Global block

bissplus@gmail.com

Global Menu

ഈസ്‌റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട് ഫിലിം അവാര്‍ഡ്‌സ് 2017

സ്ത്രീ വിരുദ്ധതയും തൊഴിലാളി വിരുദ്ധതയും നിറഞ്ഞതാണ് മലയാള സിനിമയെന്ന മായികലോകമെന്ന് വിദഗ്ധര്‍. മലയാള സിനിമാലോകത്ത് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തു വരാന്‍ ഒരു നടി ആക്രമിക്കപ്പെടേണ്ട സാഹചര്യം ഉണ്ടാവേണ്ടി വന്നത് സഹതാപാര്‍ഹമാണെന്ന് പ്രമുഖ സംവിധായകനും രാജ്യാന്തര ജ്യൂറി അംഗവുമായ ഡോ. ബിജുകുമാര്‍ പറഞ്ഞു. നടി എന്നതിനപ്പുറം സംവിധായിക ഉള്‍പ്പെടെ മറ്റു റോളുകളില്‍ സ്ത്രീ സാന്നിധ്യം കാണാനാകില്ല. ഇറാന്‍ പോലെയുള്ള രാജ്യത്ത് പോലെയും നാല്‍പ്പതിലേറെ വനിതാ സംവിധായകര്‍ സജീവമാണെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്, ബിജു കുമാര്‍ പറഞ്ഞു. യുവചലച്ചിത്ര പ്രതിഭകളുടെ കഴിവിനെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഈസ്‌റ്റേണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നും വിജയപാതകള്‍ താണ്ടിയ വനിതകളെ അംഗീകരിക്കുകയും പ്രേല്‍സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതു തന്നെയാണ് ഈസ്‌റ്റേണ്‍ ഭൂമികയിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറാത്തി ചിത്രമായ അനാഹട്ട്, മലയാളം ചിത്രം പക്ഷികളുടെ മണം എന്നിവ രണ്ടാമത് ഈസ്‌റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡില്‍ കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍ നേടി. ഉമേഷ് മോഹന്‍ ബഗാെഡ സംവിധാനം ചെയ്ത അനാഹട്ട് മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ നയന സൂര്യന്‍ സംവിധാനം ചെയ്ത പക്ഷികളുടെ മണം മികച്ച വനിതാധിഷ്ഠിത ചിത്രത്തിന് പുരസ്‌കാരം നേടി.ഈസ്‌റ്റേണ്‍ ഗ്രൂപ്പ്, ഗ്ലോബല്‍ ഇനിഷ്യേറ്റിവ് ഫോര്‍ എക്‌സലന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഇത്തവണ അവാര്‍ഡ് നിശ സംഘടിപ്പിച്ചത്.

Post your comments