Global block

bissplus@gmail.com

Global Menu

കുറഞ്ഞ വിലയിൽ കൂടുതൽ ഇന്ധനക്ഷമയുമായി ഓട്ടോമാറ്റിക്ക് ഓൾട്ടോ കെ10.

കുറഞ്ഞ വിലയിൽ കൂടുതൽ ഇന്ധനക്ഷമയുമായി മാരുതി അവതരിപ്പിക്കുന്നു പുതിയ ഓട്ടോമാറ്റിക്ക് ഓൾട്ടോ കെ10. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക്ക്  കാർ എന്ന വിശേഷണവുമായാണ്  കെ10 എത്തുന്നത് . സാധാരണ വലിയ നിര  വാഹനങ്ങളിൽ ലഭ്യമാകുന്ന  ഓട്ടോമാറ്റിക്ക് സിസ്റെൻ ചെറു കാറിൽ കൊണ്ട് വന്നു ഒരു വലിയ മുന്നേറ്റത്തിന് തന്നെയാണ് മാരുതി തുടക്കം കുറിച്ചിരിക്കുന്നത് . മാരുതിയുടെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ചെറു കാറുകളുടെ സെഗ്മെൻന്റിൽ  ഓൾട്ടോ കെ10 പുതിയ ചലനം സൃഷ്ടിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.

 

മാരുതിയുടെ സെലേറിയോക്ക് ശേഷം ഓട്ടോ ഗിയർ ഷിഫ്റ്റുമായി വരുന്ന മോഡലാണ്  പുതിയ ഓൾട്ടോ കെ10.സാധാരണയായി ഇത്തരം ഓട്ടോമാറ്റിക്ക് കാറുകളുടെ  പ്രധാന പോരായ്മ ഇവ ഇന്ധന ക്ഷമതയുടെ കാര്യത്തിൽ വളരെ പിന്നിലായിരിക്കും എന്നതാണ്. എന്നാൽ അവിടെയും ഓൾട്ടോ കെ10 മുന്നിട്ടു നില്ക്കുന്നു.ലിറ്ററിന്  24.07 കിലോമീറ്റര്  ആണ്  കമ്പനി അവകാശപ്പെടുന്ന മൈലേജ്.  കെ10 ന്റെ സിഎന്ജി മോഡില് കിലോഗ്രാമിന് 32.26 കിലോമീറ്റര് മൈലേജും ലഭിക്കും.

 

ഓൾട്ടോയുടെ മുൻകാല 800 മോഡലുമായി ചേർന്ന് നില്ക്കുന്ന രീതിയിലാണ് പുതിയ പതിപ്പിന്റെ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഹെഡ് ലാംബിലും ഗ്രില്ലിലും പുതിയ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട് .വലിപ്പം കൂടിയ റിയർ വ്യൂ മിററുകൾ, വ്യത്യസ്തമായ ടെയിൽ ലാമ്പ് , ബോഡി കളർ ഡോർ ഹാൻഡിൽ ഇതോടൊപ്പം വശങ്ങളിലെ എയറോ ഡൈനാമിക് ലൈനുകളും ബമ്പറുമൊക്കെ ചേർന്ന്  കെ10 നു ഒരു സ്പോർട്ടി ലുക്ക്‌ പകർന്നു നല്കുന്നുണ്ട്.

 

പ്രധാനാമായും ഒരു സിറ്റി കാർ എന്ന രീതിയിലാണ്  കെ10 അവതരിപ്പിച്ചിരിക്കുന്നത് . 998 സിസിയില് 1.0 ലിറ്റർ 3 സിലിണ്ടർ എഞ്ചിൻ കെ10 നു കരുത്തു പകരുന്നു. 6000 ആര്പിഎമ്മില് 68 പിഎസ്വരെ പരമാവധി പവറും 3500 ആര്പിഎമ്മില്  90എന്എം ടോര്ക്കും ലഭ്യമാക്കുന്നു.. 0- 60 കിലോമീറ്റര് വേഗത കൈവരിക്കാൻ 5.3 സെക്കന്ഡുകള് മതിയാകും. 67.1 ബി.എച്ച്.പിയാണ് വാഹനത്തിന്റെ പവർ .5 സ്പീഡ് മാനുവൽ ഓട്ടോമാറ്റിക് വേരിയന്റുകളിൽ കാര് ലഭ്യമാണ്.

 

ഡ്യൂവല് ടോണ്‍  കളർ സ്കീമിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.പിയാനോ മോഡലിൽ ചെയ്ത ഓഡിയോ സിസ്റ്റം പ്രധാന ആകർഷണമാണ്.സുഖകരമായ യാത്രക്ക് ഉതകുന്ന രീതിയിലുള്ള മികച്ച അപ്പ് ഹൊൽസറി തന്നെ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ചെറിയ സാധങ്ങൾ വയ്ക്കുവാൻപാകത്തിലുള്ള ട്രേ ,ബാഗും സഞ്ചികളും മറ്റും തൂക്കിയിടാനുള്ള ഹുക്ക് എന്നിവ മുമ്പിലായുണ്ട് . കൂടുതൽ ലെഗ് സ്പേസ് കിട്ടുന്ന രീതിയിലാണ്  പിൻ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.അതോടൊപ്പം തന്നെ സാമാന്യം വലിപ്പമുള്ള ബൂട്ട് സ്പേസം  കെ10 ൽ നല്കിയിട്ടുണ്ട്.

 

ടാന്ഗോ ഓറഞ്ച്,സെറൂലിയന് ബ്ലൂ, ഫയര് ബ്രിക്ക് റെഡ്, ഗ്രാനൈറ്റ് ഗ്രേ, സില്ക്കി സില്വര്, സുപ്പീരിയര് വൈറ്റ് എന്നിങ്ങനെ ആര് വ്യത്യസ്തമായ നിറങ്ങളിൽ ആറ് വേരിയന്റുകളിലായി ഓൾട്ടോ കെ10 ലഭ്യമാകും.

 

3.06 ലക്ഷം മുതൽ 3.56 ലക്ഷം വരെയാണ് ഓൾട്ടോ കെ10  മാനുവൽ പെട്രോൾ വേരിയന്റിന്റെ എക്സ്ഷോറൂം വില. ഓട്ടോ ഗിയർ ഷിഫ്റ്റിനു 3.80 ലക്ഷവും സി എൻ ജി മോഡലിനു 3.82 ലക്ഷവും വില വരും.  

Post your comments