Global block

bissplus@gmail.com

Global Menu

22.69 കോടിയുടെ നാളികേര പ്രോജക്ടുകള്‍ക്ക് അനുമതി

കേരോത്പന്നങ്ങളുടെ നിര്‍മ്മാണവും സംസ്‌ക്കരണവും ഗവേഷണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് നാളികേര ടെക്‌നോളജി മിഷന്‍ പദ്ധതിയുടെ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി 22.69 കോടിരൂപയുടെ 23 പദ്ധതികള്‍ക്ക് അനുമതി നല്‍കി. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ബി.എന്‍.എസ്. മൂര്‍ത്തിയുടെ അദ്ധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. പ്രതിവര്‍ഷം 521 ലക്ഷം നാളികേരം സംസ്‌ക്കരിക്കാന്‍ ശേഷിയുള്ളതും, 4200 മെട്രിക് ടണ്‍ ചിരട്ടക്കരി ഉത്പാദിപ്പിക്കുന്നതിനായി 4.75 കോടി രൂപയുടെ ധനസഹായവും അനുവദിച്ചു. 23 പദ്ധതികളില്‍ മൂന്നെണ്ണം ഗവേഷണ പദ്ധതികളും, 19 എണ്ണം നാളികേര സംസ്‌ക്കരണത്തിനും ഉല്‍പന്ന വൈവിധ്യവത്ക്കരണത്തിനുമുള്ള പദ്ധതികളുമാണ്.

 

Post your comments