Global block

bissplus@gmail.com

Global Menu

ഓഹരി തിരഞ്ഞെടുക്കാനും തിരിച്ചറിവ് വേണം

ഓഹരികളെ കുറിച്ച് പഠിക്കുന്നതിനും ഓഹരി കൈകാര്യം ചെയ്യുമ്പോൾ പരിഗണിക്കേണ്ട എല്ലാവിധ നൂതന സാങ്കേതിക പദങ്ങളും വിലയിരുത്തേണ്ട ഘടകങ്ങളെ കുറിച്ചും നമ്മുടെ വിരൽ തുമ്പിൽ നിമിഷങ്ങൾ കൊണ്ട് തെളിഞ്ഞു വരുന്ന സംവിധാനങ്ങൾ നമ്മുടെ കയ്യിലുണ്ട്. എല്ലാ ആളുകളും എല്ലാം പഠിച്ചു കൃത്യമായി അവലോകനം നടത്തിയാണ് ഓഹരി മേഖലയിലേക്ക് ഇറങ്ങുന്നത്. എന്നിട്ട് എത്ര ശതമാനം ആളുകൾ ഈ സാങ്കേതിക മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിക്ഷേപത്തിൽ ലാഭം നേടിയെടുക്കുന്നു എന്ന് ചോദിച്ചാൽ വളരെ കുറഞ്ഞ ശതമാനം ആളുകൾ മാത്രമാണ് വിജയിക്കുന്നത് എന്ന് പറയാം. എന്തായിരിക്കും ഇതിന് കാരണമെന്നു നിങ്ങളിൽ ആരെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ?
എല്ലാ ഡോക്ടർമാരും  എല്ലാ രോഗങ്ങളും മാറ്റുന്നില്ല എന്ന് പറയുംപോലെ നമ്മൾ പഠിച്ച അറിവുകൾ എല്ലാം മാർക്കറ്റിനെ കൃത്യമായി അളക്കാനോ വിശകലനം ചെയ്യാനോ നൂറു ശതമാനം പ്രാപ്തമല്ല എന്നതാണ് പ്രധാന കാരണം. നമ്മൾ പഠിച്ച തിയറികളും ഫോർമുലകളും എല്ലാം കഴിഞ്ഞുപോയ മാർക്കറ്റ് ഘടകങ്ങളെ ആസ്പദമാക്കിയാണ് എന്ന് മാത്രമല്ല മാർക്കറ്റ് ഓരോ ദിവസവും സഞ്ചരിക്കുന്നത് ഓരോ പുതിയ ഘടകങ്ങളെയും സാമ്പത്തിക ചുറ്റുപാടുകളെയും അടിസ്ഥാനമാക്കിയാണ്. അത് തുടർന്നും മാറിക്കൊണ്ടേയിരിക്കും. പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകൾ ഒരു ചെറിയ ശതമാനം വരെ മാത്രമേ അതാതു മാർക്കറ്റുമായി സംയോജിപ്പിച്ചു കൊണ്ടുപോവാൻ കഴിയുകയുള്ളൂ. ഒരു മാർക്കറ്റ് എന്നത് രാജ്യത്തിന്റെ ഇക്കോണമി, പൊളിറ്റിക്കൽ ബാലൻസിങ്, രാജ്യത്തെ നിയമവശങ്ങൾ, പുതുതായി വരുന്ന റെഗുലേഷൻസ്, ജനങ്ങളുടെ സാമ്പത്തിക നിലവാരം, മാർക്കറ്റ് സ്റ്റെബിലിറ്റി, ഇമോഷണൽ ഇന്റലിജൻസ്, ആർ ബി ഐ ഗവെർണൻസ് എന്നിങ്ങനെ പല തരം ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അത് കൊണ്ടാണ് പലപ്പോഴും നമ്മുടെ കണക്കു കൂട്ടലുകൾ പിഴക്കാനും മാർക്കറ്റ് അതിന്റെ മാർഗ്ഗത്തിൽ സ്വയം ചലിക്കാനും കാരണം. ഒരു മാർക്കറ്റിനെ ദൂരെ നിന്നും നോക്കി കാണുമ്പോൾ ഞാൻ മുമ്പ് പറഞ്ഞ എല്ലാ ഘടകങ്ങളെ കുറിച്ചും നല്ല ബോധവും അറിവും അതിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് തീരുമാനം എടുക്കാനും കഴിയുന്ന ആളുകൾക്ക് മാത്രമേ നല്ല നിലയിൽ മാർക്കറ്റിനെ കാണാനും തീരുമാനം എടുക്കാനും കഴിയുകയുള്ളു.
