Global block

bissplus@gmail.com

Global Menu

ആമസോണ്‍ മാതൃകയില്‍ ഒരു കേരള പോര്‍ട്ടല്‍

തനതു കേരള വിഭവങ്ങള്‍ക്കായി ഒരു ഇന്റര്‍നെറ്റ് ജാലകം കൈത്തറി മുതള്‍ ഭൂപ്രദേശ സൂചകങ്ങള്‍ അടങ്ങിയ തനതു ഉത്പന്നങ്ങള്‍ ആയ ആരന്മുള കണ്ണാടി ബാലരാമപുരം കൈത്തറി മറയൂര്‍ ശര്‍ക്കര, കുത്താമ്പുള്ളി സാരി എന്നിവ ജാലകത്തിലെ ചില പ്രദര്‍ശന വില്പന വസ്തുക്കളാണ്.മറ്റെങ്ങും കാണാത്ത തനതു അമൂല്യ ശേഖരങ്ങള്‍ക്കും 'കേരളാ സ്‌പെഷ്യല്‍' ഒരു വില്പ്പനാവാതായനമാകുന്നു കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന 'ആമാടപ്പെട്ടി'  ബേപ്പൂര്‍ ഉരുവിന്റെയും ചുണ്ടന്‍ വള്ളങ്ങളുടെയും മിനിയേച്ചര്‍ രൂപങ്ങള്‍, കഥകളി രൂപങ്ങള്‍ എന്നിവയ്ക്കും കേരള സ്‌പെഷ്യലിനെ ആശ്രയിക്കാംഐ.ടി രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച ഒരു കൂട്ടം യുവപ്രതിഭകള്‍ ആണ് ഈ പോര്‍ട്ടലിനു പിന്നിലെ ചാലകശക്തി, പ്രവാസികളും വ്യവസായികളും ഈ സംരംഭവുമായി സഹകരിക്കുന്നുകേരള വിഭവങ്ങളെക്കുറിച്ച് ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രചരിപ്പിക്കുകയും എക്‌സ്‌പോ, റോഡ് ഷോ എന്നിവ നടത്തുന്നതും കേരള സ്‌പെഷ്യലിന്റെ ഉദ്ദ്യേശ്യലക്ഷ്യങ്ങളില്‍ പെടുന്നു.

കേരളത്തിന്റെ തനത് രുചികളായ പലയിനം ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ ഈ പോര്‍ട്ടിലൂടെ ലഭ്യമാക്കുന്നു. നാട്ടുരുചികളായ നേന്ത്രക്കായ ചിപ്‌സ്, മൂന്നാറിലെ തന്നത് വിഭവങ്ങളായ ഗൃഹനിര്‍മ്മിതിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈറ്റ് ചോക്‌ളേറ്റ്, ഉണങ്ങിയ ഫലങ്ങള്‍, തേന്‍ നെല്ലിക്ക എന്നിവയും വിവിധയിനം അച്ചാറുകളും ഈ സംരംഭം വഴി ലഭ്യമാക്കാന്‍ സംവിധാനമുണ്ട്. ഓര്‍ഡര്‍ നല്‍കിയാല്‍ കേരളത്തിനുള്ളില്‍ 48 മണിക്കൂറിനകവും, ദേശീയതലത്തില്‍ ഒരാഴ്ച്ചക്കുള്ളിലും ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ സ്വീകരണ മുറിയില്‍ എത്തുന്നു.ആധുനിക പേയ്‌മെന്റ് ഗേറ്റ് വെയ്കളായ 'പേ പാല്‍' സി.സി. അവന്യൂ എന്നിങ്ങനെയുള്ള ഇന്റര്‍നെറ്റ് വിനിമയ സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്.
നവീന സംരംഭമായ ഇകോമേഴ്‌സ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത് വിഖ്യാത ശില്പി ശ്രീ. കാനായി കുഞ്ഞിരാമനാണ്. കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്നതും, ഗൃഹാതുരത്വം ജനിപ്പിക്കുന്നതുമായ നിരവധി ഉല്‍പ്പന്നങ്ങളാണ് ഈ പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കേരളത്തിന്റെ തനതായുള്ള കലാ, കരകൗശല വസ്തുക്കളുടെ ദേവാലയമായി കേരള സ്‌പെഷ്യല്‍ ഇന്‍ മാറട്ടെ എന്ന് ശ്രീ. കാനായി കുഞ്ഞിരാമന്‍ വെബ്‌സെറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് ആശംസിച്ചു.

Post your comments