Global block

bissplus@gmail.com

Global Menu

ഇന്ത്യന്‍ സമ്പദ്ഘടന അടുത്ത സാമ്പത്തിക വര്‍ഷം 7.3 ശതമാനം വളര്‍ച്ച കൈവരിക്കും: ലോക ബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ച്ച പ്രാപിക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ലോക ബാങ്ക്. 2019-20 ഓടെ ഇത് 7.5 ശതമാനമായി വളരുമെന്നും ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ലോക ബാങ്കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം അവസാനിക്കുന്ന നടപ്പുസാമ്പത്തിക വര്‍ഷം 6.7 ശതമാനമാണ് വളര്‍ച്ചാലക്ഷ്യം.

അതേസമയം, എട്ടു ശതമാനത്തിന് മേലെ വളര്‍ച്ച തിരിച്ചുപിടിക്കാന്‍ സാമ്പത്തിക  പരിഷ്കരണ നടപടികള്‍ തുടരേണ്ടതുണ്ടെന്ന് ലോക ബാങ്കിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വായ്പ, നിക്ഷേപം എന്നീ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം കയറ്റുമതി കൂടുതല്‍ മത്സരക്ഷമമാകണം. 

2016 അവസാനമെത്തിയ നോട്ട് നിരോധനവും പിന്നാലെയെത്തിയ ജിഎസ്ടിയുമെല്ലാം സാമ്പത്തിക ഘടനയിലുണ്ടാക്കിയ തകര്‍ച്ചകള്‍ ഇന്ത്യ സാവധാനം തിരിച്ചുപിടിക്കുകയാണ്. എന്നാല്‍ ഈ ഘടകങ്ങള്‍മൂലം 2017 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞു. മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു അത്. ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.6 ശതമാനമായിരിക്കുമെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ അനുമാനം. 

Post your comments