കൊച്ചി: വനിതാ സംരംഭകർക്കായി ഓണ്‍ലൈൻ ഡാറ്റാബേസ് തയ്യാറാക്കുമെന്ന് കെ എസ് ഐ ഡി സി. വനിതാ സംരംഭകർക്കിടയിലെ വിഭവ കൈമാറ്റം കൂടുതൽ സുഗമമാക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായാണ് കെ എസ് ഡി സി ഇത്തരമൊരു ഓണ്‍ലൈൻ ഡാറ്റാബേസ് തയ്യാറാക്കുന്നതിനായി മുന്നോട്ടു വന്നിരിക്കുന്നത്.
ഇതിനായി വി-മിഷന് കീഴിൽ വെബ്സൈറ്റ് തുടങ്ങുമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി .എച്ച് .കുര്യൻ അറിയിച്ചു.പുതിയ സംരഭകർക്കായി ജില്ലകൾ തോറും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനോടൊപ്പം സംരംഭങ്ങൾ തുടങ്ങുന്നതിനായി കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വി-മിഷന്റെ പങ്കാളിത്തത്തോടെ കേരളത്തിലെ എട്ടു ജില്ലകളിൽ സ്ഥാപനങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്ന്, കെ എസ് ഡി സി മാനേജിംഗ് ഡയറക്ടർ ഡോ .ബീന അറിയിച്ചു.
Post your comments