ചാൾസ് ഡാർവിൻ തിയറിയാണ് survival of the fittest എന്നത്. ഈ ആശയം മുന്നോട്ട് വെക്കുന്നത് ഏറ്റവും യോഗ്യതയുള്ളവർക്ക് മാത്രമേ പ്രകൃതിയിൽ നിലനിൽപ്പുള്ളൂ എന്നതാണ്. സ്റ്റോക്ക് മാർക്കറ്റ് എന്നതും ഒരു പരിധിവരെ ഈ ആശയം ആണ് ആധികാരികമായി മുന്നോട്ടുവെക്കുന്നത്. ഏറ്റവും നല്ല ഘടകങ്ങൾ ഉൾകൊള്ളുന്ന കമ്പനികളും സെക്ടറുകളും മുന്നോട്ട് നീങ്ങുകയും മോശം പ്രകടനം കാഴ്ച വെക്കുന്ന കമ്പനികൾ ദിവസവും താഴോട്ട് നീങ്ങി മെല്ലെ മെല്ലെ ഇല്ലാതാവുകയും ചെയ്യുന്ന രംഗങ്ങൾ നമുക്ക് കാണാൻ കഴിയും. അതുകൊണ്ട് തന്നെ ഏതെല്ലാം സെക്ടറുകൾ തളർച്ച നേരിടുന്നു, ഏതെക്കെ കമ്പനികൾ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു എന്നെല്ലാം മനസ്സിലാക്കി വേണം നമ്മൾ എടുക്കുന്ന ഓരോ തീരുമാനങ്ങളും. അതല്ല എങ്കിൽ നമ്മുടെ സമ്പത്ത് ആവിയായി പോവാൻ ഇതിലേറെ നല്ല മാർഗ്ഗം വറെയില്ല. വിഷയങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ സമ്പത്ത് വളർത്താനും സാമ്പത്തിക ആസ്തി ദിവസവും വളർച്ച നേടുന്നതിനും ഓഹരിവിപണിയെക്കാൾ നല്ല സ്രോതസ്സ് വേറെയില്ല. അപ്പോൾ നമ്മുടെ സമ്പത്തിനെ കാത്തു സൂക്ഷിക്കാനും മാർക്കറ്റ് നൽകുന്ന പ്രതിരോധം മറികടക്കാനും മറ്റെന്താണ് മാർഗ്ഗം എന്ന് കൂടി നമ്മൾ കണ്ടെത്തി മുന്നോട്ടു പോവണം. നിങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ നിങ്ങൾക്ക് ഒരു കുടുംബ ഡോക്ടർ ഉണ്ടാവും പോലെ നിങ്ങളെ സമ്പത്തിനെ കൈകാര്യം ചെയ്യാനും നിങ്ങൾക്ക് ഒരു ഫിനാൻഷ്യൽ എക്‌സപെർട്ടിന്റെ സേവനം തേടാം എന്നതാണ് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. പക്ഷെ അത്തരം ആളുകളെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ ട്രാക്ക് റെക്കോർഡ്, അവർ കൈകാര്യം ചെയ്യുന്ന സാമ്പത്തിക രംഗങ്ങൾ,അവരിലൂടെ സാമ്പത്തിക സുരക്ഷ നേടിയ ആളുകളുടെ അഭിപ്രായങ്ങൾ എല്ലാം നമ്മൾ പ്രത്യേകം ശ്രദ്ധ നൽകുകയും പരിഗണിക്കുകയും വേണം എന്നർത്ഥം.
നിങ്ങൾ ഒരു ഫിനാൻഷ്യൽ മെന്ററിംഗ് പ്രോസസ്സിലൂടെ മുന്നോട്ടു പോവുമ്പോൾ നിങ്ങളുടെ സമ്പത്ത് സുരക്ഷിതമായി വളരുകയും നിങ്ങളുടെ ജന്മനായുള്ള കഴിവുകൾ ഉപയോഗപ്പെടുത്തി ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോവാനും വളരെ എളുപ്പത്തിൽ കഴിയും. ഓഹരി വിപണിയിൽ നമുക്ക് അറിവിനേക്കാൾ കൂടുതൽ തിരിച്ചറിവാണ് വേണ്ടത്. സൂക്ഷ്മത എന്നും കൈമുതലായി കൊണ്ട് നടക്കുക, അവസരങ്ങൾക്കു അനുസരിച്ചു ഉപദേശം തേടി ഒരു നല്ല നിക്ഷേപകനായി മാറിക്കൊണ്ടേയിരിക്കുക എന്നതാണ് ഏറ്റവും ഉചിതം.
ഓഹരി മ്യൂച്ചൽ ഫണ്ട് പോലുള്ള  നിക്ഷേപം മാർക്കറ്റിന്റെ വ്യതിയാനങ്ങൾക്ക് വിധേയമാണ്, നമ്മൾ പ്രതിപാദിച്ച കാര്യങ്ങൾ എല്ലാം മാർക്കറ്റ് അവലോകനം മാത്രമാണ് എന്ന് പ്രത്യേകം തിരിച്ചറിയുക. ഓഹരി സംബന്ധമായി ഇക്വിറ്റി ഇന്ത്യ & റിസേർച്ചുമായി ബന്ധപ്പെടാൻ വിളിക്കുക 8547484769. 

Post your comments