Global block

bissplus@gmail.com

Global Menu

തട്ടിപ്പുകള്‍ പെരുകുന്നു: ജാമ്യപത്രം നല്‍കുന്നതില്‍ കര്‍ശന നിര്‍ദ്ദേശവുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തില്‍ ഹ്രസ്വകാല വന്‍കിട വായ്പകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ ഇനി മുതല്‍ ജാമ്യം നില്‍ക്കില്ല. ലെറ്റേഴ്സ് ഓഫ് അണ്ടര്‍ടേക്കിങ് (എല്‍ഒയു), ലെറ്റേഴ്സ് ഓഫ് കംഫര്‍ട്(എല്‍ഒസി) എന്നിവയാണ് റിസര്‍വ് ബാങ്ക് നിര്‍ത്തലാക്കിയിരിക്കുന്നത്. ജാമ്യച്ചീട്ട് ഉപയോഗിച്ച് വിദേശ ഇടപാട് നടത്തി 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് രത്‌നവ്യാപാരിയായ നീരവ് മോഡിയും മെഹുല്‍ ചോക്‌സിയും തട്ടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.

റിസര്‍വ് ബാങ്കിന്റെ ജാമ്യച്ചീട്ട് നിരോധന നടപടി ഉടനടി തന്നെ നടപ്പാക്കാനാണ് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് ആര്‍ബിഐ ഇന്നലെ വിജ്ഞാപനം ഇറക്കി.
നടപ്പ് സാമ്പത്തിക വര്‍ഷം ബാങ്ക് പലിശനിരക്കുകള്‍ കുറയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് റിസര്‍വ് ബാങ്ക് കഴി‌ഞ്ഞദിവസം സ്വീകരിച്ചത്.

Post your comments