ നിയോ പ്ലസ് പുറത്തിറക്കി. ഡ്രൈവര്‍ ഉള്‍പ്പെടെ ഒൻപത് യാത്രക്കാർക്ക് വരെ സുഖമായി യാത്ര ചെയ്യാം. പുതിയ മോഡല്‍ പി4, പി10 വകഭേദങ്ങളിലാണ് വിപണിയിലെത്തുക. എന്‍ട്രി ലെവല്‍ മോഡലാണ് പി4, പ്രീമിയം വേരിയൻറായിരിക്കും പി10. ബൊലേറോയുടെ മികവിനൊപ്പം നിയോയുടെ സ്‌റ്റൈലിഷ് ഡിസൈനും പ്രീമിയം ഇൻറീരിയറുകളും സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ബൊലേറോ നിയോ പ്ലസ് എത്തുന്നത്. 11.39 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം പ്രാരംഭ വില.

 

വലിയ കുടുംബങ്ങള്‍, സ്ഥാപനങ്ങളിലെ ഉപഭോക്താക്കള്‍, ടൂര്‍-ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍, കമ്പനികള്‍ക്ക് വേണ്ടി വാഹനങ്ങള്‍ വാടകക്കെടുക്കുന്ന കരാറുകാര്‍ എന്നിവര്‍ക്കുള്ള ഏറ്റവും അനുയോജ്യമായ ഓപ്ഷനായിരിക്കും ഈ മോഡല്‍. റിയര്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനും ബൊലേറോ നിയോ പ്ലസില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രീമിയം ഇറ്റാലിയന്‍ ഇൻറീരിയറുകളാണ് മറ്റൊരു സവിശേഷത. ബ്ലൂടൂത്ത്, യുഎസ്ബി ആന്‍ഡ് ഓക്‌സ് കണക്റ്റിവിറ്റിയുള്ള 22.8 സെൻറിമീറ്റര്‍ ടച്ച് സ്‌ക്രീന്‍, ഇന്‍ഫോടെയ്ന്‍മെൻറ് സിസ്റ്റത്തോടുകൂടിയ പ്രീമിയം ഫാബ്രിക്ക് എന്നിവ വാഹനത്തിൻെറ ഭംഗി കൂട്ടുന്നു.

ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യയും ബൊലേറോ നിയോ പ്ലസിലുണ്ട്. ബൊലേറോ നിയോ പ്ലസ് പി4 വേരിയൻറിന് 11.39 ലക്ഷം രൂപയും, ബൊലേറോ നിയോ പ്ലസ് പി10 വേരിയൻറിന് 12.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മികച്ച പ്രകടനവും ഉപഭോക്തൃ പിന്തുണയും കൊണ്ട് വർഷങ്ങളായി ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരു ബ്രാൻഡാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ബൊലേറോ. മഹന്ദ്രയുടെ ടിയുവി300 പ്ലസിൻ്റെ പരിഷ്കരിച്ച പതിപ്പാണ് ഇത് എന്ന് ഒരു വിഭാഗം പറയുന്നു.

 

 

 

Post your comments