Global block

bissplus@gmail.com

Global Menu

സ്ത്രീപക്ഷ സിനിമയായ കൊച്ചിന്‍ ശാദി@ചെന്നൈ03യുടെ പൂജ നടന്നു

സ്ത്രീ സുരക്ഷയും, സ്ത്രീ പീഡനങ്ങളും ചര്‍ച്ചയാകുന്ന നമ്മുടെ നാട്ടില്‍ സ്ത്രീ എത്രമാത്രം സംരക്ഷിക്കപ്പെടുന്നുവെന്ന് നാം ഓരോരുത്തരും ചിന്തിച്ച് കൊണ്ടിരിക്കുമ്പോഴും സ്ത്രീ സുരക്ഷക്കായി മുറവിളി കൂട്ടുമ്പോഴും, ദിനംപ്രതി സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു. കൊച്ചിയില്‍ നിന്നും, ചെന്നൈയിലേക്കുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയും അവള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പശ്ചാത്തലമാക്കി സംവിധായകന്‍മഞ്ജിത്ത് ദിവാകരന്‍ ഒരുക്കുന്ന കൊച്ചിന്‍ ശാദി മ േചെന്നൈഛ3 യുടെ പൂജ തിരുവനന്തപുരത്ത് നടന്നു. കെ.പി ദിവാകരന്‍, യമുനാ ദിവാകരന്‍ മഹേശ്വരി അമ്മ, റിജുറാം, നിര്‍മ്മാതാവ് സുരേഷ് കുമാര്‍,  കാമറാമാന്‍ രാമചന്ദ്രബാബു, നടന്‍മാരായ എം.ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ഭീമന്‍ രഘു, ശാസ്തമംഗലം മോഹന്‍,  അയ്യപ്പന്‍, മഞ്ജിത്ത് ദിവാകരന്‍, റിജുറാംതുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തു. കന്നട നടി അക്ഷിത പ്രധാന കഥാപാത്രത്തെ അവതരിപ്പിന്ന സിനിമയില്‍ പശുപതി, മീരാ വാസുദേവ്, ശ്രീലക്ഷ്മി, റിജുറാം, കിരണ്‍ രാജ്, സിയോഗ് രാജു, വിജില്‍ വര്‍ഗീസ്, ബബിന്‍ ബാബു, ആദം ലി, ചാര്‍മ്മിള, രമ്യ, റിജോ പാല,  നഷ ഫിനിക്‌സ്തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ട്രാവല്‍ മൂവിയായാണ് ചിത്രം ഒരുക്കുന്നത്. കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടയില്‍ നായികക്ക് നേരിടുന്ന വഴി ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. എയിം പ്രൊഡക്ഷന്റെ ബാനറില്‍ പി.ആര്‍ രാജീവും, മസ്‌ക്കറ്റ് ആര്‍ട്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം അയ്യപ്പന്‍ എന്‍ , രജീഷ് ഭാസ്‌കറാണ് കഥ. എഡിറ്റിംഗ് മനു, ഗാനരചന ഗോഡ് വിന്‍ വിക്ടര്‍, സംഗീതം സണ്ണി വിശ്വനാഥ്, പശ്ചാത്തല സംഗീതം സിബു സുകുമാരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ മുരുകന്‍ കവലൂര്‍, പൊഡക്ഷന്‍ കണ്‍ട്രോളര്‍ സാജന്‍ കുന്നംകളം, ആര്‍ട്ട് ദിനേഷ് നന്‍മന്ദ, വസ്ത്രാലങ്കാരം റാണാ പ്രതാപ്, മേക്കപ്പ് സുധി കട്ടപ്പന , പി ആര്‍ ഒ എ എസ് സുരേഷ്, സ്റ്റില്‍സ് അജീഷ് ലോട്ടസ്.

Post your comments