Global block

bissplus@gmail.com

Global Menu

ഫോക്‌സ് വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ്

ഫോക്‌സ്  വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് വിപണിയില്‍. സവിശേഷമായ ഫീച്ചറുകളോടെയാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്‌പോര്‍ട്ടി ലുക്കും ഡിസൈനും  ടോപ്പ് വേരിയന്റിന്റെ മറ്റു  സവിശേഷതകളും വാഹനത്തിലുണ്ട്.  പോളോ ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റാണിത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. നാച്ചുറലി ആസ്പിരേറ്റഡ് 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍  74 യവു കരുത്തും 110 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 89 യവു കരുത്തും 230 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ക്രമീകരിച്ചിട്ടുണ്ട്. റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറയും 16 ഇഞ്ച് അലോയ് വീലുകളും വാഹനത്തിന്റെ പ്രത്യേകതകളാണ്. മികച്ച റൈഡിങ് കംഫോര്‍ട്ടും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. 

വാഹനത്തിന്റെ ഇന്റീരിയറും സ്‌റ്റൈലിഷായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.  ബ്ലാക് ഗ്രെയ് തീമിലാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.  റിയര്‍ എസി വെന്റോടെയുള്ള സെന്റര്‍ ആംറെസ്റ്റ്, എയര്‍ബാഗുകള്‍, എബിഎസ്, ആന്റിപിഞ്ച് പവര്‍ വിന്‍ഡോ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്. വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാകും

പെട്രോള്‍ വേരിയന്റിന്  7.24 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 8.78 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Post your comments